Sunday 30 December 2018

ഒക്ടോബറില്‍ പരീക്ഷകള്‍ നടത്തി.

ഒന്നു മുതല്‍ പത്താം തരം വരെ ഒക്ടോബറില്‍  പരീക്ഷ നടത്തി.വളരെ ഗൗരവമായി ത്തന്നെ കുട്ടികളുട പഠന പുരഗതിയെ വിലയിരുത്തുന്നതിന്നുതകുന്ന രീതിയില്‍ തന്നെ ആയിരുന്നു പരീക്ഷ.

ദിനേശന്‍ മാസ്റ്ററുടെ വിയോഗം ഏവരേയും കണ്ണീരിലാഴ്ത്തി.

മാഷിന് അശ്രൂപുഷ്പങ്ങളര്‍പ്പിച്ച് വിദ്യാലയം
BRC യുടെ നേതൃത്വത്തിലുള്ള IED അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ദിനേശന്‍ മാസ്റ്റര്‍ സ്കൂട്ടര് അപകടത്തില്‍ അന്തരിച്ചതിലുള്ള വിദ്യാലയത്തിന്റെ ദുഃഖത്തില്‍ നാടാടെ വിറങ്ങലിച്ചു.പരേതാത്മാവിന്റെ നിത്യശാന്തിക്കായി അനുശോചനം നടത്തി.എല്ലാ സ്റ്റാഫംഗങ്ങളും നാട്ടുകാരും ഗൃഹസന്ദര്‍ശനം നടത്തി വീട്ടുകാരുടെ ദുഃഖത്തില്‍ പങ്കു ചേരുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു. 

ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം

NREG യുടെ നിര്‍മ്മല്‍ പദ്ധതിയുടെ ഉദ്ഘാടനവും ശുചീകരണ യജ്ഞ പരിപാടിയും
ഗാന്ധി ജയന്തി ദിനത്തില്‍ NREG യുടെ നിര്‍മ്മല്‍ പദ്ധതിയുടെ ഉദ്ഘാടനവും ശുചീകരണ യജ്ഞ പരിപാടിയും തുടങ്ങി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ,എം പി ടി എ പ്രസി‍‍‍ഡണ്ട് ,പി ടു എ പ്രസിഡണ്ട്,എസ്.എം സി ചെയര്‍മാന്‍ എന്നിവര്‍ സന്നിഹിതരായി.ഗാന്ധി അനപസ്മരണ ഭാഷണം ശ്രീ സുധീര്‍കുമാര്‍ നിര്‍വ്വഹിച്ചു.കുട്ടികള്‍ ഗാന്ധി സ്മൃതികളും  സൂക്തങ്ങളും അവതരിപ്പിച്ചു.കഗലാ കായിക മേളയുടം സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Tuesday 11 December 2018

സ്കൂള്‍ കലോത്സവം ഘട്ടം ഘട്ടമായി നടത്തി.

കലോത്സവത്തിന് തുടക്കമായി.

ഈ വര്‍ഷത്തെ കലോത്സവം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും മികവുറ്റതാക്കാനും അധ്യാപകരും പി.ടി.എ യും ശ്രമിച്ചു.സെപ്തംബര്‍ 14 ന് സ്റ്റേജിതര മല്‍സരങ്ങള്‍ ആരംഭിച്ചെങ്കിലും  മത്സരങ്ങള്‍ ക്ലാസ്സുകളെ ബാധിക്കാത്ത രീതിയില്‍ മല്‍സരാര്‍ത്ഥികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു.സെപ്തംബര്‍ 26 വരെ ഓഫ് സ്റ്റേജ് ഇനങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കി.സെപ്തംബര്‍ 27,28 തീയ്യതികളിലായി സ്റ്റേജിനങ്ങള്‍ അരങ്ങേറി. മികച്ച രീതിയില്‍ കലോത്സവം ഭംഗിയാക്കാന്‍ സാധിച്ചത് അധ്യാപക-രക്ഷാകര്‍തൃ സമിതിയടേയും കുട്ടികളുടേയും സഹകരണത്തിന്റെ ഫലമായാണ്.പ്രളയ ദിരിതാശ്വാസവുമായി ബന്ധപ്പെട്ട് യൂ.പി,എല്‍.പി തലത്തില്‍ ഉപജില്ലാ -ജില്ലാ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ കുട്ടികള്‍ക്ക് അവരുടെ പ്രകടനം പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരം സ്കൂളി‍ല്‍ നല്‍കിയത് നാട്ടുകാരെ സന്തോഷിപ്പിച്ചു.

