ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ വായനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും മറ്റു സജ്ജനങ്ങളും വായനയെ സ്നേഹിക്കണമെന്നും വായനയുടെ സമൂഹം സൃഷ്ടിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ നടത്തുന്ന ലൈബ്രറി ശാക്തീകരണം ഉറപ്പു വരുത്താനായി ഇതിന്റെ പ്രചരണാര്‍ത്ഥം സമൂഹചിത്ര രചന നടത്തി.ഇതിന്റെ ഉദ്ഘാടനം നാട്ടിലെ സ്വന്തം ചിത്രകാരി നിര്‍വ്വഹിച്ചു.കൂടാതെ സണ്ണി മാസ്റ്റര്‍,രാജേഷ് മാസ്റ്റര്‍, വിദ്യാര്‍ത്ഥികളായ അഭിനവ്,എന്നിവരും ചിത്രം വലിയ ക്യാന്‍വാസിലേക്ക് പകര്‍ത്തി. നല്ല വായന നല്ല പഠനം നല്ല ജീവിതം ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ സമൂഹ ചിത്രരചനയിലൂടെ സാധിച്ചിട്ടുണ്ട്
Friday, 27 October 2017
വയലാര്‍ അനുസ്മരണം
വയലാർ രാമവർമ്മ
വയലാർ രാമവർമ്മ | |
---|---|
വയലാർ
|
|
ജീവിതരേഖ | |
ജനനം | 1928 മാർച്ച് 25[1] |
സ്വദേശം | കേരളം, ഇന്ത്യ |
മരണം | 1975 ഒക്ടോബർ 27 (പ്രായം 47)[2] |
തൊഴിലു(കൾ) | ഗാനരചയിതാവ് കവി |
സജീവമായ കാലയളവ് | 1948 – 1975 |
ബാല്യകാലം
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന്
ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക
തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും
അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.
പിൽക്കാല ജീവിതം
വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്ര
(കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി,
സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച
മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം
രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ
"നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള
രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ
കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ
വേണ്ടി രചിച്ച " ബലികുടീരങ്ങളേ..." [3] എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.
സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'
ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ.പിന്നീട് ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ,
ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി
ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന
വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു.
മരണം
1975
ഒക്ടോബർ 27-നു തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ
പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം.
ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14-ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.[2]
Wednesday, 25 October 2017
മേളകളില്‍ വിജയത്തിളക്കം
സാമൂഹ്യ,ഗണിത,ശാസ്ത്രമേളകളില്‍ മിന്നുന്ന വിജയവുമായി കാഞ്ഞിരപ്പൊയില്‍
സാമൂഹ്യ,ഗണിത,ശാസ്ത്ര,ഐ.ടി മേളകളില്‍ ഉപജില്ലാ -ജില്ലാ തല മല്‍സരങ്ങളിലെ തിളക്കവുമായി സംസ്ഥാനതലത്തിലും നേട്ടം.
സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍ സ്റ്റില്‍ മോഡലില്‍ മികച്ച വിജയവുമായി എ ക്രേഡ് കരസ്ഥമാക്കാന്‍ കൃഷ്ണകൃപയ്ക്കും മണിക്കുട്ടിക്കും സാധിച്ചത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് മാത്രമാണ്.
ത്രെഡ് പാറ്റേണില്‍ തന്റേതായ കഴിവുകളിലൂടെ മുന്‍ വര്‍ഷങ്ങളിലും തിളങ്ങിയിരുന്ന പ്രതിഭയാണ് അശ്വിന്‍ കൃഷ്ണ.ഈ തവണയും തന്റെ കഴിവ് സംസ്ഥാന തലത്തില്‍ വര്‍ണ്ണ നൂലുകളാല്‍ വിസ്മയം തീര്‍ത്ത് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി.
