Friday, 23 June 2017
അക്ഷരം അച്ചടി അറിവ്-മെഗാ പുസ്തകപ്രദര്‍ശനം
വായനാ വാരത്തില്‍ അച്ചടിയുടെ പൊരുളറിഞ്ഞ് കാഞ്ഞിരപ്പൊയിലില്‍ അക്ഷരം അച്ചടി അറിവ്
മെഗാ പുസ്തകപ്രദര്‍ശനം
ഇല്ലിക്കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കല്ലച്ചു മുതല്‍ ആധുനിക കമപ്യൂട്ടറൈസ്ഡ് സാങ്കേതിക വിദ്യ വരെ അച്ചടിയുടെ നാള്‍വഴി വികസന ചരിത്രം വെളിവാക്കുന്ന ശ്രീ. ദേവദാസ് മാടായിയുടെ അക്ഷരം അച്ചടി അറിവ്-മെഗാ പുസ്തകപ്രദര്‍ശനംശേഖരണങ്ങളുടെ പ്രദര്‍ശനം കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികളില്‍ കൗതുകത്തിന്റെ രസക്കൂട് തീര്‍ത്തു.ഇതോടൊപ്പം വര്‍ഷം തോറും സ്കൂള്‍ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സ്കൂള്‍ ലൈബ്രറി പുസ്തക പ്രദര്‍ശനവും നടന്നു. കൂടാതെ സാമൂഹികമേഖലയ്ക്ക് പൊതു വിദ്യാലയവുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി സ്കൂള്‍ പ്രദേശത്തുള്ള വായനശാലകളേയും ക്ലബ്ബുകളേയും പ്രദര്‍ശന നഗരിയിലേക്ക് എത്തിക്കുകയും അവര്‍ക്ക് പ്രദര്‍ശനത്തിനായുള്ള സൗകര്യമൊരുക്കിയതിലൂടെ ഈ വായനാവര്‍ഷത്തില്‍ കാഞ്ഞിരപ്പൊയില്‍ മികവന്റെ പാതയില്‍ പുത്തന്‍സംരംഭങ്ങള്‍ക്ക് കളമൊരുക്കി മുന്നോട്ട് കുതിക്കുകയാണ്.
ഇല്ലിക്കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കല്ലച്ചു മുതല്‍ ആധുനിക കമപ്യൂട്ടറൈസ്ഡ് സാങ്കേതിക വിദ്യ വരെ അച്ചടിയുടെ നാള്‍വഴി വികസന ചരിത്രം വെളിവാക്കുന്ന ശ്രീ. ദേവദാസ് മാടായിയുടെ അക്ഷരം അച്ചടി അറിവ്-മെഗാ പുസ്തകപ്രദര്‍ശനംശേഖരണങ്ങളുടെ പ്രദര്‍ശനം കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികളില്‍ കൗതുകത്തിന്റെ രസക്കൂട് തീര്‍ത്തു.ഇതോടൊപ്പം വര്‍ഷം തോറും സ്കൂള്‍ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സ്കൂള്‍ ലൈബ്രറി പുസ്തക പ്രദര്‍ശനവും നടന്നു. കൂടാതെ സാമൂഹികമേഖലയ്ക്ക് പൊതു വിദ്യാലയവുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി സ്കൂള്‍ പ്രദേശത്തുള്ള വായനശാലകളേയും ക്ലബ്ബുകളേയും പ്രദര്‍ശന നഗരിയിലേക്ക് എത്തിക്കുകയും അവര്‍ക്ക് പ്രദര്‍ശനത്തിനായുള്ള സൗകര്യമൊരുക്കിയതിലൂടെ ഈ വായനാവര്‍ഷത്തില്‍ കാഞ്ഞിരപ്പൊയില്‍ മികവന്റെ പാതയില്‍ പുത്തന്‍സംരംഭങ്ങള്‍ക്ക് കളമൊരുക്കി മുന്നോട്ട് കുതിക്കുകയാണ്.
![]() |
ദേവദാസ് മാടായി |
![]() |
ശ്രീ ശശീന്ദ്രന്റെ ഉദ്ഘാടന ഭാഷണം |

നാട മുറിച്ച് ഉദ്ഘാടനം ശ്രീ ശശീന്ദ്രന്‍ മടിക്കൈ

ശശീന്ദ്രന്‍ മടിക്കൈ

ശ്രീ ശശീന്ദ്രന്‍ മടിക്കൈ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിക്കുന്നു.

