Sunday 30 June 2019

വായനദിനവും വായനാ പക്ഷാചരണവും

വായനദിനവും വായനാ പക്ഷാചരണവും
വായനാ പക്ഷാചരണത്തിനോടനുബന്ധിച്ച്  ലൈബ്രറി പുസ്തക പ്രദര്‍ശനം

1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.വായനദിനവും വായനാ പക്ഷാചരണവും കുച്ചികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ജീവിതത്തിലേറെ പ്രാധാന്യം ലഭിക്കുന്നു ഈ ഉദ്ദേശ്യത്തോടെ ആണ് അമ്മയും കുഞ്ഞും ക്വിസ്സ്,അമ്മ വായന എന്നിങ്ങനെയുള്ള പരിപാടികള്‍ നടപ്പിലാക്കുന്നത്. 
കാഞ്ഞിപ്പൊയിലിലെ കൂട്ടുകാര്‍ക്ക് പുസ്തക വായന ഒരനുഭവമാക്കിതീര്‍ക്കവാന്‍ വൈവിധ്യങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.കുടുംബ വായന,പുസ്തക പ്രദര്‍ശനം,പുസ്തക പരിചയം, ആസ്വാദനക്കുറിപ്പ്, അമ്മ വായന, ക്വിസ്സ്, അസംബ്ളി പ്രശ്നോത്തരി, കവിത-കഥ രചനകള്‍ എന്നിവ പരിപാടികളിലെ പ്രധാന ഇനങ്ങളാണ്.കൂടാതെ ക്ലാസ്സ് ലൈബ്രറി,അമ്മയും കുഞ്ഞും പ്രശ്നോത്തരി എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ പരിപാടികളും നടത്തുന്നു. 

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...