Sunday 30 July 2017

प्रेमचंद हिंदी जन्मदिन-जुलाई ३१ को


मुंशी प्रेमचन्द के जीवन पर निबन्ध

लेखन एक ऐसी कला है जिसका प्रभाव किसी भी समाज में दूरगामी होता है और हमारे समाज में ऐसे अनेको महापुरुष पैदा है जिनके जो अपनी लेखन शक्ति से समाज की सोच को सकरात्मक दिशा में ले गये ऐसे महानतम महान लेखको में मुंशी प्रेमचन्द का भी नाम आता है जिनके साहित्य और उपन्यास में योगदान को देखते इन्हें 
‘’उपन्यास सम्राट’’ भी कहा जाता है

मुंशी प्रेमचन्द का जीवन परिचय / Munshi Premchand Life Essay in Hindi –

Image result for प्रेमचंद

मुंशी प्रेमचन्द  ( Munshi Premchand ) का जन्म 31 जुलाई 1880 को भारत के उत्तर प्रदेश राज्य के वाराणसी शहर ( Varanasi City ) के निकट लमही गाव ( Lamahi Village )में हुआ था इनके पिता का नाम अजायबराय (Ajayabray ) था जो की लमही गाव में ही डाकघर के मुंशी थे और इनकी माता का नाम आनंदी देवी ( Anandi Devi ) था मुंशी प्रेमचन्द का वास्तविक नाम धनपतराय श्रीवास्तव ( Dhanpatray Shrivastava ) था लेकिन इन्हें मुंशी प्रेमचन्द और नवाब राय ( Navab Ray ) के नाम से ज्यादा जाना जाता है

प्रेमचन्द का बचपन काफी कष्टमय बिता महज सात वर्ष पूरा करते करते ही इनकी माता का देहांत हो गया तत्पश्चात इनके पिता की नौकरी गोरखपुर (Gorakhpur ) में हो गया जहा पर इनके पिता ने दूसरी शादी कर ली लेकिन कभी भी प्रेमचन्द को अपनी सौतेली माँ से अपने माँ जैसा प्यार नही मिला और फिर चौदह साल की उम्र में इनके पिताजी का भी देहांत हो गया इस तरह इनके बचपन में इनके उपर मुसीबतों का पहाड़ टूट पड़ा

और फिर पन्द्रह वर्ष की आयु में इनका विवाह हो गया जो की सफल नही हुआ इसके बाद आर्य समाज के प्रभाव में आने के बाद इन्होने विधवा विवाह का समर्थन भी किया और फिर इन्होने शिवरानी देवी ( Shivrani Devi ) के साथ किया जिससे इनकी तीन संताने हुई जिनके बड़े बेटे का नाम श्रीपतराय ( Shripatray ), अमृत राय (Amrit Ray) और बेटी कमला देवी (Kamla Devi ) था।

मुंशी प्रेमचंद को उनके समकालीन पत्रकार बनारसीदास चतुर्वेदी ने 1930 में उनकी प्रिय रचनाओं के बारे में प्रश्न किया, "आपकी सर्वोत्तम पन्द्रह गल्पें कौनसी हैं?"

प्रेमचंद ने उत्तर दिया, "इस प्रश्न का जवाब देना कठिन है। 200 से ऊपर गल्पों में कहाँ से चुनूँ, लेकिन स्मृति से काम लेकर लिखता हूँ -
  1. बड़े घर की बेटी
  2. रानी सारन्धा
  3. नमक का दरोगा
  4. सौत
  5. आभूषण
  6. प्रायश्चित
  7. कामना
  8. मन्दिर और मसजिद
  9. घासवाली
  10. महातीर्थ
  11. सत्याग्रह
  12. लांछन
  13. सती
  14. लैला
  15. मन्त्र"

സ്മാര്‍ട്ട് ക്ലാസ്സ് റൂം കാഞ്ഞിരപ്പൊയിലിന് കൈമാറാന്‍ സഭാനാഥന്‍

നവീകരിച്ച  സ്മാര്‍ട്ട് ക്ലാസ്സ് റൂം കാഞ്ഞിരപ്പൊയിലിന് സംഭാവന ചെയ്യുന്നത് കേബിള്‍ ടി.വി തൊഴിലാളികളുടെ  അത്താണിയായിരുന്ന എന്‍ എച്ച് അന്‍വറിന്റെ പേരിലുള്ള എന്‍ എച്ച്.അന്‍വര്‍ സ്മാരക ട്രസ്റ്റ് ആണ്. 

