Friday 16 February 2018

ഒ.എന്‍.വി യുടെ ചരമദിനമോര്‍മ്മിച്ച് അശ്രൂപൂജ.അധ്യയനത്തിന്റെ ചെറു പരീക്ഷ പിന്നീട് മികവുത്സവത്തിന്റെ കലാശകൊട്ട്

ഫെബ്രവരി മാസം 13 മലയാളികള്‍ക്ക് നഷ്ടപ്പെടലിന്റെ ദിവസമായിരുന്നു.കവിയും ഗാനരചയിതാവും വാഗ്മിയുായിരുന്ന പ്രിയപ്പെട്ട ഒ.എന്‍.വി കുറുപ്പ് എന്ന ഒറ്റപ്ലാക്കില്‍ നീലകണ്ഠന്‍ വേലു കുറുപ്പ് 2016ല്‍ അകഷരജീവിതത്തില്‍ നിന്ന് മറഞ്ഞു.അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ അദ്ദേഹത്തെ ഓര്‍മ്മിക്കുവാനുള്ള അവസരമൊരുക്കി വിദ്യാലയത്തിലെ വിദ്യാരംഗം.ആ സ്മൃതിഗീതത്തിലൂടെ വിദ്യാര്‍ത്ഥികളും ആധ്യാപകരും ചേര്‍ന്നു.


പരീക്ഷകളുടെ മാസത്തിലേക്ക്

മാര്‍ച്ചിലെ ദിനങ്ങള്‍ പരീക്ഷകളുടേതാണ്.അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടേതും. തങ്ങള്‍ സ്വായത്തമാക്കിയ വിജ്ഞാനത്തിന്റെ ചെപ്പ് തുറക്കാനുള്ള അവസരമാണ് പരീക്ഷകള്‍.ഹൈസ്കൂള്‍ പരീക്ഷകള്‍ നടക്കുമ്പോഴും പ്രധാനമായും എസ്.എസ്.എല്‍.സി പരീക്ഷകള്‍ നടക്കുമ്പോഴും അതിനൊന്നും തടസ്സം വരാതെ കൊച്ചു കൂട്ടുകാരുടെ ക്ലാസ്സുകള്‍ നല്ല രീതിയില്‍ നടത്താന്‍ സാധിച്ചത് സാധ്യായ ദിനങ്ങള്‍ സാര്‍ത്ഥമാക്കാന്‍ സഹായിച്ചു. 

 മികവിന്റേതുമാത്രമായി മികവുത്സവം 

കാഞ്ഞിരപ്പൊയിലിന്റെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന തരത്തിലായിരുന്നു

മെയ്യ് മാസത്തിലെ ആദ്യദിനം സാഘോ‍ഷം കൊണ്ടാടിയ മികവുല്‍സവം.വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും അധ്യാപകരുടേയും രചനകളും ലേഖനങ്ങളും കഥകളും കവിതകളുമടങ്ങുന്ന സ്മരണിക ചരിത്രമുണരുന്ന കാഞ്ഞിരപ്പൊയിലിന് ഒരു മുതല്‍കൂട്ട് തന്നെയാണ്. വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളില്‍ സ്ഥിരംശൈലികളില്‍ നിന്ന് മാറികൊണ്ട് നാടിന്റെ ജീവന്‍ തൂടിക്കുന്ന കലകളും അനുഷ്ഠാന കലകളും നിറഞ്ഞാടി.  

Saturday 10 February 2018

അഞ്ചാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്കൂള്‍ വികസന നിധിയിലേക്ക് 35,000 രൂപ സംഭാവന നല്‍കി.


കാഞ്ഞിരപ്പൊയില്‍ ഹൈസ്കൂള്‍ ഹൈടെക്കാവുന്നതിന്റെ ഭാഗമായി സ്കൂളിലേക്ക് സര്‍ക്കാര്‍ വഴിയും മറ്റു സംഘടനകള്‍ മുഖേനയും സാമ്പത്തീക സഹായം ലഭിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും വേഗത്തില്‍ തന്നെ സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നാട്ടിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്യുന്ന സഹായം ചെറുതൊന്നുമല്ല. ആര്‍.എം.എസ്.എ സ്കൂള്‍ സ്ഥാപിതമായ ഘട്ടത്തില്‍ ഫണ്ടില്ലാത്തതു കാരണം ഫര്‍ണ്ണീച്ചറുകള്‍ ഇല്ലാതിരുന്നപ്പോള്‍ ഒട്ടേറെ ഫര്‍ണ്ണീച്ചറുകള്‍ തന്നും മറ്റു അവസരങ്ങളിലുമെല്ലാം ചെറുതും വലുതുമായ സാമ്പത്തീകവും മറ്റു വിധത്തിലുള്ള സഹായങ്ങളും കുടുംബശ്രീ അംഗങ്ങള്‍ നല്കാറുണ്ട്.അതിന്റെ തുടര്‍ച്ചയാണ് ഫെബ്രവരി 9ന് നടന്ന പ്രതിദിന അസംബ്ലിയില്‍ അഞ്ചാം വാര്‍ഡിലെ പ്രവര്‍ത്തകര്‍ സ്കൂള്‍ വികസന നിധിയിലേക്ക് സമാഹരിച്ച 35000 രൂപ സ്കൂള്‍ ലീഡര്‍ക്ക് കൈമാറിയത്..എസ്.എം.സി ചെയര്‍മാന്‍ ശ്രീ.ഗോപാലന്‍ അധ്യക്ഷനായി.ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ അവര്‍ക്കുള്ള നന്ദി അറിയിക്കുന്നതോടൊപ്പം കൂടുംബശ്രീ പ്രവര്‍ത്തകരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു



ഫെബ്രവരി 8ന് ദേശീയ വിരനിവാരണയജ്ഞത്തിന്റെ ഭാഗമായി മരുന്നു വിതരണം ചെയ്തു

ആരോഗ്യ വകുപ്പ് വിരനിവാരണ യജ്ഞത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഗുളികകള്‍ വിതരണം ചെയ്തു.
ഫെബ്രവരി 8ന് ആരോഗ്യ വകുപ്പിലെ അംഗങ്ങള്‍ എത്തി എല്ലാ കുട്ടികള്‍ക്കും വിരയ്ക്കെതിരായി ഗുളികകള്‍ വിതരണം ചെയ്തു.ഇതിന്റെ ഉദ്ഘാടനവേളയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍,സ്കൂള്‍ പ്രധാനധ്യാപകന്‍, ആധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി. തുടര്‍ന്ന് എല്ലാ ക്ലാസ്സുകളിലും അധ്യാപകരുടെ സഹകരണത്തോടെ മരുന്ന് വിതരണം ചെയ്തു.


വിദ്യാര്‍ത്ഥി മിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമിട്ടു.

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് വിദ്യാര്‍ത്ഥിമിത്രം സമ്പാദ്യ പദ്ധതിക്ക് ഗംഭിര തുടക്കം.
മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പാദ്യശീലം വളര്‍ത്തുവാനുള്ള പദ്ധതിക്കായി വിദ്യാര്‍ത്ഥിമിത്രം സമ്പാദ്യ പദ്ധതിക്ക് തുടക്കമിട്ടു. അഭിനയ്ക്ക് ആദ്യ പാസ്സബുക്ക് നല്‍കി.ചടങ്ങില്‍ ബാങ്ക് പ്രതിനിധികള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ രാജന്‍ ഹെഡ‍‍്മാസ്റ്റര്‍ കെ.ജി. സനല്‍ഷാ, മറ്റധ്യാപകര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ആദ്യദിനത്തില്‍ തന്നെ പതിനഞ്ചോളം കുട്ടികള്‍ ഈ സമ്പാദ്യ പദ്ധതിയില്‍ അംഗങ്ങളായി.


 

പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനം മികവുറ്റതാക്കാന്‍ പ്രാദേശിക പ‍ഠനകേന്ദ്രങ്ങള്‍




പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠനം സുഗമമാക്കാനും പരീക്ഷാഭയം ഒഴിവാക്കാനും പ്രാദേശിക പഠനകേന്ദ്രങ്ങള്‍.
എസ്.എസ്.എല്‍.സി പരീക്ഷ സുഗമമാക്കാനും കുട്ടികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും സംവിധാനം ഒരുക്കിക്കൊണ്ട് അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.മലപ്പച്ചേരി,കോതോട്ട് പാറ,കാഞ്ഞിരപ്പൊയില്‍,മുണ്ടോട്ട്,പുളിയനടുക്കം സ്ഥലങ്ങളിലായാണ് പഠനകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.വൈകുന്നേരം 6.30 ന് തുടങ്ങുന്ന ക്യാമ്പ് രാത്രി 9.30 വരെയാണ് നടക്കുക. ഓരോ പ്രദേശത്തുള്ള കുട്ടികള്‍ ടൈംടേബിള്‍ ചിട്ടപ്പെടുത്തികൊണ്ട് പ്രദേശത്തെ രക്ഷിതാക്കളുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.കുട്ടികള്‍ക്കുള്ള ലഘു ഭക്ഷണം രക്ഷിതാക്കള്‍ നല്‍കിവരുന്നു.സ്കൂള്‍ പ്രവര്‍ത്തന സമയത്തിനു ശേഷവും ക്യാമ്പുകളില്‍ അധ്യാപകര്‍ സന്ദര്‍ശിച്ചു വരുന്നു.
 


പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...