Thursday 15 June 2017

പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി കാഞ്ഞിപ്പൊയിലിലെ വിവിധ ക്ലബ്ബുകള്‍

2017-18 അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാഠ്യ വിഷയങ്ങളെപ്പോലെത്തന്നെ പാഠ്യേതര വിഷയങ്ങളിലും താല്‍പര്യം വളര്‍ത്താനും ജാഞാനവൃദ്ധിക്കുമായി അക്കാദമിക വര്‍ഷാരംഭത്തില്‍ തന്നെ വിവിധ ക്ലബ്ബുകള്‍ക്ക് രൂപം നല്‍കി.സാമൂഹ്യക്ലബ്ബായിരുന്നു ഈ വര്‍‍ഷത്തെ ആദ്യ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.തുടര്‍ന്ന് വിദ്യാരംഗം ,ഗണിതം, ഇംഗ്ലീഷ്,ഗേള്‍സ് ക്ലബ്ബ് തുടങ്ങിയവയ്ക്ക് രൂപം നല്‍കി. കുറച്ച് വര്‍ഷങ്ങളായി  ഭാഷാ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളില്‍ വൈവിധ്യങ്ങള്‍ കാഴ്ച വെയ്ക്കുകയും സംസ്ഥാനതലത്തില്‍ തന്നെ ഹിന്ദി ഭാഷയിലുള്ള പ്രാഗല്‍ഭ്യം തെളിയിക്കാനും സഹായകമായ പ്രേം ചന്ദ് ഹിന്ദി മഞ്ച് എന്ന ഹിന്ദി ക്ലബ്ബിന്റെ രൂപീകരണ യോഗം ഹിന്ദി ഭാഷാ പ്രയോഗത്തിലൂടെ പ്രധാനധ്യാപകനും മറ്റധ്യാപകരും മികവുറ്റതാക്കി.ജൂണ്‍ 15 ന് രൂപം നല്‍കിയ ഹിന്ദി മഞ്ചിന്റെ സംയോജകയായി പത്താം ക്ലാസ്സിലെ കു. രഞ്ജുഷയെയും ഉപ സംയോജകയായി ഏഴാം ക്ലാസ്സിലെ കു.തീര്‍ത്ഥ മനോഹരനേയും തേരഞ്ഞെടുത്തു. വായന വാരത്തിലെ പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയോടെ ക്ലബ്ബ് പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ തീരുമാനിച്ചു. 



ക്ലബ്ബ് രൂപീകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍


No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...