സമര്‍പ്പണം ബഹു കേരള നിയമസഭ സ്പീക്കര്‍ 

ശ്രീ ശ്രീരാമകൃഷ്ണന്‍  

ട്രസ്റ്റും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷനും കാഞ്ഞിരപ്പൊയില്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ പിടിഎ കമ്മിറ്റിയും സംയുക്തമായാണ് സമര്‍പ്പണ ചടങ്ങൊരുക്കുന്നത്. ചടങ്ങില്‍ സംബന്ധിക്കാന്‍ ചരിത്രനാട്ടിലേക്ക് ആഗതനാവുന്നത് കേരള നിയമസഭയിലെ ആദരണീയനായ സ്പീക്കര്‍ ശ്രീ.ശ്രീരാമകൃഷ്ണനാണ്. 2017ആഗസ്ത് 2ന് ഉച്ചയ്ക്ക് 3മണിയ്ക്ക് നടക്കുന്ന സമര്‍പ്പണ ചടങ്ങ് ഒരുല്‍സവമാക്കാനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. സഭാനാഥനെ സ്വീകരിക്കാനുള്ള സ്വാഗതഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ അധ്യാപകരുടെ ശിക്ഷണത്തില്‍ അഭ്യസിക്കുകയാണ്.വേദിയില്‍ സാന്നിധ്യമറിയിക്കാന്‍ ഒട്ടനവധി വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക സാംസ്കരിക രംഗത്തെ പ്രമുഖര്‍ എത്തും. സമര്‍പ്പണം കഴിഞ്ഞാല്‍  ആരാധ്യനായ സ്പീക്കര്‍ കുറച്ചുനേരം ജനങ്ങളുമായി സംവദിക്കും.ഈ വിശിഷ്ടമായ ചടങ്ങിനെ പൊലിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.

സീഡ‍് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഒരു പച്ചപ്പനന്തത്തപോൽ പാറിപ്പറന്ന പ്രകൃതിയുടെ പച്ചയിതളുകൾക്ക് ഇന്ന് ഭീഷണി ഉയർത്തുന്നെങ്കിൽ അത് നമ്മൾ മനുഷ്യരാണെന്ന തിരിച്ചറിവ് അറിഞ്ഞിട്ടും അറിയാതെയാണെന്നു നടിക്കുന്നവരാവുന്നു...മനുഷ്യരായ നമ്മൾ സുഖജീവിതത്തിനായ് എന്ന മിഥ്യാധാരണയിൽ മണ്ണിലെ ചെടികളും മരങ്ങളും പിഴുതുമാറ്റി അതിസുന്ദരമെന്ന് നമ്മൾ കരുതുന്ന പടുകൂറ്റൻ മാളുകളും ബഹുനില വീടുകളും പണിയുമ്പോൾ ഒന്നോർക്കുക ഇന്ന് പ്രകൃതിയിൽ നിന്നും നാം ശ്വസിക്കുന്ന ശുദ്ധവായു പോലും നാളെ സിലണ്ടറുകളിലാക്കി ശ്വസിക്കേണ്ടി വരുമെന്ന യാഥാർത്ഥ്യം...പ്രകൃതിയുടെ പാതകൾ സംരക്ഷണത്തിനുള്ള പാഠങ്ങളാണ്....

