Tuesday 30 January 2018

കാഞ്ഞിരപ്പൊയിലിലെ മരങ്ങള്‍ക്ക് സ്വന്തം നാമം


കാഞ്ഞിരപ്പൊയിലിന്റെ പച്ചമരത്തണലില്‍ മരങ്ങള്‍ക്ക് സ്വന്തം പേര്. 
സ്കൂളിലെ എല്ലാ മരങ്ങളുടെ പേരും അവയുടെ ശാസ്ത്രീയനാമങ്ങളുമെഴുതിയ ബോര്‍‍ഡുകള്‍ സ്ഥാപിച്ചു.ശ്രീജ ടീച്ചറുടെ നേത‍ൃത്വത്തില്‍ ബയോഡൈവേഴ്സിറ്റി ക്ലബ്ബ് അംഗങ്ങളുടെ സഹകരണത്തോടെയാണ് നേംബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍  കെ.ജി. സനല്‍ഷാ നിര്‍വ്വഹിച്ചു.തുടര്‍ന്ന് ഓരോ മരത്തിലും ബോര്‍ഡുകള്‍ സ്ഥാപിച്ചു.

ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി ഫുട്ബോളില്‍ ചാമ്പ്യന്‍ഷിപ്പ് നേടി കാഞ്ഞിരപ്പൊയില്‍ ചുണക്കുട്ടികള്‍

ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സി നടത്തിയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാഞ്ഞിരപ്പൊയില്‍ ചാമ്പ്യന്‍മാരായി. 
ട്രോഫി ഹെ‍ഡ്മാസ്റ്റര്‍ കൈമാറുന്നു
ഒട്ടേറെ സ്കൂളുകള്‍ മല്‍സരിച്ചു. ഫൈനലില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറിയിലെ കുട്ടികളെ തോല്‍പ്പിച്ചാണ് നമ്മുടെ വിദ്യാലയം ചാമ്പ്യന്‍മാരായത്. കളികളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഏഴാം ക്ലാസ്സിലെ സഫര്‍ മികച്ച കളിക്കാരനായി. ജില്ലാ തലത്തിലേക്ക് സഫറിനേയും അശ്വിന്‍ ബാബുവിനേയും തെരഞ്ഞടുത്തു.കുട്ടികളെ പരിശീലിപ്പിച്ചത് ബി.ആര്‍.സി അധ്യാപികയായ സിന്ധുവാണ്. വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും പ്രധാനധ്യാപകനും മറ്റധ്യാപകരും ചേര്‍ന്ന് വിതരണം ചെയ്തു.






Monday 29 January 2018

റിപ്പബ്ലിക്ക് ദിനത്തില്‍ ശാസ്ത്രോത്സവവും

റിപ്പബ്ലിക്ക് ദിനത്തില്‍ പഞ്ചായത്ത് തല ശാസ്ത്രോത്സവവും റിപ്പബ്ലിക്ക് ദിനാഘോഷവും നടന്നു. 
സ്കൂള്‍ അസംബ്ലിക്ക് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷാ ദേശീയപതാക ഉയര്‍ത്തി.ശേഷം റിപ്പബ്ലിക്ക്  ദിന സന്ദേശം നല്‍കി.തുടര്‍ന്ന് മടിക്കെ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ദുള്‍ റഹ്മാന്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് യു പി വിഭാഗത്തിലെ തെരഞ്ഞെ‌ടുത്ത പത്ത് വീതം അംഗങ്ങള്‍ വരുന്ന പത്ത് ഗ്രൂപ്പുകള്‍ പത്ത് മുറികളിലായി ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഓരോ മുറിയിലും രണ്ട് വിതം ശാസ്തരജ്ഞരെ നിയമിച്ചു.ഇവര്‍ ശാസ്തരമുറിയിലേക്ക് വരുന്ന പത്ത് ഗ്രൂപ്പിനും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു.തുടര്‍ന്ന് ഉച്ചയോ‌ടെ എല്ലാ ഗ്രൂപ്പുകളും അവരവരുടെ പരീക്ഷണകുറിപ്പുകള്‍ അവതരിപ്പിച്ചു.ഓരോ ഗ്രൂപ്പിനും ഓരോ ശാസ്ത്രജ്ഞരുടെ പേര് നല്‍കിയതനുസരിച്ച് അവരെ കൂറിച്ചുള്ള കുറിപ്പുകളും തയ്യാറാക്കിയിരുന്നു. കുട്ടികള്‍ക്ക് വിഭവ സമ‍ദ്ധമായ ഭക്ഷണവും ചെറു സമ്മാനങ്ങളും നല്‍കിയിട്ടാണ് വീടുകളിലേക്ക് അയച്ചത് .ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ കഴിവ് പ്രകടമാക്കാനും കൂടുതല്‍ കണ്ടു പിടിത്തങ്ങളുടെ ചിന്തകളിലേക്ക് നയിക്കാനും ശാസ്ത്രോത്സവം വഴി വെച്ചു.മിക്ക അധ്യാപകരും സന്നിഹിതരായിരുന്നു.നാരായണന്‍മാഷും രതി ടിച്ചറും നേത‍ത്വം നല്‍കി. 





