വളരെ വ്യത്യസ്തതയുള്ള പ്രവര്‍ത്തനമായിരിക്കാം കാഞ്ഞിരപ്പൊയിലിലെ അസംബ്ലി.ആദ്യദിനങ്ങളില്‍ ഓരോ അധ്യാപകനും കൈകാര്യം ചെയ്തിരുന്ന അസംബ്ലി ഡിസംബര്‍ മാസമാകുമ്പോഴേക്കും കുട്ടികളുടെ കൈപിടിയിലാണ്.ഈ ആശയം മുന്നോട്ടുവച്ചത് സ്കൂള്‍ പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷായാണ്.ഇതുവരെയായി പത്താം ക്ലാസ്സു മുതല്‍ മൂന്നാം ക്ലാസ്സു വരെ അസംബ്ലി നിയന്ത്രിച്ചു കഴിഞ്ഞു. അസംബ്ലി കാര്യഗൗരവമുള്ളതായി മാറുന്നത് അസംബ്ലിയിലെ അവതരണമാണ്. വ്യത്യസ്തതകളോടെയാണ് ഓരോ ക്ലാസ്സുകളും അവരുടെ അസംബ്ലി നടത്തുന്നത്. അതില്‍ വായനാ കുറിപ്പിന്റെ അവതരണം,യാത്രാ വിവരണം, നാട്ടിലെ ഉല്‍സവങ്ങളുടേയും തെയ്യങ്ങളുടേയും അനുഭവം ഡയറി വായനയിലൂടെ,സ്കൂളിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ സ്കൂള്‍ വാര്‍ത്തയിലൂടെ എന്നിവ ഇതിലെ ചില ഇനങ്ങള്‍ മാത്രം.
No comments:
Post a Comment