ജൂലൈ 28 പ്രകൃതി സംരക്ഷണദിനം സീഡിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക  അസംബ്ലി വിളിച്ചു കൊണ്ട് ഈ ദിവസത്തെ പ്രാധാന്യത്തെ കുറിച്ച്  കുട്ടികളെ ബോധവല്‍ക്കരിച്ചു.മനുഷ്യന് മാത്രം സസുഖം വാഴാനുള്ളതല്ല ഭൂമിയെന്നുള്ളത് ഓരോ കുട്ടിയും മനസ്സിലാക്കിയാല്‍ മാത്രമേ പ്രകൃതിയോടൊപ്പം മറ്റു ജീവജാലങ്ങളുടെ നിലനില്‍പ്പിനും പ്രധാന്യമുണ്ടെന്ന് അറിവ് സ്വായത്തമാക്കാന്‍ കഴിയുകയുള്ളൂ.അതിനുവേണ്ടിയാകണം മുന്നോട്ടുള്ള പ്രയാണം.

Saturday 22 July 2017

ഹിന്ദിക്കഥ പറയുന്ന കൊച്ചു മിടുക്കി

ഗംഗാകൃഷ്ണന് ഹിന്ദി വളരെ ഇഷ്ടമാണ്. സ്വന്തമായി എഴുതാനും വായിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഗംഗയ്ക്ക് സ്കൂളിലെ ഹിന്ദി മഞ്ചിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഹിന്ദിയോട് പ്രിയം തോന്നിയത്. ചേച്ചി ഗൗരീകൃഷ്ണ അഞ്ചാം ക്ലാസ്സിലെ കഥകള്‍ വായിക്കുമ്പോള്‍ ഒന്നിച്ചു ചേര്‍ന്ന് ഹിന്ദിക്കഥ പഠിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കഥകള്‍ പഠിച്ച് പറയാന്‍ തുടങ്ങി. അധ്യാപകന്റെ സഹായത്തോടെ ഒഴിവുസമയങ്ങളില്‍ ഹിന്ദി പഠിക്കുന്നുണ്ട് .പുതിയ കഥ പഠിക്കുന്ന തിരക്കിലാണ് ഗംഗ കൃഷ്ണന്‍ എന്ന കൊച്ചു മിടുക്കി.

വിജ്ഞാനകൗതുകമുണര്‍ത്തുന്ന പരിപാടികളുമായി ചാന്ദ്രദിനം

ചാന്ദ്രദിനം പുതുമയുള്ള അനുഭവമാക്കിതീര്‍ക്കണമെന്നുള്ള സയന്‍സ് ക്ലബ്ബിന്റെ കൂട്ടുകാരുടെ ആഗ്രഹം സഫലീകരിക്കാന്‍ പ്രംചന്ദ് ഹിന്ദി മഞ്ചിലെ കൂട്ടുകാര്‍ തയ്യാറായപ്പോള്‍ കാഞ്ഞിരപ്പൊയിലിന്റെ ചാന്ദ്രദിനം പുതിയ തലങ്ങളിലേക്ക് വഴി തെളിച്ചു.ചാന്ദ്രദിനത്തിന്റെ മഹത്വം സ്കൂള്‍ അസംബ്ലിയിലൂടെ കൂട്ടുുകാരിലെത്തിച്ചത് ഹിന്ദി മഞ്ചിലെ കൊച്ചു കൂട്ടുകാരി ശ്രീഷയായിരുന്നു.ചാന്ദ്രദിനം ആചരിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും അതിന്റെ മഹത്വത്തെ കുറിച്ചും പറഞ്ഞത് ഹിന്ദിയില്‍ തന്നെയായിരുന്നു. എല്‍.പി ക്ലാസ്സുകളിലെ കുട്ടികള്‍ പോലും ഭാഷാപ്രശ്നമില്ലാതെ കേട്ടുനിന്നു. കൂടാതെ ഹിന്ദി അസംബ്ലിയില്‍ മൂന്നാം തരത്തിലെ ഗംഗാകൃഷ്ണന്‍ അവതരിപ്പിച്ച കഥ ഏലരേയും കോരിത്തരിപ്പിച്ചു. ഹിന്ദിയോടുള്ള ഗംഗയുടെ താല്‍പര്യത്തെ പ്രശംസിക്കാതെ വയ്യ. ഹിന്ദി മഞ്ചിലെ കൂട്ടുകാര്‍ ഈ മിടുക്കിക്ക് പാരിതോഷികവും നല്കി.ഹിന്ദി അസംബ്ലിയുടെ നിയന്ത്രണം കുട്ടികള്‍ത്തന്നെയായിരുന്നുവെന്നതിലുപരി ഓരോ പരിപാടിയും അവതരിപ്പിച്ചത് വെവ്വേറെ കുട്ടികളായിരുന്നു.