സാമൂഹ്യ,ഗണിത,ശാസ്ത്ര,ഐ.ടി മേളകളില്‍ ഉപജില്ലാ -ജില്ലാ തല മല്‍സരങ്ങളിലെ തിളക്കവുമായി സംസ്ഥാനതലത്തിലും നേട്ടം.
സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍ സ്റ്റില്‍ മോഡലില്‍ മികച്ച വിജയവുമായി എ ക്രേഡ് കരസ്ഥമാക്കാന്‍ കൃഷ്ണകൃപയ്ക്കും മണിക്കുട്ടിക്കും സാധിച്ചത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് മാത്രമാണ്.
ത്രെഡ് പാറ്റേണില്‍ തന്റേതായ കഴിവുകളിലൂടെ മുന്‍ വര്‍ഷങ്ങളിലും തിളങ്ങിയിരുന്ന പ്രതിഭയാണ് അശ്വിന്‍ കൃഷ്ണ.ഈ തവണയും തന്റെ കഴിവ് സംസ്ഥാന തലത്തില്‍ വര്‍ണ്ണ നൂലുകളാല്‍ വിസ്മയം തീര്‍ത്ത് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി.
Tuesday, 24 October 2017
അസംബ്ലി ഒരു വിദ്യാലയത്തിന്റെ അച്ചടക്കത്തിന്റെ മാതൃകയാണ്
ഒക്ടോബര്‍മാസത്തിലെ മിക്ക പ്രവൃത്തി ദിനങ്ങളും വിദ്യാലയ അസംബ്ലിയോടെയായിരുന്നു തുടക്കം.അസംബ്ലിയുടെ നേതൃത്വം കേവലം പ്രധാനധ്യാപകനില്‍ ഒതുങ്ങരുതെന്ന ഹെഡമാസ്റ്റര്‍ കെ.ജി. സനല്‍ഷായുടെ നിര്‍ബന്ധമാണ് എല്ലാ അധ്യാപകരേയും ഈ കൃത്യം നിര്‍വ്വഹിക്കാന്‍ പ്രേരകമായത്.അത് എല്ലാ അധ്യാപകരും നല്ല രീതിയല്‍ ഉപയോഗിക്കുന്നതിനെ പ്രശംസിക്കാനും അദ്ദേഹം മടി കാട്ടിയില്ല. ദിവസേന നടക്കുന്ന അസംബ്ലിയില്‍ പിറന്നാള്‍ പുസ്തകം, പ്രീ പ്രൈമറിക്കുള്ള കളിക്കോപ്പ് ശേഖരണം ദിനാചരണം, കുട്ടികളുടെ പതിപ്പുകളുടെ പ്രകാശനം എന്നിവയ്ക്ക് വളരെ പ്രാധാന്യം നല്‍കി വരുന്നു.. വായനയുടെ മഹത്വം അറഞ്ഞു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട
നല്ല വായന നല്ല പഠനം നല്ല ജിവിതം
എന്ന ബൃഹത് പദ്ധതി കുട്ടികളിലും അധ്യാപകരിലുമെത്തിക്കാന്‍ കൂടി അസംബ്ലി സഹായകമാകുന്നു.
