Sunday 27 January 2019

ഭരണഘടന സെമിനാറു നടത്തി റിപ്പബ്ലിക്ക് ദിനാഘോഷം

ഭരണഘടന-നിയമങ്ങള്‍ പാലിക്കേണ്ടവ -സെമിനാറിലൂടെ കുട്ടികള്‍ക്ക് ഭരണഘടന അവബോധം
റിപ്പബ്ളിക്ക് ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിച്ചു കൊണ്ട് സ്കൂളില്‍ സെമിനാര്‍ നടത്തി. ഒന്‍പത് മണിക്ക് സ്കള്‍ ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡണ്ട്,എസ്.എം.സി  ചെയര്‍മാന്‍,രക്ഷിതാക്കള്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ അസംബ്ലിയിലാണ് ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സെമിനാര്‍ അവതരിപ്പിച്ചത്.ഗാന്ധിസ്മൃതിയും ദേശഭക്തിഗാനങ്ങളും കുട്ടികള്‍ക്ക് ഒരു നല്ല അനുഭൂതിയായി.പ്രീ പ്രൈമറി മുതല്‍ ഒന്‍പതാം ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളടക്കം ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്ക് മധുരപ്പായസ വിതരണവും നടത്തി.

ആയുഷ് -ആയുര്‍വ്വേദ ക്യാമ്പയിന്‍

ആയുഷ് -ആയുര്‍വ്വേദ ക്യാമ്പയിന്‍ 

ജില്ലാ മെ‍ഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം കാഞ്ഞിരപ്പൊയില്‍ സ്കൂളില്‍
മെഡിക്കല്‍ ഓഫിസര്‍  ഡോ.ഇന്ദു ദിലീപ് കുട്ടികള്‍ക്കായി ആയുര്‍വ്വേദ ക്ലാസ്സു നടത്തി.മടിക്കൈ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിക്കാന്‍ ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹാജരായി.





Wednesday 23 January 2019

പ്രതിദിന അസംബ്ലിയില്‍ വൈവിധ്യങ്ങള്‍

അസംബ്ലിയിലെ വൈവിധ്യത കാഞ്ഞിരപ്പൊയിലിന് സ്വന്തം. 

അസംബ്ലിയില്‍ അപര്‍ണ്ണയുടെ കൊച്ചു മാജിക്ക്




  1. പ്രതിദിന   അസംബ്ലിയിലെ വൈവിധ്യത പഠനമികവിന്റെ നേര്‍കാഴ്ചയാവുകയാണ്. ഓരോ ക്ലാസ്സും മാറി മാറി അസംബ്ലി നടത്തുന്നു. കുട്ടികള്‍ തന്നെയാണ് നിയന്ത്രണം. ചില ദിവസങ്ങളില്‍ ഭാഷാ മേന്മയ്ക്കായി ഇംഗ്ലീഷിലും ഹിന്ദിയിലും അസബ്ളി നടത്തും. പ്രാര്‍ത്ഥനയും പ്രതിജ്ഞയും വാര്‍ത്താ വായനയും സ്കൂള്‍ വാര്‍ത്താ വായനയും അതേ ഭാഷകളില്‍ തന്നെയാവും.കുട്ടികളുടെ ചെറിയ കലാ പ്രകടനങ്ങളും പാട്ടുകളും പൊലിപ്പിക്കും.കൂടെ കുട്ടികളുടെ പിറന്നാള്‍ സമ്മാനമായി പച്ചക്കറികളും ലൈബ്രറി പുസ്തകങ്ങളും സ്കൂളിലേക്ക് ലഭിക്കും.

Monday 21 January 2019

പത്താം തരത്തിലെ കുട്ടികള്‍ക്ക് പഠനം എളുപ്പമാക്കാന്‍ പഠനക്യാമ്പ്

പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഇനി സമ്മര്‍ദ്ദങ്ങളില്ലാതെ പൊതു പരീക്ഷയെ അഭിമുഖീകരിക്കാം.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും മറ്റു സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും പേടി കൂടാതെ പൊതു പരീക്ഷ എഴുതാം.അതാണ് സഹപഠനം കൊണ്‌ട് ഉദ്ദേശിക്കുന്നത്. അവരവരുടെ പ്രദേശങ്ങളിലെ കേന്ദ്രങ്ങളിലാണ് കുട്ടികള്‍ ഒത്തു കൂുടുന്നത്. കൂട്ടിന്നായി രക്ഷിതാക്കളും അധ്യാപകരും.വിദ്യാലയത്തിലടക്കം അഞ്ചു കേന്ദ്രങ്ങളിലാണ് പഠന കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.എല്ലാ കേന്ദ്രങ്ങളിലേയും ഉദ്ഘാടനം ജനുവരി 17ന് അഞ്ചു കേന്ദ്രങ്ങളില്‍ നടന്നു.