ശ്രീഷ അവതരിപ്പിച്ച ചാന്ദ്രദിന പ്രസംഗം

भाषण -श्रीषा (सातवीं कक्षा)-चाँद्रदिन जुलाई 21: सब को सादर प्रणाम आज के दिन की प्रधानता क्या है ?इसके बारॆ में कहने के पहले ही आपको ज़रूर ज्ञात होगा, वौज्ञानिक क्षेत्र में नया मोड़ लाने का मौका था चान्द्रयात्रा। पहले पहल पृथ्वी के उपग्रह चाँद पर पादस्पर्श हुआ है,उन्नीस सौ उनसत्तर 1969 जुलाई इक्कीस 21 को।चाँद की सतह पर पहली बार पाँव रखने की स्मृति में ही हम सब जुलाई 21 को चान्द्रदिन मनाते हैं।
चाँद तक मानव को पहुँचाने की योजना की है, अमेरिका ने।नील आँस्ट्रोंग,एड़विन आल्ड्रिन,मैकिल कोलिन्स जैसे तीन वैज्ञानिकों ने ईगिल नामक अंतरिक्ष गाड़ी में जुलाई 20 को चाँद की ऊपरी सतह पर पहुँच गए थे। जुलाई 21 को चाँद के ऊपरी सतह पर पहली बार पाँव रखने का भाग्य मिला, नील आंस्ट्रोंग को।दुसरी बार चाँद को छुने का मौका प्राप्त हुआ है,एड्विन आल्ड्रिन को।चाँद यात्रा के दल में तीसरा व्यक्ति मैकिल कोलिन्स मात्र चाँद की सतह पर उतर न सका क्योंकि यात्रा के अंतरिक्ष गाड़ी का संचालन कार्य उनपर निहित था।
जो भी हो उन्नीस सौ उन हत्तर में1969 जो चाँदयात्रा की थी वह वैज्ञानिक इतिहास के पन्नों में सुवर्ण लिपि में छपी गई।इसकी स्मृति में ही हम सब आज इस सभा में इकट्टे हुए हैं।आप लोगों से चाँद्रयात्रा के बारे में कुछ बताने का मौका प्राप्त होने पर मैं बहुत खुश हूँ। सबको इस दिन की शुभकामनाएँ आदा करती हूँ।मैं बिदा लेती हुँ। जय हिंद,जय हिंदी। धन्यवाद
 

 

 

