ജുലായ് 31ന് പ്രേംചന്ദ് ദിനം
മധുരം മലയാളം-മാതൃഭൂമി പത്രം വിതരണോദ്ഘാടനം
സ്കൂളിലെ പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി വൈവിധ്യങ്ങളാല്‍ നിറഞ്ഞു.സ്കൂള്‍ അധ്യാപകര്‍ നേതൃത്വം നല്‍കികൊണ്ട് ഹിന്ദി സാഹിത്യകാരന്‍മാരുടെ ചിത്ര പ്രദര്‍ശനവും കൈയ്യെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു.പ്രേം ചന്ദിനെ കുറിച്ച് നന്ദന അനുസ്മരണം നടത്തി. അധ്യാപകര്‍ തയ്യാറാക്കിയ പ്രംചന്ദ് കലം കാ സിപാഹി എന്ന സ്കിറ്റും കൂട്ടികള്‍ക്ക് വേറിട്ട അനുഭവമായി. ഇതിനോടൊപ്പം സമൂഹത്തിന്റെ ഇടപെടലുകള്‍ വിദ്യാലയത്തിന് താങ്ങായിക്കൊണ്ട് മാതൃഭൂമി ദിനപത്രത്തിന്റെ വിതരണോദ്ഘാടനവും നടന്നു.കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ വിദ്യാലയത്തിലേക്ക് അഞ്ച് മാതൃഭൂമി ദിനപത്രം നല്‍കി.മാതൃഭൂമി സര്‍ക്കുലേഷന്‍ മാനേജര്‍ ബാബു തോമസ് മുഖ്യാതിഥിയായി.ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍ പരിപാടിയെ കുറിച്ച് സംസാരിച്ചു.ജോര്‍ജ്ജ് ഹിന്ദി ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment