Wednesday 21 June 2017

ജൂണ്‍ 21യോഗദിനവും വായനാപക്ഷാചരണത്തിന്റെ മൂന്നാം ദിനവും ---വൈവിധ്യങ്ങളായ പരിപാടികള്‍

y

YOGA  DAY INAGURATION K.G.SANALSHAH (HM)

ജൂണ്‍ 21അന്താരാഷ്ട്ര യോഗാ ദിനാചരണം 

 ഭാരതത്തിലുടനീളം കേന്ദ്ര സര്‍ക്കാരിന്റെ  നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വളരെ ഗൗരവമായി തന്നെ ഒരു ദിനാചരണമെന്നതിലുപരി ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മനുഷ്യസമൂഹത്തെ മോചിപ്പിക്കാനെന്നോണം വളരെ ചിട്ടയോടെ ചെയ്തു വരുന്നു.വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളിലൂടെയാണ് ഇത്തരം പരിപാടികള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ടത്.അതിലൂടെ മാത്രമേ സമൂഹത്തെ രോഗങ്ങളില്‍നിന്നും അകറ്റി ആരോഗ്യമുള്ള തലമുറയായി മാറ്റാന്‍ സാധിക്കൂ.കാഞ്ഞിരപ്പൊയിലിലെ യോഗാ ദിനാചരണം സ്കൂള്‍ സ്പെഷ്യല്‍ അസംബ്ലിയിലൂടെ കുട്ടികളെ ബോധവന്മാരാക്കികൊണ്ട് പ്രധാനധ്യപകന്‍ സംസാരിച്ചു. തുടര്‍ന്ന് സ്കൂള്‍ പി.ഇ.ടി അധ്യാപികയായ സിന്ധു ടീച്ചറുടെ നേത‍ത്വത്തില്‍ യോഗാ ക്ലാസ്സും ഡമോണ്‍സ്ട്രേഷനും നടന്നു.എല്ലാ അധ്യാപകരും സന്നിഹിതരായി.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...