Tuesday 20 August 2019

प्रेमचंद जयंती समारोह 30-07-2019,01-08-2019

प्रेमचंद हिंदी मंच के नेतृत्व में 
प्रेमचंद जयंती समारोह मनाया।
അവധി ദിനമായതിനാല്‍ പ്രംചന്ദ് ജയന്തി 31-07-2019 ന് നടത്തുന്നതിന് പകരം 30-07-2019,01-08-2019എന്നീ ദിനങ്ങളായി നടത്തി. വിപുലമായ പരിപാടികളായിട്ടുകൂടി പഠന സമയം കളയാതെ തന്നെ നടത്താന്‍ സാധിച്ചു.30-07-2019 ന് പ്രേംചന്ദ് ചിത്ര പ്രദര്‍ശനത്തിനൊപ്പം മറ്റു സാഹിത്യകാരന്‍മാരുടെ ചിത്ര പ്രദര്‍ശനവും നടത്തിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. കൂടാതെ ഹിന്ദിയുടെ മഹത്വത്തെ കുറിച്ചുള്ള പോസ്റ്ററുകളും  മഹദ്വചനങ്ങലും പ്രദര്‍ശനത്തിന് മാറ്റു കൂട്ടി.

01-08-2019 ന് നടന്ന ഹിന്ദി അസംബ്ലിയില്‍ കുട്ടികള്‍ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക പ്രധാനധ്യാപിക ശ്രീമതി രേഷ്മ  പ്രകാശനം ചെയ്തു.പരിപാടികള്‍ക്ക് ഹിന്ദി അധ്യാപകരായ കെ.വി. രാജേഷ്,പിഹരിനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ നേതൃത്വത്തിലാണ് ഹിന്ദി പരിപാടികള്‍ നടക്കുന്നത്.ഈ വര്‍ഷത്തില്‍ ക്ലബ്ബിലെ പ്രതിനിധികള്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കാന്‍ തയ്യാറായി.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...