Monday 14 January 2019

ക്ളാസ്സ് പി.ടി.എ യോഗവും ജനറല്‍ ബോഡിയോഗവും

രണ്ടാം പാദവാര്‍ഷികപ്പരീക്ഷയെ അടിസ്ഥാനമാക്കിയുള്ള കുട്ടികളുടെ മികവിനെ കുറിച്ചുള്ള വിശകലനവും  സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയും


विश्व हिंदी दिन जानवरी १०

ലോകഹിന്ദി ദിനത്തില്‍ പ്രത്യേക അസംബ്ലിയും 
വൃദ്ധസദന സന്ദര്‍ശനവും
विश्व हिंदी दिन में बच्चे वृद्धसदन में

विद्यालयसभा हिंदी में संचालन आठवीं की छात्राऐं
हिदी अध्यापिका का भाषण


Tuesday 8 January 2019

പത്താം ക്ലാസ്സുകാര്‍ക്ക് ആസ്വദിക്കാനൊരു പഠനയാത്ര

പഠനയാത്രയിലൂടെ അറിവും ആഹ്ലാദവും
 പഠനത്തിലെ പിരിമുറുക്കത്തില്‍ നിന്ന്  അല്പം ആശ്വാസം ലഭിക്കാനും കുട്ടികളുടെ മനസ്സിലെ പിരമുറുക്കത്തിന്
അയവു വരുത്താനും വേണ്ടി ആണ് കേരളത്തിലെ വലിയ പട്ടണത്തിലേക്കുള്ള പഠനയാത്ര.40 വിദ്യാര്‍ത്ഥികളും 6സ്റ്റാഫംഗങ്ങളും പങ്കടുത്ത പഠനയാത്ര കുട്ടികളില്‍ സന്തോഷം ഉളവാക്കുന്നതായിരുന്നു.ഒന്നിച്ചൊരു തീവണ്ടി യാത്ര എന്നത് കുട്ടികളെ സംബന്ധിച്ചടുത്തോളം വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.എറണാകുളം,ബോള്‍ഗാട്ടി പാലസ്, തുറമുഖം,വാട്ടര്‍ തീം പാര്‍ക്ക് എന്നിവ കുട്ടികള ഏറെ രസിപ്പിച്ചു.




Saturday 5 January 2019

നവവത്സരത്തിലേക്ക് കാഞ്ഞിരപ്പൊയില്‍

2018ന് വിട നല്‍കിക്കൊണ്ട് നവവത്സരത്തെ വരവേല്ക്കുന്ന നാലാമ ക്ലാസ്സിലെ കൂട്ടുകാര്‍  അസംബ്ലി നവ്യാനുഭവമാക്കി.നവവത്സര ഗാനവും ഹൃദ്യമായി.

Friday 4 January 2019

അര്‍ദ്ധ വാര്‍ഷിക പരീക്ഷകള്‍ ആരംഭിച്ചു

ക്രിസ്തുമസ്സ് അവധിക്കു മുന്നോടിയായിട്ടായിരുന്നു അര്ദ്ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 11 ന് ആരംഭിച്ച് പരീക്ഷ 21ന് അവസാനിച്ചു.

എല്ലാ വിദ്യാര്‍ത്ഥികളും പഠനയാത്രയ്ക്ക്

സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഏകദിന പഠനയാത്രയ്ക്ക്
വളരെ അഭിനനദനാര്‍ഹമായ കാര്യമാണ് എല്ലാ വിദ്യാര്‍ത്ഥികളേയും പഠനയാത്രയ്ക്ക് തയ്യാറാക്കുക എന്നത്. കാഞ്ഞിരപ്പൊയിലെലെ രണ്ടാമത്തെ പഠനയാത്രയാണ് ഇത്. കഴിഞ്ഞ വര്‍ഷവും ഇതേ പോലെ പഠനയാത്ര നടത്തിയിരുന്നു. എങ്കിലും കുട്ടികളുടെ എണ്ണതതില്‍ കൂടുതല്‍ ിത്തവണയാണ്. ഈ പ്രാവശ്യം കണ്ണൂര്‍ പറശ്ശിനിക്കടവ്  പാമ്പു വളര്‍ത്തല്‍ കേന്ദ്രം,മുത്തപ്പന്‍ ക്ഷേത്രം,സാധു പാര്‍ക്ക് എന്നിവിടങ്ങളില്‍ യാത്ര ചെയ്ത് രാത്രി 8 മണിക്ക് സ്കൂളിലേക്ക് തിരിച്ചെത്തി.

