Monday, 13 November 2017

സ്വയരക്ഷയ്ക്ക് ധൈര്യമേകാന്‍ കരാട്ടെ പരിശീലനം

സെല്‍ഫ് ഡിഫന്‍സിന്റെ ലക്ഷ്യം തന്നെ പെണ്‍കുട്ടികളെ സംരക്ഷിക്കുകയാണ്.സമൂഹത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്നതിന്റ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ ധൈര്യശാലികളാക്കാനും സ്വയ രക്ഷയ്ക്ക് കെല്‍പ്പുള്ളവരാക്കാനും വേണ്ടി സ്കൂല്‍തലത്തില്‍ നടപ്പിലാക്കിയുട്ടുള്ള ഒരു പദ്ധതിയാണ് സെല്‍ഫ് ഡിഫന്‍സ്. മാത്രമല്ല കായീകമായിട്ടുള്ള കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഭാവിയില്‍ അവര്‍ക്ക് ആത്മവിശ്വാസത്തോടെ നല്ല ജിവിതം നയിക്കാനുള്ള കഴിവ്
കരാട്ടെ പരിശീലകനും ഡിഫന്‍സ്ചാര്‍ജ്ജുള്ള രമ്യടീച്ചറും സനല്‍‍ഷായ്ക്കും കുട്ടികള്‍ക്കുമൊപ്പം
ഇത്തരം പരിപാടികളിലൂടെ ലഭിക്കും.

സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകസമാഹരണം

നല്ല  വായന നല്ല പഠനം നല്ല ജീവിതം എന്ന സന്ദേശവുമായി സര്‍ക്കാരിന്റെ ലൈബ്രറി വികസന പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളും വായനയുടെ കേന്ദ്രമാക്കുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കമാണ് കാഞ്ഞിരപ്പൊയില്‍  ഗവണ്‍മെന്റ് ഹൈസ്കൂളിന്റെ ക്ലാസ്സ് മുറികളിലും നവീകരിച്ച ലൈബ്രറികളിലും നടക്കുന്നത്.

ഇതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നാ‌ട്ടുകാരും പൂര്‍വ്വ വിദ്യാര്‍തഥികളും ഒറ്റക്കെട്ടായി ഈ സന്ദേശം ചെവികൊള്ളുകയും അത് പ്രാവര്‍ത്തീകമാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.


 

