പുതിയ അക്കാദമിക വര്‍ഷത്തില്‍ തൊപ്പികളും ബലണുകളുമേന്തി പ്രീ-പ്രൈമറിയിലേയും ഒന്നാം ക്ലാസ്സിലേയും കുഞ്ഞോമനകള്‍ വിദ്യാലയമുറ്റത്തേക്ക് അമ്മമാരോടൊപ്പം ആഗതരായി.അവരെ സ്വീകരിക്കാന്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ബാനറുമേന്തി കാത്തുനില്‍ക്കുന്നു.ഇവരുടെ സ്നേഹം ഏറ്റു വാങ്ങാന്‍ കുരുന്നുകള്‍ അമ്മമാരുടെ കൈപിടി വിട്ടോടി വന്നു.അവരെ ആനയിച്ചുകൊണ്ട് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിനിരന്നു. സ്നേഹോഷ്മളമായ വരവേല്‍പ്പിന് ശേഷം ഒരു ഒത്തുകൂടല്‍. കുഞ്ഞോമന മക്കള്‍ക്കൊപ്പം കാഞ്ഞിരപ്പൊയിലിലേക്ക് മറ്റു വിദ്യാലയങ്ങളില്‍ നിന്നു വന്ന കുട്ടികളുമുണ്ടായിരുന്നു.അഞ്ചിലേയും എട്ടിലേയും കുട്ടികള്‍ മാത്രമല്ല,മറ്റു ക്ലാസ്സുകളിലും ഇതര വിദ്യാലയങ്ങളില്‍ നിന്നും കുറച്ച് വിദ്യാര്‍ത്ഥികള്‍ പുതുതായി ചേര്‍ന്നിട്ടുണ്ട്.പത്താം ക്ലാസ്സിലേക്കും ഒരു വിദ്യാര്‍ത്ഥി വന്നത് കാഞ്ഞിരപ്പൊയിലിന്റെ പ്രത്യേകതകള്‍ കൊണ്ടു തന്നെയാണ്.
No comments:
Post a Comment