Monday 13 November 2017

സ്വയരക്ഷയ്ക്ക് ധൈര്യമേകാന്‍ കരാട്ടെ പരിശീലനം

സെല്‍ഫ് ഡിഫന്‍സിന്റെ ലക്ഷ്യം തന്നെ പെണ്‍കുട്ടികളെ സംരക്ഷിക്കുകയാണ്.സമൂഹത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചു വരുന്നതിന്റ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ ധൈര്യശാലികളാക്കാനും സ്വയ രക്ഷയ്ക്ക് കെല്‍പ്പുള്ളവരാക്കാനും വേണ്ടി സ്കൂല്‍തലത്തില്‍ നടപ്പിലാക്കിയുട്ടുള്ള ഒരു പദ്ധതിയാണ് സെല്‍ഫ് ഡിഫന്‍സ്. മാത്രമല്ല കായീകമായിട്ടുള്ള കുട്ടികളുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഭാവിയില്‍ അവര്‍ക്ക് ആത്മവിശ്വാസത്തോടെ നല്ല ജിവിതം നയിക്കാനുള്ള കഴിവ്
കരാട്ടെ പരിശീലകനും ഡിഫന്‍സ്ചാര്‍ജ്ജുള്ള രമ്യടീച്ചറും സനല്‍‍ഷായ്ക്കും കുട്ടികള്‍ക്കുമൊപ്പം
ഇത്തരം പരിപാടികളിലൂടെ ലഭിക്കും.

സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകസമാഹരണം

നല്ല  വായന നല്ല പഠനം നല്ല ജീവിതം എന്ന സന്ദേശവുമായി സര്‍ക്കാരിന്റെ ലൈബ്രറി വികസന പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളും വായനയുടെ കേന്ദ്രമാക്കുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കമാണ് കാഞ്ഞിരപ്പൊയില്‍  ഗവണ്‍മെന്റ് ഹൈസ്കൂളിന്റെ ക്ലാസ്സ് മുറികളിലും നവീകരിച്ച ലൈബ്രറികളിലും നടക്കുന്നത്.

ഇതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നാ‌ട്ടുകാരും പൂര്‍വ്വ വിദ്യാര്‍തഥികളും ഒറ്റക്കെട്ടായി ഈ സന്ദേശം ചെവികൊള്ളുകയും അത് പ്രാവര്‍ത്തീകമാക്കാനുള്ള ദ്രുതഗതിയിലുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.


 

നല്ല വായന നല്ല പഠനം നല്ല ജീവിതം


സ്കൂള്‍ ലൈബ്രറി ശാക്തീകരണം.. 
അക്ഷരാഗ്നിയുടെ ശോഭ ജ്വലിപ്പിച്ചുകൊണ്ട് മടിക്കൈ പഞ്ചായത്തിന്റെ കീർത്തിക്കു പാത്രമായി അക്ഷരജ്ഞാനം പകരുന്ന കാഞ്ഞിരപ്പൊയിൽ ഗ്രാമത്തിന്റെ ഏക വിദ്യാലയം അതിന്റെ ഷഷ്ഠിപൂർത്തി നിറവിലാണ്. ധന്യ വേളയിൽ വിദ്യാലയത്തിന്റെ തുടക്കം മുതൽ ഇന്ന് ഹൈസ്കൂളിന്റെ നാലു സംവത്സരങ്ങൾ പൂർത്തിയാക്കിയിരിക്കെ വിദ്യാർത്ഥികളുടെ അധിക വായനയ്ക്ക് വളരെ അനിവാര്യമായിട്ടുള്ള സ്കൂൾ ലൈബ്രറിയുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള മാർഗ്ഗം തേടുകയാണ്.ആർ.എം.എസ്. യുടെ വകയായി ഹൈസ്കൂളിലേക്ക് ലഭിച്ച അഞ്ഞൂറിലേറെ പുസ്തകങ്ങൾക്കൊപ്പം വിദ്യാലയത്തിന്റെ തുടക്കം മുതൽ സർക്കാർ വഴിയും മറ്റു വിധേനയും ലഭ്യമായിട്ടുള്ള പുസ്തകങ്ങളുമടക്കം മൂവായിരത്തിലധികം പുസ്തകങ്ങളാണ് ഇന്നീ കൊച്ചു ലൈബ്രറിയിൽ ലഭ്യമായിട്ടുള്ളത്.ആധുനിക രീതിയിലുള്ള സുസജ്ജമായ ഒരു ലൈബ്രറി വിദ്യാർത്ഥികളുടെ അധിക വായനയ്ക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും മുതൽക്കൂട്ടാകുമെന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈയൊരു പ്രൊജക്റ്റിന് ജി.എച്ച്.എസ് കാഞ്ഞിരപ്പൊയിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.ഇതിലൂടെ വിദ്യാലയത്തിന്റെ ലൈബ്രറി മറ്റു സ്കൂളുകൾക്ക് കൂടി മാതൃകയാവുന്ന വിധത്തിൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി നാടിന്റെ സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും നിർലോഭമായ സഹായ സഹകരണങ്ങളും ഉപദേശ നിർദ്ദേശങ്ങളും ഉരുത്തിരിഞ്ഞു വരേണ്ടിയിരിക്കുന്നു. ഉചിതമായ ഇടപെടലുകൾ അധ്യാപകരിലൂടെയും വിദ്യാർത്ഥികളിലൂടേയും ലഭിച്ചാല്മികച്ച പഠനാന്തരീക്ഷമുള്ള ഒരു ലൈബ്രറിയാകുമെന്നതിൽ ആശങ്കയ്ക്കു വകയില്ലാത്തതാകുന്നു. ശുഭചിന്തനയോടെ നമുക്കേവർക്കും ഒരുമയോടെ ലക്ഷ്യത്തിലെത്താൻ ജാതി-മത-വർഗ്ഗ-രാഷ്ട്രീയ ഭേദമന്യേ കൈകോർത്തു മുന്നേറാം..

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...