Sunday 30 June 2019

ജനറല്‍ ബോഡിയോഗം 2019-20

പി.ടി.എ വാര്‍ഷിക യോഗവും 
വിജയോത്സവവും

മുള നട്ടു പടിപ്പിക്കല്‍

വിദ്യാലയം സുന്ദരമാകട്ടെ
വിദ്യാലയന്തരീക്ഷം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 
പൂ ചെടികള്‍ നടുകയും കുഞ്ഞന്‍ മുളകള്‍ നട്ടു സംരക്ഷിക്കുകയും ചെയ്യുന്നു.








100 ശതമാനം വിജയത്തിന് നാട്ടിലെ സന്നദ്ധ സംഘടനകളുടെ സ്നേഹോപഹാരം

എസ്.എസ്.എല്‍.സി 100 ശതമാനം വിജയത്തിന്റെ സന്തോഷം നാടും പങ്കു വെയ്ക്കുന്നു.
നാട്ടിലെ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഈ വിജയത്തിന്ന് വിദ്യാലയത്തിലേക്ക് ഉപഹാരങ്ങള്‍ നല്‍കുന്നു.

വായനദിനവും വായനാ പക്ഷാചരണവും

വായനദിനവും വായനാ പക്ഷാചരണവും
വായനാ പക്ഷാചരണത്തിനോടനുബന്ധിച്ച്  ലൈബ്രറി പുസ്തക പ്രദര്‍ശനം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.വായനദിനവും വായനാ പക്ഷാചരണവും കുച്ചികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ജീവിതത്തിലേറെ പ്രാധാന്യം ലഭിക്കുന്നു ഈ ഉദ്ദേശ്യത്തോടെ ആണ് അമ്മയും കുഞ്ഞും ക്വിസ്സ്,അമ്മ വായന എന്നിങ്ങനെയുള്ള പരിപാടികള്‍ നടപ്പിലാക്കുന്നത്. 
കാഞ്ഞിപ്പൊയിലിലെ കൂട്ടുകാര്‍ക്ക് പുസ്തക വായന ഒരനുഭവമാക്കിതീര്‍ക്കവാന്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.കുടുംബ വായന,പുസ്തക പ്രദര്‍ശനം,പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ്, അമ്മ വായന, ക്വിസ്സ്, അസംബ്ളി പ്രശ്നോത്തരി, കവിത-കഥ രചനകള്‍ എന്നിവ പരിപാടികളിലെ പ്രധാന ഇനങ്ങളാണ്.കൂടാതെ ക്ലാസ്സ് ലൈബ്രറി,അമ്മയും കുഞ്ഞും പ്രശ്നോത്തരി എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പരിപാടികളും നടത്തുന്നു. 

ആദ്യ പി.ടി.എ എക്സിക്യൂട്ടീവ് യോഗം

2019-2020 വര്‍ഷത്തെ ആദ്യ പി.ടി.എ എക്സിക്യൂട്ടീവ് യോഗം 19-06-2019 ന് നടന്നു.
 

പിറന്നാള്‍ പച്ചക്കറി

പിറന്നാള്‍ പച്ചക്കറി  
 പിറന്നാള്‍ ദിനത്തില്‍ എല്ലാ കൂട്ടുകാര്‍ക്കും ലഭിക്കുന്ന സമ്മാനമായി പിറന്നാള്‍ പച്ചക്കറി എന്ന പദ്ധതി.
കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ പച്ചക്കറി അല്ലെങ്കില്‍ നിശ്ചിത തുക ഉച്ച ഭക്ഷണ പദ്ധതിയിലേക്കായി നല്‍കുന്നു. 
ഇതിലൂടെ പിറന്നാള്‍ ദിനത്തില്‍ ജന്മദിന സമ്മാനമായി ഒരോ കുട്ടിക്കും എന്തെങ്കിലും കൊടുക്കാന്‍ 
പിറന്നാളുകാരനോ പിറന്നാളുകാരിക്കോ സാധിക്കുന്നു.