മലപ്പച്ചേരി വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം വീക്ഷിച്ചശേഷം

റിക്രിയേഷന്‍ വായനശാലയുടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന്

പുസ്തകം ലൈബ്രറിയിലേക്ക്

സഫ്ദര്‍ ഹാശ്മിയുടെ ആശംസ

വായനാവാരത്തിന്റെ നിര്‍വൃതിയില്‍

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തക ചരിത്രപ്പൊരുള്‍ തേടി

നാട മുറിച്ച് ഉദ്ഘാടനം ശ്രീ ശശീന്ദ്രന്‍ മടിക്കൈ


ശ്രീ ശശീന്ദ്രന്‍ മടിക്കൈ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിക്കുന്നു.






![]() |
മലപ്പച്ചേരിസ്കൂള്‍ അധ്യാപകന്‍ അഭിപ്രായം രേഖപ്പെടുത്തുന്നു. |
Thursday, 22 June 2017
വായനാവാരത്തല്‍ എല്ലാ ദിവസവും അസംബ്ലി 22-06-2017ENGLISH ASSEMBLY
GHS KANHIRAPOIL ENGLISH CLUB CONDUCTED AN ENGLISH ASSEMBLY ON 22-06-2017(THURSDAY)
In Reading week,conduct assembly daily.Today assembly was in English.Prayer,News reading,speech everything in English.REMYA teacher gave full support.She introduced a book in English language.All student participated.
വായനാപക്ഷാചരണത്തിന്റെ ആദ്യ വാരത്തിലെ നാലാം ദിനം ജൂണ്‍ 22
22-06-2017(വ്യാഴം)ചങ്ങമ്പുഴയുടെ കാവ്യ ഭാഷ്യത്തിന് രംഗ ഭാഷ്യമൊരുക്കി
ഏഴാം ക്ലാസ്സുകാര്‍.
വാഴക്കുലയുടെ രംഗഭാഷ്യമൊരുക്കികൊണ്ട് ഏഴാം ക്ലാസ്സുകാര്‍ അരങ്ങിലെത്തി.തമ്പുരാനും മലയപ്പുലയനും നീലിയും അരങ്ങില്‍ നിറഞ്ഞാടി
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച ഒരു കവിതയാണ് വാഴക്കുല[1]. "മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു" എന്നു തുടങ്ങുന്ന വരികളുള്ള ഈ കവിത രക്തപുഷ്പങ്ങൾ എന്ന സമാഹാരത്തിലാണു് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം ഈ കവിതയിൽ വ്യക്തമാണ്.
മലയാപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകൾപോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമാക്കിടാങ്ങളിലോന്നായതിനേയു- മഴകിപ്പുലക്കള്ളിയോമനിച്ചു.
മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയൻറെ മാടത്ത പാട്ടുപാടി.
മരമെല്ലാം പൂത്തപ്പോൾ ,കുളിർകാറ്റു വന്നപ്പോൾ മലയൻറെ മാടവും പൂക്കൾ ചൂടി.
വയലിൽ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ് വളരെ പ്പണിപ്പാടു വന്നു കൂടി.
ഉഴുകുവാൻ രാവിലെ പോകും മലയനു- മഴകിയും-പോരുമ്പോളന്തിയാവും.
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാൻ മറവിപറ്റാറില്ലവർക്കു ചെറ്റും,
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ- ലതുവേഗവേഗം വളർന്നുവന്നു;
അജപാലബാലനിൽ ഗ്രാമീണബാലത- ന്നനുരാഗകന്ദളമെന്നപോലെ!
പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണൽ-
പ്പരവതാനിക്കുമേൽ ചെന്നിരിക്കും. പൊരിയും വയറുമായുച്ചക്കൊടുംവെയിൽ ചൊരിയുമ്പോ,
ഴുതപ്പുലാക്കിടങ്ങൾ, അവിടെയിരുന്നു കളിപ്പതു കാൺകി, ലേ-
തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!