പ്രീ-പ്രൈമറി കാഞ്ഞിരപ്പൊയിലിന്റെ സ്വപ്നസാക്ഷാത്കാരം
കാഞ്ഞിരപ്പൊയിലിന്റെ സ്വപ്നസാക്ഷാത്കാരം
ഒരു പ്രീ പ്രൈമറി തുടങ്ങുക എന്നത് ഏറെ വര്‍ഷമായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന കാര്യമാണ്.കാഞ്ഞിരപ്പൊയിലിന്റെ സ്വപ്നസാക്ഷാത്കാരം ഒക്ടോബര്‍ 2 കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ബാപൂജിയുടെ ജന്മദിനത്തില്‍ ദിനത്തില്‍ തന്നെ പൂവണിഞ്ഞത് ഏറെ സന്തോഷദായകമാണ്.വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസര്‍ ആയി വിരമിച്ച കാഞ്ഞിരപ്പൊയില്‍ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ.കെ.പി ജയരാജ് ആണ് പ്രീ പ്രൈമറിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.കുട്ടികളോട് വളരെ സരസമായി സംവദിച്ച് തന്റെ സ്വപ്നസാഫല്യങ്ങളെ വിനിമയം ചെയ്തത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ആസ്വാദ്യവും മാതൃകയുമായി. അല്പം ശങ്കയോടെയായിരുന്നു ക്ലാസ്സുകള്‍ തുടങ്ങിയതെങ്കിലും ഒരു ശങ്കയ്ക്കും വക നല്‍കാത്തതായിരുന്നു ഹെഡമാസ്റ്റര്‍ കെ.ജി.സനല്‍ഷാ ഏറ്റെടുത്ത ദൗത്യം.പിഞ്ചുകുഞ്ഞുങ്ങളുടെ അഡ്മിഷന്‍ മുപ്പതിലധികം ലഭിച്ചത് എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണ്.
![]() |
പ്രീ പ്രൈമറി ഉദഘാടനം നിലവിളക്ക് കൊളുത്തി ജയരാജന്‍ സാര്‍ നിര്‍വ്വഹിക്കുന്നു. |
കലോല്‍സവവും കായിക മേളയും(കായികമേള ഉപജില്ലയില്‍ സാന്നിധ്യം)
സ്കൂള്‍ കലോത്സവവും കായികമേളയും യഥാക്രമം സെപ്തംബര്‍ 22,23 തീയ്യതികളിലായി നടന്നു.
സബ്ജില്ലാ കായികമേളയില്‍ കാഞ്ഞിരപ്പൊയിലിന്റെ സാന്നിധ്യം
സബ്ജില്ലാ കായികമേളയില്‍ കാഞ്ഞിരപ്പൊയിലിന്റെ സാന്നിധ്യം
വിദ്യാലയത്തിന്റെ മികവ് പ്രകടമാക്കുന്നതിനും കുട്ടികളുടെ കായിക പ്രതിഭയെ തിരിച്ചറിയാനുമായി ഈ അധ്യയന വര്‍ഷത്തെ സ്കൂള്‍ കലോത്സവവും കായികമേളയും സെപ്തംബര്‍ 22,23 എന്നീ ദിവസങ്ങളിലായി അരങ്ങേറി.കലോത്സവത്തിന്റെ ഉദ്ഘാടനം
ദേശീയ തലത്തില്‍ സംഗീതപഠനത്തിനായി സ്കോളര്‍ഷിപ്പിനര്‍ഹയായ കുമാരി.സിന്ദുജ നിര്‍വ്വഹിച്ചു. ഐ എച്ച് ആര്‍ ഡി കോളേജിലെ വിദ്യാര്‍ത്ഥിനി കൂടിയായ സിന്ദുജ ആനന്ദദായകമായ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് നിര്‍വ്വഹിച്ചത്.കലോല്‍സവ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഓസോണ്‍ ദിനം
വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനം ആചരിച്ചു.
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി
സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987
സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ
സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്
ഇതിന്റെ ഉദ്ദേശ്യം.
ഇതിന്റെ ഭാഗമായി പോസ്റ്റര്‍ നിര്‍മ്മാണം,ചുമര്‍ പത്രിക നിര്‍മ്മാണം ഓസോണിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.
ഐ എച്ച് ആര്‍ ഡി കോളേജിലെ പ്രിന്‍സിപ്പാള്‍ പ്രൊ.ഗോപിനാഥ് മള്‍ട്ടിമീഡിയ പരസന്റേഷനോടുകൂടി ക്ലാസ്സ് കൈകാര്യം ചെയ്തു.