മലയാളത്തിളക്കത്തിന് സ്റ്റേറ്റ് കണ്‍സള്‍ട്ടിന്റെ അഭിനന്ദനം

കാഞ്ഞിരപ്പൊയിലിലെ മലയാളത്തിളക്കത്തിന് അഭിനന്ദന തിളക്കം
മലയാളത്തിളക്കത്തിന്റെ അവസാനദിവസമായ നവംബര്‍ 27 നാണ് ഇതിന്റെ  സംസ്ഥാന പിശോധകനും കാഞ്ഞിരപ്പൊയിലിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൂടിയായ ജയരാജന്‍ മാസ്റ്റര്‍  മിന്നല്‍  പരശോധനയ്ക്കായി എത്തിയത്. മലയാളത്തിളക്കത്തിന്റെ നടത്തിപ്പ് വളരെ മെച്ച പ്പെട്ട് രീതിയിലാണെന്ന് നേരിട്ട് ബോധ്യപ്പെട്ട ജയരാജന്‍ മാസ്റ്റര്‍ ഇതിന്റെ പിന്നണിയിലെ അധ്യാപക വൃന്ദത്തെ അഭിനന്ദിക്കാനും മടിച്ചില്ല. 

സംസ്ഥാന തല വിജയികളായി കാഞ്ഞിരപ്പൊയിലിലെ കുട്ടികളും.

സംസ്ഥാന മേളയിലും കലോത്സവത്തിലും കാഞ്ഞിരപ്പൊയിലിനു തിളക്കം
സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ എംബ്രോയിഡറിയില്‍ മികവു കാട്ടി  എ ഗ്രേഡ് നേടിക്കൊണ്ട് സിബില.ഒരു പരിശീലകനുമില്ലാതെ ഇൻ്റര്നെ‍ റ്റിലൂട അഭ്യസിച്ചു കൊണ്ടാണ് സിബില ഈ നേട്ടം കൈവരിച്ചതെന്നോര്‍ക്കുമ്പോള്‍ തിളക്കത്തിന് മാറ്റ് കൂടുന്നു.

സംസ്ഥാന കലോത്സവത്തില്‍ രണ്ട് വര്‍ഷം മുമ്പേ നന്ദനയ്ക്ക് ഹിന്ദി കഥാരചനയില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നത് എല്ലാവരുമോര്‍ക്കുന്നു, ഇത്തവണ നന്ദന ജനാര്‍ദ്ദനന്‍ ഹിന്ദി ഉപന്യാസത്തില്‍ സംസ്ഥാനതല കലോത്സവത്തില് എ ഗ്രേ‍ഡോടെ ആറാം സ്ഥാനം നേടി.

ഉപജില്ല-ജില്ല കലോത്സവങ്ങളിലും പ്രവൃത്തി പരിചയ മേളയിലും മികവ്

ഉപജില്ല-ജില്ല കലോത്സവങ്ങളിലും പ്രവൃത്തി പരിചയ മേളയിലും മികവ് കാട്ടിക്കൊണ്ട് കാഞ്ഞിപ്പൊയില്‍ .
ഉപജില്ലാ കലോല്‍സവത്തില്‍ എല്ലാ മല്‍സരങ്ങളിലും പങ്കെടുത്ത് കൊണ്ട് കാഞ്ഞിരപ്പൊയില്‍ മോശമല്ലാത്ത സ്ഥാനം കൈപ്പറ്റി.ഗ്രേയുകള്‍ നേടി വിദ്യലയത്തിന് നേട്ടമുണ്ടാക്കുന്നതിനൊപ്പം  നന്ദന ജനാര്‍ദ്ദനന്‍, ഉണ്ണിമായ എന്നിവര്‍ യഥാക്രമം ഹിന്ദി ഉപന്യാസം,കാവ്യകേളി എന്നിവയില്‍ഒന്നാം സ്ഥാനം നേടുകയും ജില്ലാ കലോല്‍സവത്തില്‍ ഹിന്ദി ഉപന്യാസത്തില് ഒന്നാം സ്ഥാനവും കാവ്യകേളിയില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.പ്രവൃത്തി പരിചയ മേളയില്‍  സിബില ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. 

സിവി.രാമന്‍ ജന്മദിനാഘോഷം


.

