Wednesday 13 December 2017

ഒന്നാം ക്ലാസ്സുകാരും അസംബ്ലി നടത്തി




ഒന്നാം ക്ലാസ്സുകാരുടെ അസംബ്ലി ഒന്നാം തരമാക്കിചുണക്കുട്ടികള്‍ . ക്ലാസ്സ് ലീഡര്‍ അസംബ്ലി നിയന്ത്രിച്ചപ്പോള്‍ മുഷ്രിഫ ഡയറി വായിച്ചു. ഡയറിയില്‍ സത്യസന്ധമായ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചി‌ട്ടുണ്ടായിരുന്നു.എല്‍.പി.തലത്തിലും യു.പി തലത്തിലും ഹൈസ്കൂളിനുമൊക്കെയായി ഓരോ പ്രശ്നോത്തരി നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ ജന്മദിന പുസ്തക സമ്മാനവും വന്നു.പിന്നീട് ഹെഡ്മാസ്റ്റര്‍ കെ.ജി സനല്‍ഷാ കുട്ടികളോട് സംസാരിച്ചു.ഒന്നാം ക്ലാസ്സുകാരെ അഭിനന്ദിച്ച് സംസാരിച്ചപ്പോള്‍ ഇളം മനസ്സില്‍ സന്തോഷവും മുഖത്ത് ചിരിയും വിടര്‍ന്നു.
പ്രീ പ്രൈമറി ക്ലാസ്സിലെ അതിഥി ലിയ.
 

Saturday 9 December 2017

ഞായറാഴ്ചയില്‍ സ്റ്റാഫംഗങ്ങളെല്ലാം കുട്ടികളെ അടുത്തറിയാന്‍ വീടുകളിലേക്ക്...

അവധി ദിനവും വിവാഹങ്ങളും മറ്റൂ തിരക്കുകളും വകവെയ്ക്കാതെ തങ്ങളുടെ കുട്ടികളുടെ വിഷമങ്ങളും പരാതികളും അറിയാനും രക്ഷിതാക്കളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുവാനുമായി കാഞ്ഞിരപ്പൊയിലിലെ അധ്യാപക അനധ്യാപകരൊന്നടങ്കം ഗൃഹസന്ദര്‍ശന ക്യാമ്പയിനുമായി നാട്ടിലേക്ക് പോവുകയാണ്.ഡിസംബര്‍ 10ന് രാവിലെ ആറോളം സ്ക്വാഡുകളായാണ് ക്യാമ്പയിന്‍ നടത്തുന്നത്. കുട്ടികളുടെ അവസ്ഥകള്‍ നേരിട്ടറിയാനും സ്കൂളിന്റെ മികവ് ജനങ്ങളിലെത്തിക്കുകയുമാണ് ഈ ഗൃഹസന്ദര്‍ശന പരിപാടിയുടെ ലക്ഷ്യം.കുന്നുകളും ചെങ്കല്‍ പാറകളും താണ്ടി സ്കൂളിലെത്തുന്ന കുട്ടികളുടെ വിഷമങ്ങള്‍ പഠിക്കുകയും അതിന് പോംവഴി കാണുക എന്ന ദൗത്യവും ഈ ഗൃഹസന്ദര്‍ശനത്തിന്റ അജണ്ടയിലുണ്ട്.

ചുണ്ടയിലെത്തിയ ടീമംഗങ്ങള്‍


കാഞ്ഞിരപ്പൊയില്‍ ടീം

കോതോട്ട് പാറ ടീം

വെണ്ണന്നൂര്‍ ടീം

കൈവള്ളകൊച്ചി-മുണ്ടോട്ട് ടീം
കവുങ്ങിന്‍ തോട്ടത്തില്‍

കൊട്ടാരങ്ങളുടെ നാട്ടിലേക്കൊരു പഠനയാത്ര


കൊട്ടാരങ്ങളുടേയും  വൃന്ദാവനങ്ങളുടേയും നാടായ  മൈസൂരിലേക്ക് പഠനയാത്ര നടത്തി. 5 മുതല്‍ 9 ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ യാത്രയില്‍ പങ്കെടുത്തു.സന്തോഷ് മാസ്റ്ററുടെ നേതൃത്വത്തില്‍ നന്ദന്‍മാഷും രതി ടീച്ചറും  ഉഷ ടീച്ചറും കുട്ടികള്‍ക്ക് കൂട്ടായി. മൈസൂരിലെ പാലസും വൃന്ദാവനവും ക്ഷേത്രവും പാര്‍ക്കുമെല്ലാം സന്ദര്‍ശിച്ചു.വിദ്യാര്‍ത്ഥികള്‍ നവ്യാനുഭവമായ ഈ യാത്ര ചരിത്ര പ്രസിദ്ധങ്ങളായ കൊട്ടാരങ്ങളും ഭാഷാ വൈവിധ്യവും മനസ്സിലാക്കാന്‍ സഹായകമായി.
അസംബ്ലിയില്‍ പ്രണവ് പ്രഭാകരന്‍ യാത്രാവിവരണം വായിക്കുന്നു

