Wednesday 24 July 2019

വിജയോത്സവം നടത്തി.

വിജയോത്സവം 2019-2020

       28-06-2019 ന് കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിവധ പരീക്ഷകളില്‍ വിജയികളായവരെ അനുമോദിച്ചുകൊണ്ട് വിജയോത്സവം നടത്തി.എന്‍.എം.എം.എസ്,യു.എസ്,എസ്,എല്‍.എസ്.എസ് എന്നീ പരീക്ഷകളിലെ വിജയികളേയും എസ്.എസ്.എല്‍.സിയില്‍ മുഴുവന്‍ എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു. ഈ വര്‍ഷത്തെ 100 ശതമാനം വിജയത്തിലെത്തിച്ച മുഴുവന്‍ കുട്ടികളേയും ചടങ്ങില്‍ അനുമോദിച്ചു.

പി.ടി.എ ജനറല്‍ ബോഡിയോഗം 28-06-2019,അമ്മയും കുഞ്ഞും സാഹിത്യക്വിസ്സ്

     28-06-2019 വെള്ളിയാഴ്ച ഈ വര്‍ഷത്തെ ജനറല്‍ബോഡിയോഗം നടന്നു. ഇന്നേ ദിവസം തന്നെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായുള്ള അമ്മയും കുഞ്ഞും സാഹിത്യ ക്വിസ്സും നടന്നു.ജനറല്‍ ബോഡിയോഗത്തില്‍ ഈ വര്‍ഷത്തെ പി.ടി.എ,എം പി.ടി.എ,എസ്.എം.സി കമ്മിറ്റികള്‍ രൂപീകരിച്ചു. ഈ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

സാമൂഹ്യശാസ്ത‌്രക്ലബ്ബ് രൂപീകരണം

    സാമൂഹ്യശാസ്ത‌്രക്ലബ്ബ് രൂപീകരണം 27-06-2019
     സാമൂഹ്യശാസ്ത്ര വിഷയത്തില്‍ കൂടുതല്‍ അറിവുകള്‍ സ്വായത്തമാക്കാനും കുട്ടികള്‍ക്ക് വിഷയസംബന്ധമായ അറ‌ിവുകള്‍ വര്‍ദ്ധിപ്പിക്കാനും വേണ്ടി ഹൈസ്കൂള്‍-യു.പി വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് അധ്യാപകരായ നന്ദകുമാര്‍ മാസ്റ്ററും അനിത ടീച്ചറും ഈ വര്‍ഷത്തെ സാമൂഹ്യ ശാസ്തര ക്ലബ്ബിന് രൂപം നല്‍കി. പ്രധാനധ്യാപിക രേഷ്മ ടീച്ചര്‍ ക്ലബ്ബിന്റെ ആവശ്യകതയെകുറിച്ച് സംസാരിച്ചു.

ലഹരി വിരുദ്ധ ദിനം ആചരിച്ചു.

വരും തലമുറയെ ലഹരി വിമുക്തമാക്കാന്‍ 
ലഹരി വിരുദ്ധപ്രതിജ്ഞ
        പ്രത്യേക അസംബ്ലി നടത്തിക്കൊണ്ട് ലഹരി വിരുദ്ധ ബോധവല്ക്കരണം നടത്തി.ഇന്നേ ദിവസം അതിഥിയായി ബി.ആര്‍.സിയിലെ രാജഗോപാലന്‍ എ​ത്തുകയും ശാസ്തരപാര്‍ക്കിന്റെ ക്രമീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്തു.

കമ്പ്യൂട്ടര്‍ പഠനം മികവുറ്റതാക്കാന്‍ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ്സ്

കമ്പ്യൂട്ടര്‍ പഠനം മികവുറ്റതാക്കാന്‍ ലിറ്റില്‍ കൈറ്റ്സ് 

വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ്സ്

        വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം മികവുറ്റതാക്കുവാന്‍ പ്രത്യേക ക്ലാസ്സ് നല്‍കി. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ ഇരുപത് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്പെഷ്യല്‍ ട്രെയിനിംഗ് നല്‍കിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ വിജയന്‍ മാസ്റ്ററാണ് പരിശീലകനായി എത്തിയത്.

Monday 1 July 2019

കമ്പവലിയില്‍ കാഞ്ഞിരപ്പൊയിലിന്റെ പെണ്‍കരുത്ത്

മ്പവലിയില്‍ കാഞ്ഞിരപ്പൊയിലിന്റെ ന്നിയങ്കം
കമ്പവലിയില്‍ കാഞ്ഞിരപ്പൊയിലിന്റെ പെണ്‍പട ആദ്യമായി പൊരുതി. കമ്പവലി എന്താണെന്ന് മനസ്സിലാക്കാനും അതില്‍ ഭാഗവാക്കാനും മാത്രമായിരുന്നു കാഞ്ഞിരപ്പൊയിലിന്റെ ടീമുകള്‍ അസോസിയേഷന്‍ മല്‍സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചത്.ആദ്യ അങ്കമായതു കൊണ്ടുതന്നെ വീറുറ്റ പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചില്ലെങ്കിലും എതിരാളികളെ പ്രതിരോധത്തിലാക്കാനുള്ള പൊടിക്കൈകള്‍ കാഞ്ഞിരപ്പൊയിലിന്റെ ടീമംഗങ്ങള്‍ക്കുണ്ടായിരുന്നു എന്നതില്‍ സംശയമില്ല. പൊരുതി തോറ്റെങ്കിലും കമ്പവലിയിലെ ബാലപാഠം പോലുമറിയാത്ത മിടുക്കികള്‍ നന്നായി വലിച്ച് എതിരാളികളെ പ്രതിരോധത്തിലാഴ്ത്തി.അടുത്ത മല്‍സരത്തില്‍ കൂടുതല്‍ അറിവുകള്‍ നേടിക്കൊണ്ട് അങ്കത്തിനെത്തും. 

വിവര സാങ്കേതിക പരിജ്ഞാനം എല്‍.പി,യു.പി കുട്ടികള്‍ക്കും

വിവര സാങ്കേതിക പരിജ്ഞാനം 
എല്‍.പി,യു.പി കുട്ടികള്‍ക്കും
വിവര സാങ്കേതിക വിദ്യയില്‍ എല്‍.പി-യു.പി വിദ്യാര്‍ത്ഥികള്‍ക്കും പരിജ്ഞാനം ലഭിക്കണമെന്ന ലക്ഷ്യം മുന്നോട്ട് വെച്ചു കൊണ്ട് തന്നെയാണ് സര്‍ക്കാറിന്റെ സിലബസ്സിനെക്കാള്‍ കൂടുതലായ പ്രാക്റ്റിക്കല്‍  ക്ലാസ്സുകള്‍ ലഭ്യമാക്കിക്കൊണ്ടുള്ള ഈ കമ്പ്യൂട്ടര്‍ ക്ലാസ്സുകളിലൂടെ സ്കൂള്‍ പി.ടി.എ ലക്ഷ്യമിടുന്നത്.

പ്രധാനധ്യാപിക ഐ.ടിയുടെ സാധ്യതകളെ മുന്‍നിര്‍ത്തിക്കൊണ്ട് സംസാരിക്കുന്നു.

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...