Sunday, 30 July 2017

സ്മാര്‍ട്ട് ക്ലാസ്സ് റൂം കാഞ്ഞിരപ്പൊയിലിന് കൈമാറാന്‍ സഭാനാഥന്‍

നവീകരിച്ച  സ്മാര്‍ട്ട് ക്ലാസ്സ് റൂം കാഞ്ഞിരപ്പൊയിലിന് സംഭാവന ചെയ്യുന്നത് കേബിള്‍ ടി.വി തൊഴിലാളികളുടെ  അത്താണിയായിരുന്ന എന്‍ എച്ച് അന്‍വറിന്റെ പേരിലുള്ള എന്‍ എച്ച്.അന്‍വര്‍ സ്മാരക ട്രസ്റ്റ് ആണ്. 

സമര്‍പ്പണം ബഹു കേരള നിയമസഭ സ്പീക്കര്‍ 

ശ്രീ ശ്രീരാമകൃഷ്ണന്‍  

ട്രസ്റ്റും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും കാഞ്ഞിരപ്പൊയില്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ പിടിഎ കമ്മിറ്റിയും സംയുക്തമായാണ് സമര്‍പ്പണ ചടങ്ങൊരുക്കുന്നത്. ചടങ്ങില്‍ സംബന്ധിക്കാന്‍ ചരിത്രനാട്ടിലേക്ക് ആഗതനാവുന്നത് കേരള നിയമസഭയിലെ ആദരണീയനായ സ്പീക്കര്‍ ശ്രീ.ശ്രീരാമകൃഷ്ണനാണ്. 2017ആഗസ്ത് 2ന് ഉച്ചയ്ക്ക് 3മണിയ്ക്ക് നടക്കുന്ന സമര്‍പ്പണ ചടങ്ങ് ഒരുല്‍സവമാക്കാനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. സഭാനാഥനെ സ്വീകരിക്കാനുള്ള സ്വാഗതഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ അധ്യാപകരുടെ ശിക്ഷണത്തില്‍ അഭ്യസിക്കുകയാണ്.വേദിയില്‍ സാന്നിധ്യമറിയിക്കാന്‍ ഒട്ടനവധി വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക സാംസ്കരിക രംഗത്തെ പ്രമുഖര്‍ എത്തും. സമര്‍പ്പണം കഴിഞ്ഞാല്‍  ആരാധ്യനായ സ്പീക്കര്‍ കുറച്ചുനേരം ജനങ്ങളുമായി സംവദിക്കും.ഈ വിശിഷ്ടമായ ചടങ്ങിനെ പൊലിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...