Friday 23 June 2017

അക്ഷരം അച്ചടി അറിവ്-മെഗാ പുസ്തകപ്രദര്‍ശനം

വായനാ വാരത്തില്‍ അച്ചടിയുടെ പൊരുളറി‍ഞ്ഞ് കാഞ്ഞിരപ്പൊയിലില്‍ അക്ഷരം അച്ചടി അറിവ് 
മെഗാ പുസ്തകപ്രദര്‍ശനം 
ഇല്ലിക്കുന്നിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കല്ലച്ചു മുതല്‍ ആധുനിക കമപ്യൂട്ടറൈസ്ഡ് സാങ്കേതിക വിദ്യ വരെ അച്ചടിയുടെ നാള്‍വഴി വികസന ചരിത്രം വെളിവാക്കുന്ന ശ്രീ. ദേവദാസ് മാടായിയുടെ അക്ഷരം അച്ചടി അറിവ്-മെഗാ പുസ്തകപ്രദര്‍ശനംശേഖരണങ്ങളുടെ പ്രദര്‍ശനം കാഞ്ഞിരപ്പൊയിലിലെ  വിദ്യാര്‍ത്ഥികളില്‍ കൗതുകത്തിന്റെ രസക്കൂട് തീര്‍ത്തു.ഇതോടൊപ്പം വര്‍ഷം തോറും സ്കൂള്‍ ലൈബ്രറി കൗണ്‍സിലിന്റെ നേത‍ൃത്വത്തിലുള്ള സ്കൂള്‍ ലൈബ്രറി പുസ്തക പ്രദര്‍ശനവും നടന്നു. കൂടാതെ സാമൂഹികമേഖലയ്ക്ക് പൊതു വിദ്യാലയവുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി സ്കൂള്‍ പ്രദേശത്തുള്ള വായനശാലകളേയും ക്ലബ്ബുകളേയും പ്രദര്‍ശന നഗരിയിലേക്ക് എത്തിക്കുകയും അവര്‍ക്ക് പ്രദര്‍ശനത്തിനായുള്ള സൗകര്യമൊരുക്കിയതിലൂടെ ഈ വായനാവര്‍ഷത്തില്‍ കാഞ്ഞിരപ്പൊയില്‍ മികവന്റെ പാതയില്‍ പുത്തന്‍സംരംഭങ്ങള്‍ക്ക് കളമൊരുക്കി മുന്നോട്ട് കുതിക്കുകയാണ്.


ദേവദാസ് മാടായി

ശ്രീ ശശീന്ദ്രന്റെ ഉദ്ഘാടന ഭാഷണം



നാട മുറിച്ച് ഉദ്ഘാടനം ശ്രീ ശശീന്ദ്രന്‍ മടിക്കൈ


ശശീന്ദ്രന്‍ മടിക്കൈ

ശ്രീ ശശീന്ദ്രന്‍ മടിക്കൈ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിക്കുന്നു.


മലപ്പച്ചേരി വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശനം വീക്ഷിച്ചശേഷം
റിക്രിയേഷന്‍ വായനശാലയുടെ പുസ്തകങ്ങള്‍ പ്രദര്‍ശനത്തിന്
പുസ്തകം ലൈബ്രറിയിലേക്ക്
സഫ്ദര്‍ ഹാശ്മിയുടെ ആശംസ
വായനാവാരത്തിന്റെ നിര്‍വൃതിയില്‍

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തക ചരിത്രപ്പൊരുള്‍ തേടി
മലപ്പച്ചേരിസ്കൂള്‍ അധ്യാപകന്‍ അഭിപ്രായം രേഖപ്പെടുത്തുന്നു.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...