നവം 7ന് സി.വി. രാമന്‍ ജന്മദിനാഘോഷം
പ്രതിദിന  അസംബ്ലിയില്‍ 6ബി കുട്ടികളുടെ ഊഴമായിരുന്നു.ശ്രീജ ടീച്ചര്‍ സി.വി.രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തി
ജനനം1888 നവംബർ 7
തിരുച്ചിറപ്പിള്ളി, തമിഴ്‌നാട്
മരണം1970 നവംബർ 21
താമസംFlag of India.svg ഇന്ത്യ
ദേശീയതFlag of India.svg ഇന്ത്യൻ
മേഖലകൾഭൗതികശാസ്ത്രം
സ്ഥാപനങ്ങൾഇന്ത്യൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്
ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ്
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ബിരുദംപ്രെസിഡൻസി കോളേജ്
ഗവേഷണവിദ്യാർത്ഥികൾജി.എൻ. രാമചന്ദ്രൻ
അറിയപ്പെടുന്നത്രാമൻ പ്രഭാവം
പ്രധാന പുരസ്കാരങ്ങൾNobel prize medal.svg ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനം
ഭാരതരത്ന
ലെനിൻ സമാധാനസമ്മാനം

നവംബര്‍ 1 കേരളപ്പിറവി

കേരളപ്പിറവി ദിനാഘോഷം
കേരളപ്പിറവി ദിനത്തില്‍ ആറാേ ക്ലാസ്സിലെ കുട്ടികള്‍ അസംബ്ലി നയിച്ചു.നവകേരളം പ്രസംഗവും പ്രശ്നോത്തരിയും കവിതയും  എല്ലാം മികവുറ്റതായിരുന്നു.എന്റെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എങ്ങനെ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ രചന നടത്തി.

ക്ലാസ്സുകളിലേക്ക് പത്രങ്ങള്‍

വാര്‍ത്തകളറിയാന്‍ ക്ലാസ്സുകള്‍ തോറും പത്രങ്ങള്‍.
അഞ്ചാം തരത്തിലെ ഹരിനന്ദയുടെ പിതാവ്  രവി മകളുടെ ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലേക്ക് ദേശാഭിമാനി പത്രം സ്പോണ്‍സര്‍ ചെയ്തു.കൂടാതെ രാഘവന്‍,രാജന്‍ മുടിക്കാനം,മോഹനന്‍ മുടിക്കാനം,കുമാരന്‍ വാഴുന്നോറടി എന്നിവരും പത്രങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു.കൂടാതെ മാതൃഭൂമി,മലയാള മനോരമ എന്നീ പത്രങ്ങളും സ്കൂളിലേക്ക് ലഭ്യമാക്കി.  

ഉച്ചഭക്ഷണത്തിന് നാട്ടുകരുടെ കൈത്താങ്ങ്

ആദര്‍ശ് കെ.ജി യുടെ പിതാവ്  വെള്ളരിക്ക നല്‍കി.
ഉച്ചഭക്ഷണത്തില്‍ രക്ഷിതാക്കളുടെ സഹകരണം വളരെ വലുതാണ്. സ്കൂളിലെ ഉച്ചഭക്ഷണത്തിന്നായി ഒക്ടോബര്‍ 23 ന് ആദര്‍ശ്.കെ.ജി യുടെ പിതാവ് 25 കിലോ  വെള്ളരിക്ക സംഭാവന ചെയ്തത് കുട്ടികള്‍ക്ക് ജൈവ പച്ചക്കറിയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ്. ഇത് മറ്റു രക്ഷിതാക്കള്‍ക്ക് പ്രചോദനമായി.

സ്ഥലം മാറ്റം ലഭിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പ്

അധ്യാപകര്‍ക്ക് യാത്രയയപ്പ്
സ്ഥലം മാറ്റം ലഭിച്ച പത്തോളം അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് ഒക്ടോബര്‍ 22ന് നടത്തി.എല്ലാ അധ്യാപക-അധ്യാപികമാരും തങ്ങളുടെ കാഞ്ഞിരപ്പൊയില്‍ അനുഭവങ്ങള്‍ പറഞ്ഞു. സൗകര്യാര്‍ത്ഥമാണ്സ്ഥലം മാറി പോകുന്നതെന്നും പോകുന്ന സ്കൂളുകളില്‍ കാഞ്ഞിരപ്പൊയിലിന്റ പ്രത്യേകതകള്‍ നടപ്പിലാക്കാന്‍ ശ്രമം നടത്തുമെന്നും അവര്‍ അഭിപ്രായപ്പോർട്ടു.

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...