റോ‍ഡ് സുരക്ഷാ വാരം-ചിത്രരചന 11-06-2019

റോ‍ഡ് സുരക്ഷാ വാരവുമായി ബന്ധപ്പെട്ട് 
ചിത്രരചന മല്‍സരം

റോഡ് സുരക്ഷയുടെ ബോധവല്‍ക്കരണത്തിനായി സ്കൂള്‍ തലത്തില്‍ 11-06-2019 ന് വിദ്യാലയത്തില്‍ പെയിന്റിംഗ് മല്‍സരം നടത്തി.എല്ലാ വിഭാഗം കുട്ടികളും പങ്കെടുത്തു.

ജൂണ്‍ 5 ജില്ലാതല പരിസ്ഥിതി ദിനാഘോഷം കാഞ്ഞിരപ്പൊയിലില്‍ -മന്ത്രി.ശ്രീ.ഇ ചന്ദ്രശേഖരന്‍

 പരിസ്ഥിതി ദിനാഘോഷം ജില്ലാതല ഉദ്ഘാടനം.  
റവന്യൂ വകുപ്പ് മന്ത്രി 
ശ്രീ.ഇ.ചന്ദ്രശേഖരന്‍
 

എന്റെ മരം എന്റെ കടമ

എന്റെ മരം എന്റെ കടമ  

ഈ പദ്ധതിയുടെ ഭാഗമായി വിദ്യാലയം തുറന്നപ്പോള്‍ തന്നെ ആരംഭിച്ച പുതിയ സംരംഭം  വൃക്ഷത്തൈ നടുക എന്ന കാര്യം മാത്രമല്ല കുട്ടിക്ക് അത് തന്റെ ഉത്തരവാദിത്തമാണെന്നുള്ള ഉത്തമ ബോധ്യമുണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികൂടിയാണ്. 


2019 പ്രതീക്ഷകളുടെ പുതുവര്‍ഷം, എളിമയുടെ പ്രവേശനോത്സവം



2019 വര്‍ഷത്തെ വരവേല്‍ക്കാന്‍ 
കുഞ്ഞോമനകളും അതിഥികളും

    പുതിയ അക്കാദമിക വര്‍ഷത്തില്‍ തൊപ്പികളും ബലണുകളുമേന്തി പ്രീ-പ്രൈമറിയിലേയും ഒന്നാം ക്ലാസ്സിലേയും കുഞ്ഞോമനകള്‍  വിദ്യാലയമുറ്റത്തേക്ക് അമ്മമാരോടൊപ്പം ആഗതരായി.അവരെ സ്വീകരിക്കാന്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ബാനറുമേന്തി കാത്തുനില്‍ക്കുന്നു.ഇവരുടെ സ്നേഹം ഏറ്റു വാങ്ങാന്‍ കുരുന്നുകള്‍ അമ്മമാരുടെ കൈപിടി വിട്ടോടി വന്നു.അവരെ ആനയിച്ചുകൊണ്ട് വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിനിരന്നു. സ്നേഹോഷ്മളമായ വരവേല്‍പ്പിന് ശേഷം ഒരു ഒത്തുകൂടല്‍. കുഞ്ഞോമന മക്കള്‍ക്കൊപ്പം കാഞ്ഞിരപ്പൊയിലിലേക്ക് മറ്റു വിദ്യാലയങ്ങളില്‍ നിന്നു വന്ന കുട്ടികളുമുണ്ടായിരുന്നു.അഞ്ചിലേയും എട്ടിലേയും കുട്ടികള്‍ മാത്രമല്ല,മറ്റു ക്ലാസ്സുകളിലും ഇതര വിദ്യാലയങ്ങളില്‍ നിന്നും കുറച്ച് വിദ്യാര്‍ത്ഥികള്‍ പുതുതായി ചേര്‍ന്നിട്ടുണ്ട്.പത്താം ക്ലാസ്സിലേക്കും ഒരു വിദ്യാര്‍ത്ഥി വന്നത് കാഞ്ഞിരപ്പൊയിലിന്റെ പ്രത്യേകതകള്‍ കൊണ്ടു തന്നെയാണ്.


പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...