ഏഴാം ക്ലാസ്സിലെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച വാഴക്കുല

ഏഴാം ക്ലാസ്സിലെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച വാഴക്കുല
Wednesday, 21 June 2017
വായനാപക്ഷാചരണത്തിന്റെ മൂന്നാം ദിവസം.पाँच मिनट पचास शब्द ജൂണ്‍ 22
पाँच मिनट पचास शब्द
വിദ്യാലയത്തിലെ ക്ലാസ്സുകള്‍ നഷ്ടപ്പടുത്താതെ വായനാപക്ഷാചരണത്തില്‍ ക്ലാസ്സു തലങ്ങളില്‍ പുസ്തക പരിചയപ്പടുത്തല്‍ നടന്നു. കൂടാതെ വായനയില്‍ എല്ലാ ഭാഷകള്‍ക്കും പ്രാധാന്യം വേണമെന്ന വസ്തുത മനസ്സിലാക്കികൊടുത്തുകൊണ്ടുള്ള സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ (प्रेमचंद हिंदी मंच)നേതൃത്വത്തില്‍ നടന്ന (पाँच मिनट पचास शब्द )എന്ന പരിപാടി വായനാഘോഷ പരിപാടികള്‍ക്ക് പുതിയ മുഖം നല്‍കി.ജൂണ്‍ 22 ഉച്ചയ്ക്ക് 1.30യ്ക്ക് ആരംഭിച്ച പരിപാടി 1.35ന് അവസാനിച്ചു. അഞ്ച് മിനുട്ടിനുള്ളില്‍ അന്‍പത് വാക്ക് എഴുതാന്‍ വേണ്ടി ഇന്നെത്തിയത് യു.പി വിഭാഗത്തിലെ കുട്ടികളായിരുന്നു. ചേച്ചിമാരോടും ചേട്ടന്‍മാരോടും മല്‍സരിക്കാന്‍ ആറാം ക്ലാസ്സിലെയും അഞ്ചാം ക്ലാസ്സിലേയും ചുണക്കുട്ടികളുമെത്തി. 59 വാക്കുകളെഴുതിയതില്‍ ഒരു തെറ്റ് മാത്രം വരുത്തിയ ലുബ്ന റഹ്മാന്‍ (7എ)വിജയിയായി.54 വാക്കുകള്‍ ശരിയായെഴുതിയ തീര്‍ത്ഥ മനോഹരന്‍(7ബി) രണ്ടാം സ്ഥാനത്തിനര്‍ഹയായി.അഭിനവ്,നിവേദിത എന്നിവര്‍ 51 വാക്കുകള്‍ എഴുതി. അന്‍പതിലധികം വാക്കുകള്‍ അഞ്ചു മിനിറ്റിലെഴുതിയവര്‍ അനേകമുണ്ടങ്കിലും സമയപരിമിതയാല്‍ വാക്കുകളുടെ ചിഹ്നങ്ങളുടെ പിഴവ് മൂലം പിറകോട്ട് പോയവരാണ് പലരും. എങ്കിലും അടുത്ത പരിപാടിക്ക് നമ്മള്‍ മുന്നിലെത്തുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പഠനത്തോടുള്ള കുട്ടികളുടെ മല്‍സരബുദ്ധി തെളിയിക്കുന്നു.
ജൂണ്‍ 21യോഗദിനവും വായനാപക്ഷാചരണത്തിന്റെ മൂന്നാം ദിനവും ---വൈവിധ്യങ്ങളായ പരിപാടികള്‍
y![]() |
YOGA DAY INAGURATION K.G.SANALSHAH (HM) |
ജൂണ്‍ 21അന്താരാഷ്ട്ര യോഗാ ദിനാചരണം
ഭാരതത്തിലുടനീളം കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വളരെ ഗൗരവമായി തന്നെ ഒരു ദിനാചരണമെന്നതിലുപരി ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മനുഷ്യസമൂഹത്തെ മോചിപ്പിക്കാനെന്നോണം വളരെ ചിട്ടയോടെ ചെയ്തു വരുന്നു.വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളിലൂടെയാണ് ഇത്തരം പരിപാടികള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ടത്.