നാട്ടുകാരുടെ കൂട്ടായ്മയില്‍ വിജയോത്സവം
ഈ കാലയളവില്‍ അക്കാദമിക രംഗത്ത് വന്‍ കുതിപ്പിന്റെ വര്‍ഷമായിരുന്നു കാഞ്ഞിരപ്പൊയില്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ കരസ്ഥമാക്കിയത്.അതിന്റെ ഫലമാണ് വിവിധ പരീക്ഷകളില്‍ നേടിയ മിന്നുന്ന വിജയം.എസ്.എസ്എല്‍.സി,എന്‍.എം.എം എസ് ,യു.എസ്.എസ്,എല്‍.എസ്.എസ് എന്നീ പരീക്ഷകളിലാണ് വിജയതിളക്കം.പത്താം തരത്തിലെ തുടര്‍ച്ചയായ നൂറു ശതമാനം വിജയത്തെ കൂടുതല്‍ ശോഭിപ്പിക്കുന്ന രീതിയില്‍ 7 കുട്ടികള്‍ക്ക് ലഭിച്ചു.കൃഷ്ണകൃപ,യുസ്ലീമ,മണിക്കുട്ടി,വൈഷ്ണവ്,അഭിജിത്ത്,നയന്‍ പ്രസാദ്,ആതിര എന്നിവരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയവര്‍.തീര്‍ത്ഥ മനോഹര്‍,ശ്രീഷ എന്നിവര്‍ യു.എസ്.എസ് നേടി.വിജില,പ്രണവ് പ്രഭാകരന്‍ എന്നിവര്‍ എന്‍.എം.എം.എസ്സിനും മുഹമ്മദ് യാസിന്‍,ശിവേന്ദു,റോസ് മരിയ ടോമി,ലുബൈബ് റഹ്മാന്‍,ഫിദല്‍ എസ് കാനായി എന്നിവര്‍ എല്‍.എസ്.എസ്സും നേടി.ഇവര്‍ക്കുള്ള അനുമോദനം വിജയോത്സവത്തില്‍ നടന്നു.
ജനറല്‍ ബോഡിയോഗത്തില്‍ 95 ശതമാനം രക്ഷിതാക്കളും സന്നിഹിതരായി. യോഗത്തില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു.പുതിയ പ്രസിഡണ്ഡായി ടി. ഉണ്ണിക്കൃഷ്ണനേയും എസ്.എം.സി ചെയര്‍മാനായി കെ രവീന്ദ്രനേയും തെരഞ്ഞെടുത്തു.കഴിഞ്ഞ നാലു വര്‍ഷത്തളമായി പി.ടി.എ പ്രസിഡണ്ടായിരുന്ന കെ രാജനെ ചടങ്ങില്‍ അനുമോദിച്ചു.

No comments:
Post a Comment