പ്രവൃത്തിദിനങ്ങളിലെന്നും അസംബ്ലി

വളരെ വ്യത്യസ്തതയുള്ള പ്രവര്‍ത്തനമായിരിക്കാം കാഞ്ഞിരപ്പൊയിലിലെ അസംബ്ലി.ആദ്യദിനങ്ങളില്‍ ഓരോ അധ്യാപകനും കൈകാര്യം ചെയ്തിരുന്ന അസംബ്ലി ഡിസംബര്‍ മാസമാകുമ്പോഴേക്കും കുട്ടികളുടെ കൈപിടിയിലാണ്.ഈ ആശയം മുന്നോട്ടുവച്ചത് സ്കൂള്‍ പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷായാണ്.ഇതുവരെയായി പത്താം ക്ലാസ്സു മുതല്‍ മൂന്നാം ക്ലാസ്സു വരെ അസംബ്ലി നിയന്ത്രിച്ചു കഴിഞ്ഞു. അസംബ്ലി കാര്യഗൗരവമുള്ളതായി മാറുന്നത് അസംബ്ലിയിലെ അവതരണമാണ്. വ്യത്യസ്തതകളോടെയാണ് ഓരോ ക്ലാസ്സുകളും അവരുടെ അസംബ്ലി നടത്തുന്നത്. അതില്‍ വായനാ കുറിപ്പിന്റെ അവതരണം,യാത്രാ വിവരണം, നാട്ടിലെ ഉല്‍സവങ്ങളുടേയും തെയ്യങ്ങളുടേയും അനുഭവം ഡയറി വായനയിലൂടെ,സ്കൂളിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ സ്കൂള്‍ വാര്‍ത്തയിലൂടെ എന്നിവ ഇതിലെ ചില ഇനങ്ങള്‍ മാത്രം.

ഡിസംബര്‍ 3 ഭിന്നശേഷി ദിനം

ഭിന്നശേഷിക്കാര്‍ക്ക് സഹാനുഭൂതി മാത്രമല്ല് വേണ്ടത് അതോടൊപ്പം സമൂഹത്തില്‍ തങ്ങളുടെ ന്യൂനതകളെ പരിഹരിച്ച് ജീവിക്കാനുള്ള അവസരങ്ങളുണ്ടാക്കി കൊടുക്കുകയാണ് വേണ്ടത് എന്നുള്ള ഉത്തമ ബോധ്യത്തോടെയാണ് ഭിന്നശേഷിദിനത്തില്‍ അത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്.





തീപിടത്തത്തെ ചെറുക്കാന്‍ കാഞ്ഞിരപ്പൊയില്‍

കാഞ്ഞങ്ങട് അഗ്നി ശമന സേനയുടേയും സ്കൂള്‍ സേഫ്റ്റി ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ തീപിടത്തമുണ്ടായാല്‍ നമ്മള്‍ ചെയ്യേണ്ടുന്ന അടിയന്തിര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഡമോണ്‍സ്ട്രേഷന്‍ ക്ലാസ്സ് അഗ്നി ശമന വിഭാഗത്തിലെ ഓഫീസര്‍മാര്‍ പറഞ്ഞു കൊടുത്തു.ക്ലാസ്സുകള്‍ കേള്‍ക്കാനും ,കാണാനും  ഐ.എച്ച്.ആര്‍.ഡി കോളേജിലെ വിദ്യാര്‍ത്ഥികളുമെത്തി. പിടിഎ യോഗത്തിനെത്തിയ രക്ഷിതാക്കളും അധ്യാപകരും പൂര്‍ണ്ണ സഹകരണം നല്‍കി. ക്ലാസ്സുകള്‍ക്കു ശേഷം അപകടകങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാവുന്ന രീതികളെ കുട്ടികള്‍ക്ക് മെറ്റീരിയല്‍സിന്റെ സഹായത്തോടെ കാണിക്കുകയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അത് ചെയ്തു പരീക്ഷിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു.




യൂവജനപ്രസ്ഥാനങ്ങള്‍ പൊതു വിദ്യാലയത്തിന്റെ വികസനത്തിനായി കൈകോര്‍ക്കുന്നു.

ഒരു പൊതു വിദ്യാലയത്തിന്റെ വികസനം കേവലം സാമ്പത്തിക സംഭാവനകളിലൂടെ മാത്രമല്ലെന്നും അതിനേക്കാളും പതിന്‍മടങ്ങ് അധ്വാനത്തിലൂടെയാണെന്നും തെളിയിച്ചിരിക്കുകാണ് കാഞ്ഞിരപ്പൊയിലിന്റെ യൂവജനപ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ.വിദ്യാലയത്തിന്റെ പഴയ കെട്ടിടത്തിനെ തങ്ങളുടെ ഒരു ദിവസത്തെ അധ്വാനത്തിലൂടെ പെയിന്റ് ചെയ്ത് മോടി പിടിപ്പിക്കുന്നതിനൊപ്പം മേല്‍ക്കൂരയുടെ ഉറപ്പും ശ്രദ്ധിച്ചുകൊണ്ട് ശ്രമദാനം നടത്തിയത്  എല്ലാ സംഘടനകള്‍ക്കും ഒരു പാഠമായി.എല്ലാ പ്രസ്ഥാനങ്ങള്‍ക്കും മാതൃകയായ ഈ പരിപാടി പൊതുവിദ്യാലയത്തിന് മുതല്‍കൂട്ടു തന്നെയാണ്.





പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...