Tuesday 20 August 2019

സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമാക്കി കാഞ്ഞിരപ്പൊയില്‍

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍
കാഞ്ഞിരപ്പൊയിലില്‍
സ്വാതന്ത്ര്യ സ്മൃതി സുഗന്ധം പരിപാടി
കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ആകസ്മികമായ പ്രഖ്യപിത അവധികള്‍ വന്നതിനാല്‍ സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ പരിശീലനം നടത്താന്‍ സാധിച്ചില്ല. എങ്കിലും അധ്യാപകരുടെ ശക്തമായ ഇടപെടലിലൂടെ നല്ല പരിപാടി നടത്താന്‍ സാധിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ സ്കൂള്‍ പി.ടി.എ,എസ്.എം.സി,എം.പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ടു. പ്രത്യേക അസംബ്ലിയില്‍  झंडा ऊँचा रहे हमारा എന്ന പതാകവന്ദന ഗീതത്തോടൊപ്പം പ്രധാനധ്യാപിക ശ്രീമതി.രേഷ്മ പതാക ഉയര്‍ത്തി.ഫ്ലാഗ് സല്യൂട്ടിനുശേഷം  പി.ടി.എ പ്രസി‍ണ്ട്  ശ്രീ.ഉണ്ണിക്കൃഷ്ണന്‍ എസ്.എം.സി ചെയര്‍മാന്‍ ശ്രീ.രവീന്ദ്രന്‍ എം.പി.ടി.എ പ്രസി‍ഡണ്ട് ശ്രീമതി ശൈലജ എന്നിവര്‍ സന്നിഹിതരായി.മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.അബ്ദുള്‍ റഹ്മാന്‍ സംസാരിച്ചു. ഈ വര്‍ഷം ആദ്യമായി നടപ്പാക്കിയ കുട്ടികള്‍ക്കായുള്ള IDENTITY CARD വിതരണം നടന്നു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.സ്വാതന്ത്ര്യ സമര ചരിത്ര നൃത്ത രംഗാവിഷ്കാരമായ സ്വാതന്ത്ര്യ സ്മ‍ൃതി സുഗന്ധം അരങ്ങേറി.പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കിയ കെ.വി.രാജേഷ് , കെ.വിനോദ്കുമാര്‍, പി.ഹരിനാരായണന്‍, ശ്രീമതി.ബിഞ്ജുഷ നൃത്താവിഷ്കാരത്തിന് നേതൃത്വം കൊടുത്ത  യു.പി,ഹൈസ്കൂള്‍ ക്ലാസ്സുകളിലെ കുട്ടികള്‍ എല്‍.പി വിഭാഗത്തിലെ കുട്ടികളെ പരിശീലിപ്പിച്ച അധ്യാപികമാര്‍ എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണ്.ഉച്ച ഭക്ഷണ ചാര്‍ജ്ജുള്ള ശ്രീധരന്‍ മാസ്റ്ററുടേയും ശ്രീ.നന്ദകുമാര്‍ മാസ്റ്ററുടേയും നേതൃത്വത്തില്‍ പായസ വിതരണവും നടത്തി.ഇതിനോടനൂബന്ധിച്ചുള്ള പ്രശ്നോത്തരിയും ,സ്വദേശ് പ്രശ്നോത്തരിയും അടുത്ത ദിവസങ്ങളിലായി നടന്നു.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...