Saturday 13 January 2018

വിശ്വ ഹിന്ദി ദിനത്തില്‍ മന്ത്രിക്കൊരു കത്ത്

ജനുവരി 10 വിശ്വ ഹിന്ദി ദിനം
विश्व हिन्दी दिवस प्रति वर्ष 10 जनवरी को मनाया जाता है। इसका उद्देश्य विश्व में हिन्दी के प्रचार-प्रसार के लिये जागरूकता पैदा करना तथा हिन्दी को अन्तराष्ट्रीय भाषा के रूप में पेश करना है। विदेशों में भारत के दूतावास इस दिन को विशेष रूप से मनाते हैं। सभी सरकारी कार्यालयों में विभिन्न विषयों पर हिन्दी में व्याख्यान आयोजित किये जाते हैं। विश्व में हिन्दी का विकास करने और इसे प्रचारित-प्रसारित करने के उद्देश्य से विश्व हिन्दी सम्मेलनो की शुरुआत की गई और प्रथम विश्व हिन्दी सम्मेलन 10 जनवरी 1975 को नागपुर में आयोजित हुआ था इसी लिए इस दिन को विश्व हिन्दी दिवस के रूप में मनाया जाता है।









പത്രവാര്‍ത്ത

കുട്ടികളെല്ലാം ഒരുമിച്ചൊരു പഠനയാത്ര

പഠനയാത്രയ്ക്കൊരുങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും
പരീക്ഷ കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തില്‍ ഏകദിന പഠനയാത്ര നടത്തി. പഠനയാത്ര സാധാരണ മാണെങ്കിലും എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കടുപ്പിച്ചു കൊണ്ടുള്ള യാത്ര വളരെ വിരളമാണ്.പ്രധാനധ്യാപകന്‍ കെ.ജി.സനല്‍ഷായുടെ ആശയത്തില്‍ നിന്നുമാണ് ഇങ്ങനെയൊരു പഠനയാത്രയ്ക്ക് വഴിയൊരുക്കിയത്.ടീച്ചിംഗ്,നോണ്‍ ടീച്ചിംഗ് സ്റ്റാഫ് എന്നുള്ള ഭേദമില്ലാതെ എല്ലാ സ്റ്റാഫംഗങ്ങളും ഈ യാത്രയില്‍ ഭാഗവാക്കായി.കുറേയധികം കുട്ടികള്‍ ഉള്ളതുകൊണ്ടുതന്നെ 4 വലിയ ബസ്സുകളിലായിരുന്നു യാത്ര. പഠനയാത്രയിലെ ആദ്യസ്ഥലം മില്‍മ പാലുല്‍പ്പന്ന കേന്ദ്രമായിരുന്നു.പിന്നീട് ആനന്ദാശ്രമം,നിത്യാനന്ദാശ്രമം, ഫയര്‍ ഫോര്‍സ്,ആര്‍ട്ട് ഗാലറി,ബേക്കല്‍ കോട്ട,ബേക്കല്‍ ബീച്ച് & പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച് സന്ധ്യയോടെ തിരിച്ചെത്തി. 






പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...