റിപ്പബ്ലിക്ക് ദിനത്തില്‍ പഞ്ചായത്ത് തല ശാസ്ത്രോത്സവവും റിപ്പബ്ലിക്ക് ദിനാഘോഷവും നടന്നു.
സ്കൂള്‍ അസംബ്ലിക്ക് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷാ ദേശീയപതാക ഉയര്‍ത്തി.ശേഷം റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി.തുടര്‍ന്ന് മടിക്കെ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ദുള്‍ റഹ്മാന്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് യു പി വിഭാഗത്തിലെ തെരഞ്ഞെടുത്ത പത്ത് വീതം അംഗങ്ങള്‍ വരുന്ന പത്ത് ഗ്രൂപ്പുകള്‍ പത്ത് മുറികളിലായി ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഓരോ മുറിയിലും രണ്ട് വിതം ശാസ്തരജ്ഞരെ നിയമിച്ചു.ഇവര്‍ ശാസ്തരമുറിയിലേക്ക് വരുന്ന പത്ത് ഗ്രൂപ്പിനും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു.തുടര്‍ന്ന് ഉച്ചയോടെ എല്ലാ ഗ്രൂപ്പുകളും അവരവരുടെ പരീക്ഷണകുറിപ്പുകള്‍ അവതരിപ്പിച്ചു.ഓരോ ഗ്രൂപ്പിനും ഓരോ ശാസ്ത്രജ്ഞരുടെ പേര് നല്‍കിയതനുസരിച്ച് അവരെ കൂറിച്ചുള്ള കുറിപ്പുകളും തയ്യാറാക്കിയിരുന്നു. കുട്ടികള്‍ക്ക് വിഭവ സമദ്ധമായ ഭക്ഷണവും ചെറു സമ്മാനങ്ങളും നല്‍കിയിട്ടാണ് വീടുകളിലേക്ക് അയച്ചത് .ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവ് പ്രകടമാക്കാനും കൂടുതല്‍ കണ്ടു പിടിത്തങ്ങളുടെ ചിന്തകളിലേക്ക് നയിക്കാനും ശാസ്ത്രോത്സവം വഴി വെച്ചു.മിക്ക അധ്യാപകരും സന്നിഹിതരായിരുന്നു.നാരായണന്‍മാഷും രതി ടിച്ചറും നേതത്വം നല്‍കി.
No comments:
Post a Comment