Sunday, 30 June 2019
100 ശതമാനം വിജയത്തിന് നാട്ടിലെ സന്നദ്ധ സംഘടനകളുടെ സ്നേഹോപഹാരം
എസ്.എസ്.എല്‍.സി 100 ശതമാനം വിജയത്തിന്റെ സന്തോഷം നാടും പങ്കു വെയ്ക്കുന്നു.
നാട്ടിലെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഈ വിജയത്തിന്ന് വിദ്യാലയത്തിലേക്ക് ഉപഹാരങ്ങള്‍ നല്‍കുന്നു.
വായനദിനവും വായനാ പക്ഷാചരണവും
1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ്
ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന
പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി.
ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം
വിനിയോഗിയ്ക്കുന്നു.വായനദിനവും വായനാ പക്ഷാചരണവും കുച്ചികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ജീവിതത്തിലേറെ പ്രാധാന്യം ലഭിക്കുന്നു ഈ ഉദ്ദേശ്യത്തോടെ ആണ് അമ്മയും കുഞ്ഞും ക്വിസ്സ്,അമ്മ വായന എന്നിങ്ങനെയുള്ള പരിപാടികള്‍ നടപ്പിലാക്കുന്നത്.
കാഞ്ഞിപ്പൊയിലിലെ കൂട്ടുകാര്‍ക്ക് പുസ്തക വായന ഒരനുഭവമാക്കിതീര്‍ക്കവാന്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.കുടുംബ വായന,പുസ്തക പ്രദര്‍ശനം,പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ്, അമ്മ വായന, ക്വിസ്സ്, അസംബ്ളി പ്രശ്നോത്തരി, കവിത-കഥ രചനകള്‍ എന്നിവ പരിപാടികളിലെ പ്രധാന ഇനങ്ങളാണ്.കൂടാതെ ക്ലാസ്സ് ലൈബ്രറി,അമ്മയും കുഞ്ഞും പ്രശ്നോത്തരി എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പരിപാടികളും നടത്തുന്നു.
പിറന്നാള്‍ പച്ചക്കറി
പിറന്നാള്‍ പച്ചക്കറി
പിറന്നാള്‍ ദിനത്തില്‍ എല്ലാ കൂട്ടുകാര്‍ക്കും ലഭിക്കുന്ന സമ്മാനമായി പിറന്നാള്‍ പച്ചക്കറി എന്ന പദ്ധതി.
കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ പച്ചക്കറി അല്ലെങ്കില്‍ നിശ്ചിത തുക ഉച്ച ഭക്ഷണ പദ്ധതിയിലേക്കായി നല്‍കുന്നു.
ഇതിലൂടെ പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനമായി ഒരോ കുട്ടിക്കും എന്തെങ്കിലും കൊടുക്കാന്‍
റോഡ് സുരക്ഷാ വാരം-ചിത്രരചന 11-06-2019
റോഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട്
ചിത്രരചന മല്‍സരം
റോഡ് സുരക്ഷയുടെ ബോധവല്‍ക്കരണത്തിനായി സ്കൂള്‍ തലത്തില്‍ 11-06-2019 ന് വിദ്യാലയത്തില്‍ പെയിന്റിംഗ് മല്‍സരം നടത്തി.എല്ലാ വിഭാഗം കുട്ടികളും പങ്കെടുത്തു.
2019 പ്രതീക്ഷകളുടെ പുതുവര്‍ഷം, എളിമയുടെ പ്രവേശനോത്സവം
2019 വര്‍ഷത്തെ വരവേല്‍ക്കാന്‍
കുഞ്ഞോമനകളും അതിഥികളും
Subscribe to:
Posts (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
പഠനയാത്രയ്ക്കൊരുങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും പരീക്ഷ കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തില്‍ ഏകദിന പഠനയാത്ര നടത്തി. പഠനയാത്ര സാധാരണ മാണെങ്കിലു...
-
ലഹരി ഉപയോഗത്തിനെതിരെയും ഉല്പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു. സമൂഹത്...
-
ലോകഹിന്ദി ദിനത്തില്‍ പ്രത്യേക അസംബ്ലിയും വൃദ്ധസദന സന്ദര്ശനവും विश्व हिंदी दिन में बच्चे वृद्धसदन में विद्यालयसभा हिंदी मे...