വളരട്ടെ വഴുതിന ആരോഗ്യം ഉയരട്ടെ ആഹ്വാനവുമായി സെപ്തംബര്‍ 14
വളരട്ടെ വഴുതിന ഉയരട്ടെ ആരോഗ്യം ആഹ്വാനവുമായി കാഞ്ഞിരപ്പൊയില്‍ വിദ്യാലയം
മലപ്പച്ചേരിയിലെ ഹരിത കര്‍ഷകന്‍ ബേബിയണ് വഴുതിനയുടെ ആയിരത്തോളം വിത്തുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനമായി നല്‍കിയത്.കര്‍ഷകനെ കുട്ടികള്‍ ഉപഹാരം നല്‍കി ആദരിച്ചു.
സെപ്തംബര്‍ 14ന് ദേശീയ ഹിന്ദി ദിനം
हिंदी दिन को महत्तर बनाने केलिए हिंदी सभा
हिंदी भारत की मातृभाषा है। इस तथ्य को समझकर ही विद्यालय के हिंदी मंच की ओर से हिदी पखवाड़ा समारोह का इंदज़ाम किया गया है।पखवाड़े में हिंदी सभा बहुत सराहनीय थी।हिंदी सभा का संचालन कार्य बच्चों ने खुद निभाया।प्रेमचंद हिंदी मंच के नेतृत्व में पखवाड़ा अच्छी तरह मनाया गया।पखवाड़ा के अंतिम दिन में हिंदी संदेश यात्रा चलाई गई।इसकॆ अतिरिक्त हस्तलिखित पुस्तिका का प्रकाशन,हिंदी गीत,हिंदी प्रतिज्ञा आदि पखवाड़ा समारॊह को चार चाँद लगानेवाली बातें रहीं। हिंदी कॊ प्यार करो ,हिंदी ही हमारा जीवन है,यह सोचकर
हिंदी सीखें सिखाएँ प्रचार करें ।
जय हिंद जय हिंदी
ഒന്നാം പാദ വാര്‍ഷികവും ഓണാഘോഷവും
ഓണാഘോഷത്തിന്റെ പ്രൗഢി കൂട്ടാന്‍ ഓണസദ്യയും സൃഹൃദമല്‍സരങ്ങളും.
ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്ത് 20 മുതല്‍30 വരെ നടന്നു. കുട്ടികളുടെ ക്ലാസ്സ് റൂം പഠനം കുട്ടികള്‍ എങ്ങനെ കാണുന്നു എന്ന അളവുകോലാണ് മൂല്യനിര്‍ണ്ണയം.നിരന്തര മൂല്യ നിര്‍ണ്ണയത്തിലൂടെ ഓരോ കുട്ടിയുടെയും വികാസവും അറിവും മനസ്സിലാക്കപ്പെടുന്നുണ്ടെങ്കിലും പാദ വാര്‍ഷിക മൂല്യനിര്‍ണ്ണയം പോലുള്ള പരീക്ഷകള്‍ കുട്ടികളുടെ ശ്രദ്ധയെയും ബുദ്ധിയേയും അളക്കാനുതകുന്നതാണ്.
മൂല്യനിര്‍ണ്ണയത്തിന്റെ അവസാന വേളയില്‍ കുട്ടികളുടെ മനസ്സിനെ ആശ്വസിപ്പിച്ചുകൊണ്ട് ഓണാഘോഷം നടത്തി.ക്ലാസ്സ് തല ഓണസദ്യ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കലാ-കായിക മല്‍സരങ്ങള്‍ ,ഓണപ്പൂക്കളം എന്നിവ ഓണാഘോഷത്തിന് കൊഴുപ്പു കൂട്ടി.
ചിങ്ങം 1 കര്‍ഷകദിനം
കര്‍ഷകദിനത്തില്‍ കൃഷിക്കാരെ ആദരിച്ചു.
