Thursday, 15 June 2017

പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി കാഞ്ഞിപ്പൊയിലിലെ വിവിധ ക്ലബ്ബുകള്‍

2017-18 അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാഠ്യ വിഷയങ്ങളെപ്പോലെത്തന്നെ പാഠ്യേതര വിഷയങ്ങളിലും താല്‍പര്യം വളര്‍ത്താനും ജാഞാനവൃദ്ധിക്കുമായി അക്കാദമിക വര്‍ഷാരംഭത്തില്‍ തന്നെ വിവിധ ക്ലബ്ബുകള്‍ക്ക് രൂപം നല്‍കി.സാമൂഹ്യക്ലബ്ബായിരുന്നു ഈ വര്‍‍ഷത്തെ ആദ്യ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.തുടര്‍ന്ന് വിദ്യാരംഗം ,ഗണിതം, ഇംഗ്ലീഷ്,ഗേള്‍സ് ക്ലബ്ബ് തുടങ്ങിയവയ്ക്ക് രൂപം നല്‍കി. കുറച്ച് വര്‍ഷങ്ങളായി  ഭാഷാ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളില്‍ വൈവിധ്യങ്ങള്‍ കാഴ്ച വെയ്ക്കുകയും സംസ്ഥാനതലത്തില്‍ തന്നെ ഹിന്ദി ഭാഷയിലുള്ള പ്രാഗല്‍ഭ്യം തെളിയിക്കാനും സഹായകമായ പ്രേം ചന്ദ് ഹിന്ദി മഞ്ച് എന്ന ഹിന്ദി ക്ലബ്ബിന്റെ രൂപീകരണ യോഗം ഹിന്ദി ഭാഷാ പ്രയോഗത്തിലൂടെ പ്രധാനധ്യാപകനും മറ്റധ്യാപകരും മികവുറ്റതാക്കി.ജൂണ്‍ 15 ന് രൂപം നല്‍കിയ ഹിന്ദി മഞ്ചിന്റെ സംയോജകയായി പത്താം ക്ലാസ്സിലെ കു. രഞ്ജുഷയെയും ഉപ സംയോജകയായി ഏഴാം ക്ലാസ്സിലെ കു.തീര്‍ത്ഥ മനോഹരനേയും തേരഞ്ഞെടുത്തു. വായന വാരത്തിലെ പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയോടെ ക്ലബ്ബ് പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ തീരുമാനിച്ചു. 



ക്ലബ്ബ് രൂപീകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍


മികവിന്റെ നേര്‍ക്കാഴ്ചയായി വിജയത്തിളക്കം


മികവിന്റെ നേര്‍ക്കാഴ്ചയായി വിജയത്തിളക്കം

കാഞ്ഞിരപ്പൊയിലിന്റെ  കുതിപ്പ് ഇല്ലായ്മകളില്‍ നിന്നായിരുന്നു. ആ കുതിപ്പിന്റെ തുടക്കത്തില്‍ തന്നെ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് 100% വിജയം സ്വന്തമാക്കി. ആ വിജയക്കുതിപ്പ് രണ്ട് വര്‍ഷവും തുടര്‍ന്നു. 2017 അതിനൊരു തടസ്സമാകുമോ എന്ന ആശങ്ക ഉയര്‍ന്നുവെങ്കിലും സേ പരീക്ഷയിലൂടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ നൂറു ശതമാനം തിരിച്ചുപിടിച്ചു. വിജയത്തിനൊപ്പം മുഴുവന്‍ എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ രണ്ടു പേരാണെങ്കിലും എട്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ എ പ്ലസ്സ് എന്ന സ്വപ്നം സഫലമാകാതെ പോയത് കേവലം ഒരു വിഷയത്തിലെ അപാകതയാണെന്നത് കൂടുതല്‍ സങ്കടകരമാണ്. എങ്കില്‍ ആ സങ്കടത്തെ ഭാവിയിലെ പരീക്ഷകളില്‍ പരിഹരിക്കുമെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പറയുന്നു.അതേ സമയം കാഞ്ഞിരപ്പൊയിലിന്റെ മികവ് ഹൈസ്കൂള്‍ തലത്തില്‍ എന്‍ എം എസ് സ്കോളര്‍ഷിപ്പ് കരസ്ഥമാക്കിയും  യു പി തലത്തില്‍ മൂന്ന് യു.എസ്.എസ് നേടിയും എല്‍.പി തലത്തില്‍  നാല് എല്‍.എസ്.എസ് നേടിയും മഹത്തരമാക്കിയത് കാഞ്ഞിരപ്പൊയിലിന്റെ ചരിത്രത്തിലാദ്യമാണെന്ന് അഭിമാനിക്കാം. മുന്നോട്ടുള്ള പ്രയാണം വിജയത്തിളക്കത്തോടെയായിരിക്കുമെന്ന്അധ്യാപകരും രക്ഷിതാക്കളും ഏകസ്വരത്തില്‍ പറയുമ്പോള്‍ ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്ന് കരുതാം.ഈ കരുതലോടെ മുന്നോട്ട്..മുന്നോട്ട്..മുന്നോട്ട് 