നല്ല വായന നല്ല പഠനം നല്ല ജീവിതം


സ്കൂള്‍ ലൈബ്രറി ശാക്തീകരണം.. 
അക്ഷരാഗ്നിയുടെ ശോഭ ജ്വലിപ്പിച്ചുകൊണ്ട് മടിക്കൈ പഞ്ചായത്തിന്റെ കീർത്തിക്കു പാത്രമായി അക്ഷരജ്ഞാനം പകരുന്ന കാഞ്ഞിരപ്പൊയിൽ ഗ്രാമത്തിന്റെ ഏക വിദ്യാലയം അതിന്റെ ഷഷ്ഠിപൂർത്തി നിറവിലാണ്.ഈ ധന്യ വേളയിൽ വിദ്യാലയത്തിന്റെ തുടക്കം മുതൽ ഇന്ന് ഹൈസ്കൂളിന്റെ നാലു സംവത്സരങ്ങൾ പൂർത്തിയാക്കിയിരിക്കെ വിദ്യാർത്ഥികളുടെ അധിക വായനയ്ക്ക് വളരെ അനിവാര്യമായിട്ടുള്ള സ്കൂൾ ലൈബ്രറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള മാർഗ്ഗം തേടുകയാണ്.ആർ.എം.എസ്.എ യുടെ വകയായി ഹൈസ്കൂളിലേക്ക് ലഭിച്ച അഞ്ഞൂറിലേറെ പുസ്തകങ്ങൾക്കൊപ്പം വിദ്യാലയത്തിന്റെ തുടക്കം മുതൽ സർക്കാർ വഴിയും മറ്റു വിധേനയും ലഭ്യമായിട്ടുള്ള പുസ്തകങ്ങളുമടക്കം മൂവായിരത്തിലധികം പുസ്തകങ്ങളാണ് ഇന്നീ കൊച്ചു ലൈബ്രറിയിൽ ലഭ്യമായിട്ടുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ഒരു ലൈബ്രറി വിദ്യാർത്ഥികളുടെ അധിക വായനയ്ക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാകുമെന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈയൊരു പ്രൊജക്റ്റിന് ജി.എച്ച്.എസ് കാഞ്ഞിരപ്പൊയിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.ഇതിലൂടെ വിദ്യാലയത്തിന്റെ ലൈബ്രറി മറ്റു സ്കൂളുകൾക്ക് കൂടി മാതൃകയാവുന്ന വിധത്തിൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി നാടിന്റെ സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും നിർലോഭമായ സഹായ സഹകരണങ്ങളും ഉപദേശ നിർദ്ദേശങ്ങളും ഉരുത്തിരിഞ്ഞു വരേണ്ടിയിരിക്കുന്നു. ഉചിതമായ ഇടപെടലുകൾ അധ്യാപകരിലൂടെയും വിദ്യാർത്ഥികളിലൂടേയും ലഭിച്ചാല്‍ മികച്ച പഠനാന്തരീക്ഷമുള്ള ഒരു ലൈബ്രറിയാകുമെന്നതിൽ ആശങ്കയ്ക്കു വകയില്ലാത്തതാകുന്നു.ഈ ശുഭചിന്തനയോടെ നമുക്കേവർക്കും ഒരുമയോടെ ആ ലക്ഷ്യത്തിലെത്താൻ ജാതി-മത-വർഗ്ഗ-രാഷ്ട്രീയ ഭേദമന്യേ കൈകോർത്തു മുന്നേറാം..

Friday, 27 October 2017

നല്ല വായന നല്ല പഠനം നല്ല ജീവിതം വിളംബരമായി സമൂഹ ചിത്രരചന

ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ വായനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും മറ്റു സജ്ജനങ്ങളും വായനയെ സ്നേഹിക്കണമെന്നും  വായനയുടെ സമൂഹം സൃഷ്ടിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ നടത്തുന്ന ലൈബ്രറി ശാക്തീകരണം ഉറപ്പു വരുത്താനായി ഇതിന്റെ പ്രചരണാര്‍ത്ഥം സമൂഹചിത്ര രചന നടത്തി.ഇതിന്റെ ഉദ്ഘാടനം നാട്ടിലെ സ്വന്തം ചിത്രകാരി നിര്‍വ്വഹിച്ചു.കൂടാതെ സണ്ണി മാസ്റ്റര്‍,രാജേഷ് മാസ്റ്റര്‍, വിദ്യാര്‍ത്ഥികളായ അഭിനവ്,എന്നിവരും ചിത്രം വലിയ ക്യാന്‍വാസിലേക്ക് പകര്‍ത്തി. നല്ല വായന നല്ല പഠനം നല്ല ജീവിതം ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുവാന്‍ സമൂഹ ചിത്രരചനയിലൂടെ സാധിച്ചിട്ടുണ്ട്

വയലാര്‍ അനുസ്മരണം

വയലാർ രാമവർമ്മ

വയലാർ രാമവർമ്മ.jpg
വയലാർ രാമവർമ്മ
വയലാർ
ജീവിതരേഖ
ജനനം 1928 മാർച്ച് 25[1]
സ്വദേശം കേരളം, ഇന്ത്യ
മരണം 1975 ഒക്ടോബർ 27 (പ്രായം 47)[2]
തൊഴിലു(കൾ) ഗാനരചയിതാവ് കവി
സജീവമായ കാലയളവ് 1948 – 1975
മലയാളസാഹിത്യത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (മാർച്ച് 25 1928 - ഒക്ടോബർ 27 1975).

