Thursday 2 August 2018

പ്രേംചന്ദ് ഹിന്ദി ദിനത്തില്‍ ബഹുഭാഷാ സംഗമം

ജുലായ് 31ന് പ്രേംചന്ദ് ദിനം 
മധുരം മലയാളം-മാതൃഭൂമി പത്രം വിതരണോദ്ഘാടനം
സ്കൂളിലെ പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി വൈവിധ്യങ്ങളാല്‍ നിറഞ്ഞു.സ്കൂള്‍ അധ്യാപകര്‍ നേതൃത്വം നല്‍കികൊണ്ട് ഹിന്ദി സാഹിത്യകാരന്‍മാരുടെ ചിത്ര പ്രദര്‍ശനവും കൈയ്യെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു.പ്രേം ചന്ദിനെ കുറിച്ച് നന്ദന അനുസ്മരണം നടത്തി. അധ്യാപകര്‍ തയ്യാറാക്കിയ പ്രംചന്ദ് കലം കാ സിപാഹി എന്ന സ്കിറ്റും കൂട്ടികള്‍ക്ക് വേറിട്ട അനുഭവമായി. ഇതിനോ‌ടൊപ്പം സമൂഹത്തിന്റെ ഇടപെടലുകള്‍ വിദ്യാലയത്തിന് താങ്ങായിക്കൊണ്ട് മാതൃഭൂമി ദിനപത്രത്തിന്റെ വിതരണോദ്ഘാടനവും നടന്നു.കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ വിദ്യാലയത്തിലേക്ക് അഞ്ച് മാതൃഭൂമി ദിനപത്രം നല്‍കി.മാതൃഭൂമി സര്‍ക്കുലേഷന്‍ മാനേജര്‍ ബാബു തോമസ് മുഖ്യാതിഥിയായി.ലയണ്‍സ് ക്ലബ്ബ് പ്രതിനിധികള്‍ പരിപാടിയെ കുറിച്ച് സംസാരിച്ചു.ജോര്‍ജ്ജ് ഹിന്ദി ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ഭരണസമിതി അംഗങ്ങള്‍ പ്രതിദിന അസംബ്ലിയില്‍

ഭരണ സമിതി അംഗങ്ങള്‍ പ്രതിദിന അസംബ്ലിക്കെത്തി. കൂടെ ടോയ് ലറ്റിന്റെ താക്കോല്‍ദാന ചടങ്ങും.
പുതിയ സ്കൂള്‍ ഭരണ സാരഥികള്‍ അസംബ്ലിക്കെത്തി.ഇതിനോ‍ടൊപ്പം പുതുതായി പണി കഴിപ്പിച്ച ടോയ് ലറ്റിന്റെ താക്കോല്‍ പിരസിഡണ്ട് ഹെല്‍ത്ത് ക്ലബ്ബിലെ സെക്രട്ടറിക്ക് കൈമാറി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കിഷോര്‍ സന്നിഹിതനായി.

Wednesday 1 August 2018

വിജയോത്സവവും ജനറല്‍‍‍ ബോഡിയോഗവും

നാട്ടുകാരുടെ കൂട്ടായ്മയില്‍ വിജയോത്സവം
ഈ കാലയളവില്‍ അക്കാദമിക രംഗത്ത് വന്‍ കുതിപ്പിന്റെ വര്‍ഷമായിരുന്നു കാഞ്ഞിരപ്പൊയില്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ കരസ്ഥമാക്കിയത്.അതിന്റെ ഫലമാണ് വിവിധ പരീക്ഷകളില്‍ നേടിയ മിന്നുന്ന വിജയം.എസ്.എസ്എല്‍.സി,എന്‍.എം.എം എസ് ,യു.എസ്.എ​സ്,എല്‍.എസ്.എസ് എ​ന്നീ പരീക്ഷകളിലാണ് വിജയതിളക്കം.പത്താം തരത്തിലെ തുടര്‍ച്ചയായ നൂറു ശതമാനം വിജയത്തെ കൂടുതല്‍ ശോഭിപ്പിക്കുന്ന രീതിയില്‍ 7 കുട്ടികള്‍ക്ക് ലഭിച്ചു.കൃഷ്ണകൃപ,യുസ്ലീമ,മണിക്കുട്ടി,വൈഷ്ണവ്,അഭിജിത്ത്,നയന്‍ പ്രസാദ്,ആതിര എന്നിവരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയവര്‍.തീര്‍ത്ഥ മനോഹര്‍,ശ്രീഷ എന്നിവര്‍ യു.എസ്.എസ് നേടി.വിജില,പ്രണവ് പ്രഭാകരന്‍ എന്നിവര്‍ എന്‍.എം.എം.എസ്സിനും മുഹമ്മദ് യാസിന്‍,ശിവേന്ദു,റോസ് മരിയ ടോമി,ലുബൈബ് റഹ്മാന്‍,ഫിദല്‍ എസ് കാനായി എ​ന്നിവര്‍ എല്‍.എസ്.എസ്സും നേടി.ഇവര്‍ക്കുള്ള അനുമോദനം വിജയോത്സവത്തില്‍ നടന്നു.

















ജനറല്‍ ബോഡിയോഗത്തില്‍ 95 ശതമാനം രക്ഷിതാക്കളും സന്നിഹിതരായി. യോഗത്തില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു.പുതിയ പ്രസിഡണ്ഡായി ടി. ഉണ്ണിക്കൃഷ്ണനേയും എസ്.എം.സി ചെയര്‍മാനായി കെ രവീന്ദ്രനേയും തെരഞ്ഞെടുത്തു.കഴിഞ്ഞ നാലു വര്‍ഷത്തളമായി പി.ടി.എ പ്രസിഡണ്ടായിരുന്ന കെ രാജനെ ചടങ്ങില്‍ അനുമോദിച്ചു.

ലോക കപ്പ് പ്രവചന മത്സരം 2018

ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികളെ തെരഞ്ഞെടുത്തു.


കാഞ്ഞിരപ്പൊയില്‍ ഹൈസ്കൂളിലെ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിലാണ് ലോകകപ്പ് പ്രവചനമത്സരത്തിലെ വിജയികളെ തെരഞ്ഞെ‌ടുത്തത്.വിജയികളെ പ്രശംസിച്ചുകൊണ്ട് സമ്മാനങ്ങളും വിതരണം ചെയ്തു.

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...