ഉച്ചയ്ക്കുശേഷം നടന്ന മെഗാ ക്വിസ്സ് കുട്ടികളില്‍ ആവേശം നിറയ്ക്കുന്നതായിരുന്നു. ക്ലാസ്സ് തലത്തിലുള്ള മല്‍സരങ്ങള്‍ അതാത് ക്ലാസ്സുകളില്‍ വെച്ചു തന്നെ തലേദിവസത്തില്‍  നടത്തി.രണ്ടാം തരം മുതല്‍ പത്താം തരം വരെയുള്ള കുട്ടികള്‍ ഒരേ വേദിയില്‍ അണി നിരന്നപ്പോള്‍ ആരാകും വിജയികളെന്ന ജിജ്ഞാസയിലായിരുന്നു കുട്ടികള്‍ .അവസാനം സ്കോര്‍ അറിയിച്ചപ്പോള്‍ പത്താം ക്ലാസ്സിലെ ചേച്ചിമാരോടൊപ്പം യു.പി വിഭാഗത്തിലെ  കുട്ടികളും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടം സ്ഥാനം എട്ടാം ക്ലാസ്സുകാരും ഒമ്പതാം ക്ലാസ്സുകാരും പങ്കിട്ടപ്പോള്‍ മൂന്നാം സ്ഥാനം അഞ്ചാം ക്ലാസ്സുകാര്‍ കരസ്ഥമാക്കിയത് ഏവരേയും അതിശയിപ്പിച്ചു.എല്‍ പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹനം നല്‍കി.

 

 

 

പിന്നീട് പ്രീത ടീച്ചറും ബാലചന്ദ്രന്‍ മാസ്റ്ററും  ബഹിരാകാശയാത്രയുടേയും ചാന്ദ്രപര്യടനത്തിന്റേയും  ദൃശ്യങ്ങള്‍ കുട്ടികളെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ വിശദീകരിച്ചു കൊടുക്കുകയും കുട്ടികള്‍ക്ക് ചന്ദ്രനിലെ അവസ്ഥകളെ കുറിച്ചുള്ള അറിവ് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.

Thursday 6 July 2017

ജൈവ വൈവിധ്യ പാര്‍ക്കിന് പുതുജീവന്‍





കാഞ്ഞിരപ്പൊയിലിലെ കൂട്ടുകാര്‍ മഴയോടൊപ്പം ജൈവ വൈവിധ്യ പാര്‍ക്കിനെ മോഡി പിടിപ്പിക്കുന്ന തിരക്കിലാണ്.ധാരാളം മരങ്ങളുള്ള പച്ചമരപ്പന്തല്‍ എന്ന ജൈവോദ്യാനത്തിനു പുറമേയാണ് ജൈവ വൈവിധ്യ വേലി തീര്‍ത്ത് അതിരൊരുക്കിയിരിക്കുന്നത്. റെഡ‍്ക്രോസ്സിലെ വളണ്ടിയര്‍മാരും മറ്റൂ വിദ്യാര്‍ത്ഥികളുമാണ് ഇതിനു വേണ്ടി ഒഴിവുവേളകളില്‍ സമയം കണ്ടെത്തുന്നത്. 

Wednesday 5 July 2017

ഇമ്മിണി ബല്ല്യ സുല്‍ത്താന് പ്രണാമം

മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്ത...വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1908ലാണ് വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. ഫിഫ്ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തു.കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഫെല്ലോഷിപ്പുകള്‍ നിരവധി നിരവധി അവാര്‍ഡുകള്‍ എന്നിവ ആ മഹദ് വ്യക്തിയുടെ കഴിവുകള്‍ക്കുള്ള ചെറിയ ഉപഹാരങ്ങള്‍ മാത്രമാണ്.ബാല്യകാല സഖി, മതിലുകള്‍,പ്രമലേഖനം,മുച്ചീട്ടു കളിക്കാരന്റെ മകള്‍,വിശ്വ വിഖ്യാതമായ മൂക്ക് ഇവയെല്ലാം തന്നെ മലയാളിയുടെ മനസ്സില്‍ എന്നുമെന്നും മായാതിരിക്കും.

ആ ഇമ്മിണി ബല്ല്യ സുല്‍ത്താന്റെ ചരമദിനത്തില്‍ കാഞ്ഞിരപ്പൊയിലിലെ കൂട്ടുകാര്‍ സ്മൃതി ദിന പ്രഭാഷണവും ചോദ്യങ്ങളുമായി ക്ലാസ്സുകളിലേക്ക് പോവുകയാണ്. യു.പി യിലെ കൂട്ടുകാര്‍ ഹൈസ്കൂളിലെ ക്ലാസ്സുകളിലും ഹൈസ്കൂള്‍ കൂട്ടുകാര്‍ യു.പ. എല്‍.പി ക്ലാസ്സുകളിലും ബഷീറിനെ കുറിച്ച് പരഞ്ഞും ചോദ്യങ്ങള്‍ ചോദിച്ചും ബഷീര്‍ സ്മൃതിയാത്ര മികവുറ്റതാക്കി.

