Tuesday 4 July 2017

ലഹരി വിരുദ്ധ ദിനത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഞ്ജയേടുത്തു.

ലഹരി ഉപയോഗത്തിനെതിരെയും ഉല്‍പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു.
സമൂഹത്തിന്റെ നന്മ വിദ്യാലയത്തില്‍നിന്നാണ് തുടങ്ങേണ്ടത്.ജൂണ്‍ 26 ലഹരി വിരുദ്ധ ദിനത്തില്‍ പ്രത്യേക അസംബ്ലിയില്‍ പ്രീത ടീച്ചര്‍ കുട്ടികളെ ബോധവല്‍ക്കരിച്ചു കൊണ്ട് സംസാരിച്ചു. വരുന്ന തലമുറയിലെ  നാം ഉള്‍ക്കൊള്ളുന്ന സമൂഹം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും കഴിയുമെങ്കില്‍ ഇതിന്റെ ഉല്‍പ്പാദനം തടയാനുള്ള തങ്ങളാലാവുന്ന ശ്രമം നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു.ബോധവല്‍ക്കരണ പോസ്റ്ററിലൂടെ കുട്ടികളും അധ്യാപകരും സമൂഹത്തിന് ഇതിന്റെ ഭവിഷ്യത്തിനെ കുറിച്ച് മനസ്സിലാക്കി കൊടുത്തു.  

ലഹരി വിരുദ്ധ ദിനത്തില്‍ പ്രീതടീച്ചര്‍ ലഹരി വിരുദ്ധ പ്രഭാഷണം നടത്തുന്നു.


നന്ദകുമാര്‍ മാസ്റ്റര്‍ സസാരിക്കുന്നു

ലഹരി വിരുദ്ധ ബാനറുമായി തിര്‍ത്ഥയും  സ്കൂള്‍ ലീഡര്‍ പ്രണവ് പ്രഭാകരനും

 

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...