Friday 6 July 2018

കാഞ്ഞിരപ്പൊയിലില്‍ ഇനി ഫിലിം ക്ലബ്ബ്

കൊച്ചുസിനിമ നിര്‍മ്മിക്കാനും സിനിമയെ പഠനവുമായി സംയോജിപ്പിക്കാനും കാഞ്ഞിരപ്പൊയിലില്‍  ഫിലിം ക്ലബ്ബിന് തുടക്കം കുറിച്ചു.
സിനിമ എന്ന കലാരൂപം മനുഷ്യന്റെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം തെല്ലൊന്നുമല്ല.ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്ക് നടക്കുമ്പോള്‍ ജീവിത വഴികളിലെ മാറ്റങ്ങള്‍ കാലനുവര്‍ത്തിയായിട്ട് സിനിമയിലൂടെ അനുഭവയോഗ്യമാവുന്നു.വിദ്യാഭ്യാസ രംഗത്തുളള മാറ്റങ്ങളും ഈ പാതയില്‍ ദര്‍ശിക്കാം .ചുരുക്കത്തില്‍ സിനിമ എന്ന കലാരൂപം കാലത്തിന്റെ കണ്ണാടിയാണെന്നത് പരമാര്‍ത്ഥം.ആ സത്യം മനസ്സിലാക്കി തന്നെയാണ്  കാഞ്ഞിരപ്പൊയില്‍ ഹൈസ്കൂളില്‍ ഫിലിം ക്ലബ്ബിന്റെ രൂപീകരണം നടന്നിട്ടുള്ളത്.ഇതിന്റെ തു‌ടക്കം ജൂലായ് 7ന് സ്കൂള്‍ ഹാളില്‍ സിനിമാശാലപോലെ തീര്‍ത്ത ഹാളില്‍ നടന്നു. ഉദ്ഘാടനത്തിനായി എത്തിയത് സിനിമരംഗത്ത് ഹരിശ്രീ കുറിച്ച സ്കൂള്‍ അധ്യാപകന്‍ തിരക്കഥാകൃത്ത് ശ്രീ വിനോദ് കുട്ടമത്ത് നിര്‍വ്വഹിച്ചു.

Wednesday 4 July 2018

ബഷീര്‍ ദിനം ജുലായ് 2018

Basheer.jpg
വൈക്കം മുഹമ്മദ് ബഷീര്‍
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായി.

ജൂണ്‍ 26 -ലഹരി വിരുദ്ധ ദിനം


Originally instigated by a resolution of a special session on drugs of the UN’s General Assembly in 1987, the annual awareness day was founded to mark the centenary of China’s early efforts to combat the trade in opium – widely regarded as the start of the international war on drugs.
Celebrated each year on June 26th, the UN Office on Drugs and Crime uses the commemorative day to highlight the dangers of drug use and their illegal trade and provides educational material to teachers and public officials all over the world to help spread the message about the extreme cultural and economic harm the trade in drugs is still doing across the globe one hundred years after the war on drugs was initially launched in Shanghai around the start of the 20th Century.
ലഹരി വിരുദ്ധ റാലി


വായനാവാരത്തില്‍ പുസ്തക പ്രദര്‍ശനം

അക്ഷര വെളിച്ചം(പുസ്തക പ്രദര്‍ശനം)
വായനാ വാരാഘോഷത്തോടനുബന്ധിച്ച് നടന്ന പുസ്തക പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയത്തിലെ പുസ്തകങ്ങളെ നേരിട്ട് കാണാനും അതിലൂടെ വായിക്കാനുള്ള ആഗ്രഹം ഉണ്ടാക്കാനുതകുന്നതുമായിരുന്നു.മലയാളത്തിലെ  പുരാണങ്ങള്‍ മുതല്‍ അത്യാധുനിക സാഹിത്യ രചനകളും കഥ,നോവല്‍,യാത്രാവിവരണം,ബാലസാഹിത്യം,കവിത,ജീവചരിത്രം,പഠനം,ശാസ്ത്രം, ചരിത്രം,ആത്മകഥ,റഫറന്‍സ് എന്നിങ്ങനെ പുസ്തകങ്ങളോടൊപ്പം ഇംഗ്ലീഷ്,ഹിന്ദി ഭാഷാ പുസ്തകങ്ങളും പുസ്തക പ്രദര്‍ശനത്തെ മികവുള്ളതാക്കി. അക്ഷര വെളിച്ചം എന്ന പേരു നല്‍കിക്കൊണ്ട് സ്കൂള്‍ ലൈബ്രറി കൗണ്‍സില്‍ വിദ്യാരംഗം കലാ-സാഹിത്യ വേദി,ഇംഗ്ലീ‍ഷ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ് എന്നിവയിലെ അഗങ്ങള്‍ ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.







പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...