സ്കൂള്‍ കായികമേള

സ്കൂള്‍ കായികമേളയ്ക്ക് അപ്രതീക്ഷിത അതിഥിയെത്തി.

സെപ്തംബര്‍ 19 ന് സ്കൂള്‍ കായികമേള നടത്തി. കായികമേളയ്ക്ക് സ്കൂളിലെ മുന്‍ അധ്യാപകന്‍ അപ്രതീക്ഷിതമായെത്തിയത് കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു. മുന്‍ അധ്യാപകനായ ടി.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ സന്തോഷപൂര്‍വ്വം ഉദ്ഘാടനം നടത്തിയതോടെ ഉപജില്ലാ കായികമേളയുടെ എല്ലാ ചിട്ട വട്ടങ്ങളോടെ കായികമേള ആരംഭിച്ചു.ഈ പ്രാവശ്യം പതിവില്‍ നിന്നു വ്യത്യസ്തമായി വിന്റര്‍,സ്പ്രിംഗ്,സമ്മര്‍ എന്നീ പേരുകളാണ് നല്‍കിയത്.വൈകുന്നേരം 4.30ന് പതാക താഴ്ത്തി വിജയികളെ പ്രഖ്യാപിച്ചു. വിന്റര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.നാട്ടുകാരെല്ലാം മേളയ്ക്ക് ഒത്തുുകൂടി. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വിക്ടറി സെറിമണിയില്‍ വെച്ച്  സ്കൂളിലേക്ക് വന്നെത്തിയ രക്ഷിതാക്കള്‍ തന്നെ നല്‍കിയെന്നത് കായികമേളയില്‍ നാട്ടുകാരുടെ സഹകരണം വ്യക്തമാക്കുന്നു.

വികസന സമിതി യോഗം

വികസന സമിതി യോഗത്തില്‍  

60 വര്‍ഷത്തെ വീക്ഷണം  

എന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു.

വികസന സമിതിയുടെ യോഗത്തില്‍  വികസന സമിതി ചെയര്‍മാന്‍ ശ്രീ.എം രാജന്‍ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍  കാഞ്ഞിരപ്പൊയില്‍ പുതിയ വീക്ഷണം അവതിരപ്പിച്ചു. ഇതിന്റെ ഭാഗമായി ഇതുവരെയുള്ള ബാച്ചുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുവാന്‍ ധാരണയായി.

സെപ്തംബര്‍ 18 ഓസോണ്‍ ദിനം

 ഓസോണ്‍ ദിന സന്ദേശത്തോടെ പ്രതിദിന അസംബ്ലി  

ഓസോണ്‍ ദിനത്തോടനുബന്ധിച്ച് പ്രതിദിന അസംബ്ലിയില്‍ ഓസോണ്‍ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രീത ടീച്ചറുടെ നേത‍‍ൃത്വത്തില്‍ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ടിട്ടുള്ള സ്കിറ്റ് കുട്ടികള്‍ക്ക് ഈ ദിനത്തിന്റെ പ്രാധാന്യത മനസ്സിലാക്കാനും  ഓസോണ്‍ പാളിയുടെ സംരക്ഷണം തന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധമുണര്‍ത്താനും ഉതകുന്നതായിരുന്നു.

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...