കാര്‍ഷികവൃത്തിയുടെ പ്രാധാന്യത കുട്ടികള്‍ക്ക് വ്യക്തമാക്കി കൊടുക്കുവാനാണ് കര്‍ഷകദിനത്തില്‍ കര്‍ഷകരെ ആദരിച്ചത്.സ്കൂള്‍ അസംബ്ലിയില്‍ ഭാസ്കരന്‍ എന്ന യുവ കര്‍ഷകനേയും രമണി എന്ന കര്‍ഷക മാതാവിനേയുമാണ് കാര്‍ഷികവൃത്തി ഏറ്റെടുത്ത് നടത്തുന്നതില്‍ പ്രോത്സാഹനം നല്‍കി ആദരിച്ചത്.പത്താം തരം വിദ്യാര്‍ത്ഥി പ്രണയ് പച്ചക്കറിയിലെ ജൈവീകതയെകുറിച്ച് സംസാരിച്ചു.ഉച്ചയ്ക്ക് കുട്ടികളുടെ സ്വന്തം വീടുകളിലുണ്ടാക്കിയ പച്ചക്കറി സമാഹരണ യജ്ഞത്തില്‍ പച്ചക്കറി പ്രദര്‍ശനം നടത്തി.ഇത് കുട്ടികള്‍ക്ക് നവ്യാനുഭവമായി.
സ്വതന്ത്ര്യദിനാഘോഷം നാട്ടുകാരോടൊത്ത്
സ്വാതന്ത്ര്യദിനാഘോഷം നാട്ടുകാരോടൊത്ത് ആഘോഷിച്ച് ജി.എച്ച്.എസ് കാഞ്ഞിരപ്പൊയില്‍
കാഞ്ഞിരപ്പൊയിലിന്റെ സ്പന്ദനമറിഞ്ഞുകൊണ്ട് തന്നെ നാട്ടുകാരെ ഉള്‍പ്പെടുത്തികൊണ്ട് വ്യത്യസ്തമായ പരിപാടികള്‍ ഒരുക്കാന്‍
വിദ്യാലയത്തിന് സാധിച്ചു. വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന രീതിയിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം കേവലം ഒരു ദിവസം മാത്രം ആഘോഷിക്കേണ്ടുന്ന ഒരു ഉത്സവമല്ല എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ക്ലാസ്സുകള്‍ നഷ്ടപ്പെടുത്താത്ത രീതിയില്‍ ആഗസ്ത് 14 ന് സ്കൂള്‍ അസംബ്ലിയും ഡിസ്പ്ലേയും അരങ്ങേറിയത്.സ്കൂളിലെ പി.ഇ.ടി സിന്ധു നേതൃത്വം നല്‍കിയ ഡിസ്പ്ലേയില്‍ എല്‍.പി യു.പി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ഇന്ത്യയുടെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നപ്പോള്‍ ചടങ്ങില്‍ സന്നിഹിതരായ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ദേശസ്നഹം തുളമ്പുന്ന നിമിഷങ്ങളായി.
ആഗസ്ത് 15ന് മലപ്പച്ചേരി സ്കൂളില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലിയുടെ ഫ്ലാഗ് ഓഫ് സ്കൂള്‍ പ്രധാനധ്യാപകന്‍
ആഗസ്ത് 15ന് മലപ്പച്ചേരി സ്കൂളില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലിയുടെ ഫ്ലാഗ് ഓഫ് സ്കൂള്‍ പ്രധാനധ്യാപകന്‍
സലീം മാസ്റ്റര്‍ നിര്‍വഹിച്ചു.43 വിദ്യാര്‍ത്ഥികള്‍ സമാധാന റാലിയില്‍ പങ്കെടുത്തു.9.30 ന് സ്കൂള്‍ അസംബ്ലിയില്‍ മടിക്കൈ പഞ്ചായത്ത് വാര്‍ഡ് മെമ്പറും
വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ രാജന്‍ എസ്.എം.സി ചെയര്‍മാന്‍ ഗോപാലന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതിഎന്നിവര്‍ ആശസയേകി. ദേശീയഗാനത്തിനുശേഷം അസംബ്ലി പിരിയുകയും 11 മണിക്ക് സ്കൂള്‍ ഹാളില്‍ സമ്മേളനം നടന്നു.ദേശഭക്തിഗാനം,എയറോബിക്സ് തുടങ്ങിയപരിപാടികളിലൂടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ രാജന്‍ എസ്.എം.സി ചെയര്‍മാന്‍ ഗോപാലന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതിഎന്നിവര്‍ ആശസയേകി. ദേശീയഗാനത്തിനുശേഷം അസംബ്ലി പിരിയുകയും 11 മണിക്ക് സ്കൂള്‍ ഹാളില്‍ സമ്മേളനം നടന്നു.ദേശഭക്തിഗാനം,എയറോബിക്സ് തുടങ്ങിയപരിപാടികളിലൂടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.
