Monday, 4 February 2019
Sunday, 27 January 2019
ഭരണഘടന സെമിനാറു നടത്തി റിപ്പബ്ലിക്ക് ദിനാഘോഷം
ഭരണഘടന-നിയമങ്ങള്‍ പാലിക്കേണ്ടവ -സെമിനാറിലൂടെ കുട്ടികള്‍ക്ക് ഭരണഘടന അവബോധം
റിപ്പബ്ളിക്ക് ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിച്ചു കൊണ്ട് സ്കൂളില്‍ സെമിനാര്‍ നടത്തി. ഒന്‍പത് മണിക്ക് സ്കള്‍ ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡണ്ട്,എസ്.എം.സി ചെയര്‍മാന്‍,രക്ഷിതാക്കള്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ അസംബ്ലിയിലാണ് ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സെമിനാര്‍ അവതരിപ്പിച്ചത്.ഗാന്ധിസ്മൃതിയും ദേശഭക്തിഗാനങ്ങളും കുട്ടികള്‍ക്ക് ഒരു നല്ല അനുഭൂതിയായി.പ്രീ പ്രൈമറി മുതല്‍ ഒന്‍പതാം ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളടക്കം ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്ക് മധുരപ്പായസ വിതരണവും നടത്തി.
ആയുഷ് -ആയുര്‍വ്വേദ ക്യാമ്പയിന്‍
ആയുഷ് -ആയുര്‍വ്വേദ ക്യാമ്പയിന്‍
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം കാഞ്ഞിരപ്പൊയില്‍ സ്കൂളില്‍
മെഡിക്കല്‍ ഓഫിസര്‍ ഡോ.ഇന്ദു ദിലീപ് കുട്ടികള്‍ക്കായി ആയുര്‍വ്വേദ ക്ലാസ്സു നടത്തി.മടിക്കൈ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിക്കാന്‍ ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാജരായി.

Wednesday, 23 January 2019
പ്രതിദിന അസംബ്ലിയില്‍ വൈവിധ്യങ്ങള്‍
അസംബ്ലിയിലെ വൈവിധ്യത കാഞ്ഞിരപ്പൊയിലിന് സ്വന്തം.
![]() |
| അസംബ്ലിയില്‍ അപര്‍ണ്ണയുടെ കൊച്ചു മാജിക്ക് |
- പ്രതിദിന അസംബ്ലിയിലെ വൈവിധ്യത പഠനമികവിന്റെ നേര്‍കാഴ്ചയാവുകയാണ്. ഓരോ ക്ലാസ്സും മാറി മാറി അസംബ്ലി നടത്തുന്നു. കുട്ടികള്‍ തന്നെയാണ് നിയന്ത്രണം. ചില ദിവസങ്ങളില്‍ ഭാഷാ മേന്മയ്ക്കായി ഇംഗ്ലീഷിലും ഹിന്ദിയിലും അസബ്ളി നടത്തും. പ്രാര്‍ത്ഥനയും പ്രതിജ്ഞയും വാര്‍ത്താ വായനയും സ്കൂള്‍ വാര്‍ത്താ വായനയും അതേ ഭാഷകളില്‍ തന്നെയാവും.കുട്ടികളുടെ ചെറിയ കലാ പ്രകടനങ്ങളും പാട്ടുകളും പൊലിപ്പിക്കും.കൂടെ കുട്ടികളുടെ പിറന്നാള്‍ സമ്മാനമായി പച്ചക്കറികളും ലൈബ്രറി പുസ്തകങ്ങളും സ്കൂളിലേക്ക് ലഭിക്കും.
Subscribe to:
Posts (Atom)
പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019
പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...
-
പഠനയാത്രയ്ക്കൊരുങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും പരീക്ഷ കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തില്‍ ഏകദിന പഠനയാത്ര നടത്തി. പഠനയാത്ര സാധാരണ മാണെങ്കിലു...
-
ലഹരി ഉപയോഗത്തിനെതിരെയും ഉല്പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു. സമൂഹത്...
-
അക്ഷര വെളിച്ചം(പുസ്തക പ്രദര്‍ശനം) വായനാ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തിലെ പുസ്തകങ്ങളെ...