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മ...


Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മ...


Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728

ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മ...


Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-malayalam-news-1.1179728

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മമുഹമ്മദ് ബഷീര്‍


മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി, മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068
മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി, മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068
മലയാള സാഹിത്യത്തില്‍ ഒരേയൊരു സുല്‍ത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി, മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068
സാഹിത്യസുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ് സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പ...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068
സാഹിത്യസുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ് സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പ...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068
സാഹിത്യസുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ് സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പ...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068
സാഹിത്യസുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ് സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പ...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068
സാഹിത്യസുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ് സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പ...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068
സാഹിത്യസുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ് സാധാരണക്കാരില്‍ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള രചനകള്‍ വായനക്കാരനെ ഒരുപോലെ ചിരിപ്പ...

Read more at: http://www.mathrubhumi.com/books/features/vaikom-muhammad-basheer-1.2064068

Tuesday 4 July 2017

സ്കൂളിന്റെ മികവിനായി വികസനനിധിയിലേക്ക് നാരായണേട്ടന്റെ വാര്‍ധക്യപെന്‍ഷന്‍ തുക

നാരായണേട്ടന്‍ തുക ഹെഡ്മാസ്റ്റര്‍ക്ക് കൈമാറുന്നു

തന്റെ നാട്ടിലെ വിദ്യാലയത്തെ കുടുംബത്തിനേക്കാളും സ്നേഹിക്കുന്ന നാരായണേട്ടന്‍. തന്റെ ഏക വരുമാനമായ വാര്‍ധക്യകാല പെന്‍ഷന്റെ അഞ്ചു മാസത്തെ മുഴുവന്‍ തുകയും വിദ്യാലയ വികസന നിധിയിലേക്ക് സംഭാവന ചെയ്യുകയാണ്  സ്നേഹം മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ട നാരായണേട്ടന്‍.ഇന്ന് രാവിലെ സ്കൂളിലെത്തിയ ഇദ്ദേഹം ഹെഡ്മാസ്റ്റര്‍ സനല്‍ഷായ്ക്ക് തുക കൈമാറുകയായിരുന്നു.പാവപ്പെട്ട കുട്ടികളുടെ ഉന്നമനം മാത്രമാണ് തന്റെ സ്വപ്നമെന്ന് മനസാ പറഞ്ഞുകൊണ്ട് സംഭാവന ചെയ്തതിന്റെ ജാഡകളൊന്നുമില്ലാതെ നിറമനസ്സുമായി വീട്ടിലേക്ക് മടങ്ങി.

മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ കാഞ്ഞിരപ്പൊയില്‍ റെഡ്ക്രോസ്സും കുടുംബശ്രീയും എന്‍ എസ്സ എസ്സും

പഞ്ചായത്തിന്റെ ശുചീകരണ യജ്ഞത്തില്‍ ജി എച്ച് എസ്സ് കാഞ്ഞിരപ്പൊയില്‍ റെഡ്ക്രോസ്സും കുടുംബശ്രീയും എന്‍ എസ്സ് എസ്സും 

മഴക്കാല രോഗങ്ങളുടെ വരവിനെ ചെറുക്കാനായി പഞ്ചായത്തിന്റെ ശുചീകരണ യഞ്ജത്തില്‍  സാമൂഹിക പ്രതിബദ്ധതയുടെ പ്രാധാന്യം മനസ്സിലാക്കാനും സാമൂഹിക  ബന്ധം മെച്ചപ്പെടുത്താനുമായി കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അണിനിരത്തി.സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങള്‍ വിദ്യാലയവും പരിസരവും കൂടാതെ കാഞ്ഞിരപ്പൊയില്‍ ടൗണിലും കുടുംബശ്രീ പ്രവര്‍ത്തകരുടേയും ഐ.എച്ച്.ആര്‍.ഡി കോളേജ് എന്‍.എസ്.എസ്സിന്റേയും സഹകരണത്തോടെ ശുചിയാക്കി.