അതിലൂടെ മാത്രമേ സമൂഹത്തെ രോഗങ്ങളില്‍നിന്നും അകറ്റി ആരോഗ്യമുള്ള തലമുറയായി മാറ്റാന്‍ സാധിക്കൂ.കാഞ്ഞിരപ്പൊയിലിലെ യോഗാ ദിനാചരണം സ്കൂള്‍ സ്പെഷ്യല്‍ അസംബ്ലിയിലൂടെ കുട്ടികളെ ബോധവന്മാരാക്കികൊണ്ട് പ്രധാനധ്യപകന്‍ സംസാരിച്ചു. തുടര്‍ന്ന് സ്കൂള്‍ പി.ഇ.ടി അധ്യാപികയായ സിന്ധു ടീച്ചറുടെ നേതത്വത്തില്‍ യോഗാ ക്ലാസ്സും ഡമോണ്‍സ്ട്രേഷനും നടന്നു.എല്ലാ അധ്യാപകരും സന്നിഹിതരായി.
Tuesday, 20 June 2017
വായനാപക്ഷാചരണം ജൂണ്‍ 19&20
വായനാപക്ഷാചരണത്തിലെ ആദ്യദിനമായ പി.എന്‍ പണിക്കരുടെ ചരമദിനമായ വായനാദിനത്തിലും രണ്ടാം ദിനത്തിലും നടന്ന പരിപാടികള്‍.
19-06-2017(തിങ്കള്‍)കേരളസര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ വിദ്യാലയങ്ങളിലും മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വായനാപക്ഷാചരണമായി കൊണ്ടാടുകയാണ്അതിന്റെ ഭാഗമായി പി.എന്‍ പണിക്കരുടെ ജന്മദിനത്തില്‍ വായനാദിനമായി ആഘോഷിച്ചു. പക്ഷാചരണത്തിലെ ആദ്യവാരത്തിലെ എല്ലാ ദിവസങ്ങളിലും അസംബ്ളി സംഘടിപ്പിക്കുവാനും ക്ലാസ്സുകള്‍ നഷ്ടപ്പെടാത്ത രീതിയില്‍ വായനയുടെ പ്രധാന്യത്തക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനുമുള്ള പരിപാടിയാണ് ആദ്യ ദിനം നടത്തിയത്.പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷാ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ പ്രണവ് പ്രഭാകരന്‍ അസംബ്ലി നിയന്ത്രിച്ചു.വായനാദിനത്തിനെക്കുറിച്ച് വിനോദ്,നന്ദകുമാരന്‍,സുഭാഷ്,സണ്ണി,എന്നിവര്‍ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയവര്‍ക്ക് അസംബ്ലിയില്‍ വെച്ച് തന്നെ സമ്മാനങ്ങള്‍ നല്‍കി.അഞ്ചാം തരത്തിലെ അഭിനവും എട്ടാം തരത്തിലെ പ്രണവ് പ്രഭാകരനും സമ്മാനര്‍ഹരായി.രതി സമ്മാനങ്ങള്‍ നല്‍കി.ഹരി വായനാഗാനം ചിട്ടപ്പെടുത്തി പാടി.നൗഷീന വായനാനുഭവം പങ്കുവെച്ചു.
20-06-2017(ചൊവ്വ)വായനാപക്ഷാചരണത്തിന്റെ വാരാഘോഷത്തിന്റെ രണ്ടാം സുദിനത്തില്‍ രക്ഷിതാക്കളേയും നാട്ടുകാരേയും പങ്കെടുപ്പിക്കുവാനായി നടത്തിയ എന്റെ വായനാനുഭവം എന്ന പരിപാടിയിലേക്ക് 20-06-2017 ചൊവ്വാഴ്ച എത്തിയത് ഒന്‍പതാം ക്ലാസ്സിലെ നന്ദനയുടേയും അഞ്ചാം ക്ലാസ്സിലെ ശിവനന്ദിന്റെയും അമ്മ നേത്രാവതിയാണ്. നേത്രാവതി തന്റെ വായനാനുഭവത്തില്‍ ഏറെ മികച്ച പുസ്തകമായി കാണുന്നത് തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴിയാണ്. മര്‍ദ്ദിതരും പീഢിതരുമായ കര്‍ഷകന്റെ നോവിനെ കുറിച്ച് പറയുന്ന നോവലിലുടെ നേത്രാവതി തന്റെ വായനാനുഭവം ചുരുങ്ങിയ വാക്കുകളിലൊതുക്കി.