ബാല്യകാലം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.

പിൽക്കാല ജീവിതം

വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 1974-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച " ബലികുടീരങ്ങളേ..." [3] എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.
സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'
ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ.പിന്നീട് ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു.

മരണം

1975 ഒക്ടോബർ 27-നു തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14-ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.[2]

Wednesday, 25 October 2017

മേളകളില്‍ വിജയത്തിളക്കം

സാമൂഹ്യ,ഗണിത,ശാസ്ത്രമേളകളില്‍ മിന്നുന്ന വിജയവുമായി കാഞ്ഞിരപ്പൊയില്‍ 
സാമൂഹ്യ,ഗണിത,ശാസ്ത്ര,ഐ.ടി മേളകളില്‍ ഉപജില്ലാ -ജില്ലാ തല മല്‍സരങ്ങളിലെ തിളക്കവുമായി സംസ്ഥാനതലത്തിലും നേട്ടം.
സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍ സ്റ്റില്‍ മോഡലില്‍ മികച്ച വിജയവുമായി എ ക്രേഡ് കരസ്ഥമാക്കാന്‍ കൃഷ്ണകൃപയ്ക്കും മണിക്കുട്ടിക്കും സാധിച്ചത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണം കൊണ്ട് മാത്രമാണ്.
ത്രെഡ് പാറ്റേണില്‍ തന്റേതായ കഴിവുകളിലൂടെ മുന്‍ വര്‍ഷങ്ങളിലും തിളങ്ങിയിരുന്ന പ്രതിഭയാണ് അശ്വിന്‍ കൃഷ്ണ.ഈ തവണയും തന്റെ കഴിവ് സംസ്ഥാന തലത്തില്‍ വര്‍ണ്ണ നൂലുകളാല്‍ വിസ്മയം തീര്‍ത്ത് മികച്ച വിജയത്തോടെ എ ഗ്രേഡ് നേടി.
 

Tuesday, 24 October 2017

അസംബ്ലി ഒരു വിദ്യാലയത്തിന്റെ അച്ചടക്കത്തിന്റെ മാതൃകയാണ്

ഒക്ടോബര്‍മാസത്തിലെ മിക്ക പ്രവൃത്തി ദിനങ്ങളും വിദ്യാലയ അസംബ്ലിയോടെയായിരുന്നു തുടക്കം.അസംബ്ലിയുടെ നേതൃത്വം കേവലം പ്രധാനധ്യാപകനില്‍ ഒതുങ്ങരുതെന്ന ഹെഡ‍മാസ്റ്റര്‍ കെ.ജി. സനല്‍ഷായുടെ നിര്‍ബന്ധമാണ് എല്ലാ അധ്യാപകരേയും ഈ കൃത്യം നിര്‍വ്വഹിക്കാന്‍ പ്രേരകമായത്.അത് എല്ലാ അധ്യാപകരും നല്ല രീതിയല്‍ ഉപയോഗിക്കുന്നതിനെ പ്രശംസിക്കാനും അദ്ദേഹം മടി കാട്ടിയില്ല. ദിവസേന നടക്കുന്ന അസംബ്ലിയില്‍ പിറന്നാള്‍ പുസ്തകം, പ്രീ പ്രൈമറിക്കുള്ള കളിക്കോപ്പ് ശേഖരണം ദിനാചരണം, കുട്ടികളുടെ പതിപ്പുകളുടെ പ്രകാശനം എന്നിവയ്ക്ക് വളരെ പ്രാധാന്യം നല്‍കി വരുന്നു.. വായനയുടെ മഹത്വം അറഞ്ഞു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട 
നല്ല വായന നല്ല പഠനം നല്ല ജിവിതം
 എന്ന ബൃഹത് പദ്ധതി കുട്ടികളിലും അധ്യാപകരിലുമെത്തിക്കാന്‍ കൂടി അസംബ്ലി സഹായകമാകുന്നു.

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...