ചാന്ദ്രദിനാഘോഷം നടത്തി
ചാന്ദ്രദിനം അവധി ദിനമായതിനാലും കനത്ത മഴയായതിനാലും 25-08-2019 നായിരുന്നു ചാന്ദ്രദിന പരിപാടി അരങ്ങേറിയത് അസംബ്ലിയിലെ പത്രവാര്‍ത്ത, ചിന്താ വിഷയം,പ്രസംംഗം,പ്രധാന വിവരങ്ങള്‍ എന്നിവ അരങ്ങേേറിയതിന് ശേഷം നാലാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്കിറ്റ് വളരെ ശ്രദ്ധേയമായി.ലോക ബഹിരാകാശ ശാസ്ത്ര വിശേഷങ്ങളും ഇന്ത്യന്‍ ബഹിരാകാശ യാത്രകളും ഉള്‍കൊള്ളിച്ച സ്കിറ്റില്‍ അപ്പോളോ സീരീസുകളും ചന്ദ്രയാന്‍ 1,2 ദൗത്യങ്ങളും ചൈനയുടെ ചാങ് 1,2എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും സ്കിറ്റിലൂടെ വിശദീകരിച്ചു.സ്ഫുട്നിക് 1 മുതല്‍ ചന്ദ്രയാന്‍ 2 വരെ എത്തി നില്‍ക്കുന്ന ബഹിരാകാശ പര്യവേഷണ ചരിത്രം കുട്ടികളിലെത്തിക്കാന്‍ സ്കിറ്റിന് സാധിച്ചു.
ഹരിതകേരളമിഷന്‍ പദ്ധതിയുടെ ഭാഗമായി പെന്‍ ഫ്രന്റ് (PEN FRIEND) പരിപാടി അസംബ്ലിയില്‍ ഹരിതസേന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രധാനധ്യാപിക ഉദ്ഘാടനം ചെയ്തുകൊണ്ട് പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.മുഴുവന്‍ വിദ്യാര്‍ത്ഥികളും എഴുതിത്തീര്‍ന്ന പേനകള്‍ പെന്‍ ഫ്രണ്ട് ബോക്സില്‍ നിക്ഷേപിക്കണമെന്നും കഴിവതും മഷിപ്പേനകള്‍ ഉപയോഗിക്കണമെന്നും പ്രധാനധ്യാപിക അറിയിച്ചു.