തുടര്‍ന്ന് ഏഴാം തരത്തിലെ തീര്‍ത്ഥമനോഹരന്‍ താന്‍ വായിച്ച പുസ്തകത്തെകുറച്ച് പറഞ്ഞു. മൂന്നാം ക്ലാസ്സിലെ ചുണക്കുട്ടി ഗംഗാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ വായനാസന്ദേശം വ്യക്തതയോടെ വായിച്ചു കേള്‍പ്പിച്ചു.തുടര്‍ന്ന് സീതടീച്ചര്‍ പ്രശസ്ത സാഹിത്യകാരിയായ ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളര്‍ എന്ന പുസ്തക വായനയുടെ അനുഭവം പങ്കു വെച്ചു.
ഗംഗാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കുന്നു. |
![]() |
നേത്രാവതി രണ്ടിടങ്ങഴിയെക്കുറിച്ച് |
![]() |
തീര്‍ത്ഥമനോഹരന്‍ വായിച്ച പുസ്തകത്തെ കുറിച്ച്... |
![]() |
ശ്രദ്ധയോടെ വിദ്യാര്‍ത്ഥികള്‍.. |
![]() |
പിറന്നാള്‍ പുസ്തകം |
![]() |
100 ശതമാനം വിജയത്തിന്റെ ഉപഹാരം |
![]() |
വായനാഗാനം ചിട്ടപ്പെടുത്തി ആലപിക്കുന്നു. |
![]() |
രതി ടീച്ചര്‍ ഉപഹാരം നല്‍കുന്നു. |
![]() |
പ്രണവിനുള്ള ഉപഹാരം സുഭാഷ് മാസ്റ്റര്‍ നല്‍കുന്നു. |
Friday, 16 June 2017
മുഖ്യമന്ത്രിയുടെ സന്ദേശം
പരിസ്ഥിതി ദിന സന്ദേശവും സംരക്ഷണവുമായി കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍
ആദരണീയനായ മുഖ്യമന്ത്രിയുടെ സന്ദേശം പ്രണവ് പ്രഭാകര്‍ പ്രത്യേക അസംബ്ലിയില്‍ സുഹൃത്തുക്കള്‍ക്ക് വായിച്ചു കേള്‍പ്പിച്ചു.ചടങ്ങില്‍ പിറന്നാള്‍ സമ്മാനമായി ലഭിച്ച പുസ്തകം ഇന്ദിര ടീച്ചര്‍ ഏറ്റു വാങ്ങി.ഹെഡ്മാസ്റ്ററും മറ്റധ്യാപകരും സംസാരിച്ചു. കുട്ടികളില്‍ ചിലര്‍ പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് സംസാരിച്ചു.
Thursday, 15 June 2017
Subscribe to:
Posts (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
പഠനയാത്രയ്ക്കൊരുങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും പരീക്ഷ കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തില്‍ ഏകദിന പഠനയാത്ര നടത്തി. പഠനയാത്ര സാധാരണ മാണെങ്കിലു...
-
ലഹരി ഉപയോഗത്തിനെതിരെയും ഉല്പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു. സമൂഹത്...
-
ലോകഹിന്ദി ദിനത്തില്‍ പ്രത്യേക അസംബ്ലിയും വൃദ്ധസദന സന്ദര്‍ശനവും विश्व हिंदी दिन में बच्चे वृद्धसदन में विद्यालयसभा हिंदी मे...