Monday, 23 October 2017
ആഗസ്ത് 6 ഹിരോഷിമാ ദിനം 9 നാഗസാക്കി ദിനം
ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട
ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.യുദ്ധത്തിന്റേയും ബോബാക്രമണത്തിന്റേയും അനന്തരഫലങ്ങള്‍ എന്താണെന്ന് ഈ നഗരങ്ങളിലും കൂടാതെ യുദ്ധം നടന്നിട്ടുള്ള ഏതൊരു സ്ഥലത്തിന്റേയും ഭീകരാവസ്ഥ കണ്ടാല്‍ മനസ്സിലാകും.ഇത് എല്ലാ ജനവും മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന കുട്ടികള്‍ യുദ്ധത്തിന്റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ് യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തണം.അതിനായാണ് ഈ ദിനങ്ങളുടെ പ്രാധാന്യത്തെ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നത്.
സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുങ്ങി.കേരള സഭാനാഥന്‍ ഉദ്ഘാടകനായി.
സഭാനാഥനെ കാണാന്‍ കുരുന്നുകള്‍ ഓടിയെത്തി,സ്മാര്‍ട്ട് റൂം ക്ലാസ്സിന്റെ ഉദ്ഘാടനം ഗംഭീരം
ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യസം ഏതൊരു വ്യക്തിയുടേയും ആഗ്രഹമാണ്. തന്റെ കുട്ടി പഠിക്കേണ്ടത് ഏറ്റവും മികച്ച വിദ്യാലയത്തിലാകണം എന്ന നാട്ടുകാരുടെ സ്വപ്നസാക്ഷാത്കാരമാണ് കാഞ്ഞിരപ്പൊയിലിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം. കേരളവിഷന്‍ നേതൃത്വം കൊടുത്തുകൊണ്ടുള്ള ഈ പ്രൊജക്റ്റ് നാട്ടുകാരുടേയും കുടുംബശ്രീ അംഗങ്ങളുടേയും ഇടപെടലിലൂടെ മികവുറ്റതായി.സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം കേരളനിയമസഭ സ്പീക്കര്‍ ശ്രീ.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ എം എല്‍ എ എം.രാജഗോപാലന്‍ ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ കേളു പണിക്കര്‍,ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികള്‍ ,കേബിള്‍ ടി.വി ഓപ്പറേറ്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വികസന നിധിയിലേക്ക് 10,000 രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ സംഭാവന ചെയ്തത് എല്ലാവര്‍ക്കും മാതൃകയായി.പായസ വിതരണം നടത്തി.
Subscribe to:
Posts (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
പഠനയാത്രയ്ക്കൊരുങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും പരീക്ഷ കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തില്‍ ഏകദിന പഠനയാത്ര നടത്തി. പഠനയാത്ര സാധാരണ മാണെങ്കിലു...
-
ലഹരി ഉപയോഗത്തിനെതിരെയും ഉല്പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു. സമൂഹത്...
-
ലോകഹിന്ദി ദിനത്തില്‍ പ്രത്യേക അസംബ്ലിയും വൃദ്ധസദന സന്ദര്‍ശനവും विश्व हिंदी दिन में बच्चे वृद्धसदन में विद्यालयसभा हिंदी मे...