ശുചീകരണ ക്യാമ്പയിന്‍  ഗ്രാമ ഹൃദയങ്ങളില്‍

ജൂനിയര്‍ റെഡ്ക്രോസ്സ് വളണ്ടിയര്‍മാര്‍ ശുചീകരണ യജ്ഞത്തില്‍


ശുചീകരണ ക്യാമ്പയിന്‍ തുടക്കം സ്കൂളിലെ പച്ചമരപ്പന്തലില്‍


പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളും

 

മാസത്തിലൊരിക്കല്‍ ഹിന്ദി അസംബ്ലി നടത്തി പ്രേംചന്ദ് ഹിന്ദി മഞ്ച്

हिंदी आसान बनाने केलिए मासिक विद्यालय सभा

प्रेमचंद हिंदी मंच के नेतृत्व में महीने में एक" विद्यालय सभा" चलाने को तय किया गया। हफ्त़े  में शुक्रवार कॊ "हिंदी बैठक" भी चलाएगा।पहले विद्यालय सभा में  प्रार्थना, प्रतिज्ञा,वाचन के महत्व से संबन्धित भाषण,प्रमाण पत्र वितरण,प्रतियोगिताओं में भाग लेकर आगे आए बच्चों को पुरस्कार वितरण सब कार्यक्रम चलाए गए।

हिंदी प्रतिज्ञा-प्रणव प्रभाकर

ലഹരി വിരുദ്ധ ദിനത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഞ്ജയേടുത്തു.

ലഹരി ഉപയോഗത്തിനെതിരെയും ഉല്‍പ്പാദനത്തിനെതിരേയും ജി.എച്ച.എസ് കാഞ്ഞിരപ്പൊയിലിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊത്ത് പ്രതിജ്ഞയെടുത്തു.
സമൂഹത്തിന്റെ നന്മ വിദ്യാലയത്തില്‍നിന്നാണ് തുടങ്ങേണ്ടത്.ജൂണ്‍ 26 ലഹരി വിരുദ്ധ ദിനത്തില്‍ പ്രത്യേക അസംബ്ലിയില്‍ പ്രീത ടീച്ചര്‍ കുട്ടികളെ ബോധവല്‍ക്കരിച്ചു കൊണ്ട് സംസാരിച്ചു. വരുന്ന തലമുറയിലെ  നാം ഉള്‍ക്കൊള്ളുന്ന സമൂഹം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും കഴിയുമെങ്കില്‍ ഇതിന്റെ ഉല്‍പ്പാദനം തടയാനുള്ള തങ്ങളാലാവുന്ന ശ്രമം നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു.ബോധവല്‍ക്കരണ പോസ്റ്ററിലൂടെ കുട്ടികളും അധ്യാപകരും സമൂഹത്തിന് ഇതിന്റെ ഭവിഷ്യത്തിനെ കുറിച്ച് മനസ്സിലാക്കി കൊടുത്തു.  

ലഹരി വിരുദ്ധ ദിനത്തില്‍ പ്രീതടീച്ചര്‍ ലഹരി വിരുദ്ധ പ്രഭാഷണം നടത്തുന്നു.


നന്ദകുമാര്‍ മാസ്റ്റര്‍ സസാരിക്കുന്നു

ലഹരി വിരുദ്ധ ബാനറുമായി തിര്‍ത്ഥയും  സ്കൂള്‍ ലീഡര്‍ പ്രണവ് പ്രഭാകരനും

 

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...