FULL A+SOORAJ.V.V
FULL A+ MEGHA.V

USS WINNERS-KARAN.M,PRANAV PRABHAKAR,VIJILA.N
USS MARKLIST






LSS WINNERS- SIVANAND JANARDANAN,MUHAMMED RAMSHAD,NAMITHA MANOJ,ASWATHI

 







 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കൂട്ടായി സി.പി.ടി എ യുടെ ആദ്യ യോഗത്തില്‍ രക്ഷിതാക്കള്‍ 90% ഹാജര്‍

2017-18 അക്കാദമിക വര്‍‍ഷത്തിലെ ആദ്യ സി.പി.ടി.എ യോഗത്തില്‍ രക്ഷിതാക്കളുടെ പിന്തുണ മികവുറ്റതായി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കൂട്ടായി സി.പി.ടി എ യുടെ ആദ്യ യോഗത്തില്‍ രക്ഷിതാക്കള്‍ 90% ഹാജര്‍ രേഖപ്പെടുത്തി.സ്കൂളിന്റെ മികവുകളെ കുറിച്ച് പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷാ വിശദീകരിച്ചു.എല്ലാ ക്ലാസ്സധ്യാപകരും അവരുടെ ക്ലാസ്സ് സജീവമാക്കുന്നതിനുള്ള ഒരുക്കങ്ങളെ കുറിച്ച് വിശദീകരിച്ചു.ജനറല്‍ സെഷനുശേഷം ക്ലാസ്സ് തലത്തിലുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും നടന്നു.







Wednesday, 7 June 2017

ജൂണ്‍ 7 മഴക്കാലരോഗ ബോധവല്‍ക്കരണം

കാഞ്ഞിരപ്പൊയില്‍ പ്രദേശത്ത് കാണപ്പെട്ട ഡെങ്കിപ്പനിക്കെതിരെ ജാഗരൂഗരാകുവാനും കരുതലോടെ നീങ്ങാനും ആരോഗ്യവകുപ്പിലെ ഇന്‍സ്പെക്ടുര്‍ രഞ്ജിത്ത് ബാബു നിര്‍ദ്ദേശം നല്‍കി.പ്രതിജഞയുമെടുത്തു.

ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികളോടൊപ്പം കോളേജ് വിദ്യാര്‍ത്ഥികളും


കുഞ്ഞിമക്കള്‍ വൃക്ഷത്തൈകളുമായി

 


കൂടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പ്രധാനധ്യാപകനും

സുഭാഷ് മാ‍ഷുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ക്വിസ്സ്

വിജയികള്‍

പ്രോത്സാഹനം


JUNE 1 പ്രവേശനോത്സവം

ഒന്നാം ക്ലാസ്സുകാരെയും മറ്റു ക്ലാസ്സുകളിലേക്കു പുതുതായി വന്ന എല്ലാവരേയും ആനയിച്ചുകൊണ്ടു വിദ്യാലയത്തിലേക്കു സ്വാഗതം ചെയ്തത് വിദ്യാലയത്തിലെ ആതിഥേരായ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളെ സ്നേഹത്തോടെ എതിരേറ്റതിന് ശേഷം നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി.കൂടാതെ യു.എസ്.എസ് എല്‍.എസ്.എസ് വിജയികളെ അനുമോദിക്കുകയും ചെയ്തു.


പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...