Saturday 22 July 2017

വിജ്ഞാനകൗതുകമുണര്‍ത്തുന്ന പരിപാടികളുമായി ചാന്ദ്രദിനം

ചാന്ദ്രദിനം പുതുമയുള്ള അനുഭവമാക്കിതീര്‍ക്കണമെന്നുള്ള സയന്‍സ് ക്ലബ്ബിന്റെ കൂട്ടുകാരുടെ ആഗ്രഹം സഫലീകരിക്കാന്‍ പ്രംചന്ദ് ഹിന്ദി മഞ്ചിലെ കൂട്ടുകാര്‍ തയ്യാറായപ്പോള്‍ കാഞ്ഞിരപ്പൊയിലിന്റെ ചാന്ദ്രദിനം പുതിയ തലങ്ങളിലേക്ക് വഴി തെളിച്ചു.ചാന്ദ്രദിനത്തിന്റെ മഹത്വം സ്കൂള്‍ അസംബ്ലിയിലൂടെ കൂട്ടുുകാരിലെത്തിച്ചത് ഹിന്ദി മഞ്ചിലെ കൊച്ചു കൂട്ടുകാരി ശ്രീഷയായിരുന്നു.ചാന്ദ്രദിനം ആചരിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും അതിന്റെ മഹത്വത്തെ കുറിച്ചും പറഞ്ഞത് ഹിന്ദിയില്‍ തന്നെയായിരുന്നു. എല്‍.പി ക്ലാസ്സുകളിലെ കുട്ടികള്‍ പോലും ഭാഷാപ്രശ്നമില്ലാതെ കേട്ടുനിന്നു. കൂടാതെ ഹിന്ദി അസംബ്ലിയില്‍ മൂന്നാം തരത്തിലെ ഗംഗാകൃഷ്ണന്‍ അവതരിപ്പിച്ച കഥ ഏലരേയും കോരിത്തരിപ്പിച്ചു. ഹിന്ദിയോടുള്ള ഗംഗയുടെ താല്‍പര്യത്തെ പ്രശംസിക്കാതെ വയ്യ. ഹിന്ദി മഞ്ചിലെ കൂട്ടുകാര്‍ ഈ മിടുക്കിക്ക് പാരിതോഷികവും നല്കി.ഹിന്ദി അസംബ്ലിയുടെ നിയന്ത്രണം കുട്ടികള്‍ത്തന്നെയായിരുന്നുവെന്നതിലുപരി ഓരോ പരിപാടിയും അവതരിപ്പിച്ചത് വെവ്വേറെ കുട്ടികളായിരുന്നു.

ശ്രീഷ അവതരിപ്പിച്ച ചാന്ദ്രദിന പ്രസംഗം

भाषण -श्रीषा (सातवीं कक्षा)-चाँद्रदिन जुलाई 21: सब को सादर प्रणाम आज के दिन की प्रधानता क्या है ?इसके बारॆ में कहने के पहले ही आपको ज़रूर ज्ञात होगा, वौज्ञानिक क्षेत्र में नया मोड़ लाने का मौका था चान्द्रयात्रा। पहले पहल पृथ्वी के उपग्रह चाँद पर पादस्पर्श हुआ है,उन्नीस सौ उनसत्तर 1969 जुलाई इक्कीस 21 को।चाँद की सतह पर पहली बार पाँव रखने की स्मृति में ही हम सब जुलाई 21 को चान्द्रदिन मनाते हैं।
चाँद तक मानव को पहुँचाने की योजना की है, अमेरिका ने।नील आँस्ट्रोंग,एड़विन आल्ड्रिन,मैकिल कोलिन्स जैसे तीन वैज्ञानिकों ने ईगिल नामक अंतरिक्ष गाड़ी में जुलाई 20 को चाँद की ऊपरी सतह पर पहुँच गए थे। जुलाई 21 को चाँद के ऊपरी सतह पर पहली बार पाँव रखने का भाग्य मिला, नील आंस्ट्रोंग को।दुसरी बार चाँद को छुने का मौका प्राप्त हुआ है,एड्विन आल्ड्रिन को।चाँद यात्रा के दल में तीसरा व्यक्ति मैकिल कोलिन्स मात्र चाँद की सतह पर उतर न सका क्योंकि यात्रा के अंतरिक्ष गाड़ी का संचालन कार्य उनपर निहित था।
जो भी हो उन्नीस सौ उन हत्तर में1969 जो चाँदयात्रा की थी वह वैज्ञानिक इतिहास के पन्नों में सुवर्ण लिपि में छपी गई।इसकी स्मृति में ही हम सब आज इस सभा में इकट्टे हुए हैं।आप लोगों से चाँद्रयात्रा के बारे में कुछ बताने का मौका प्राप्त होने पर मैं बहुत खुश हूँ। सबको इस दिन की शुभकामनाएँ आदा करती हूँ।मैं बिदा लेती हुँ। जय हिंद,जय हिंदी। धन्यवाद
 

 

 

ഉച്ചയ്ക്കുശേഷം നടന്ന മെഗാ ക്വിസ്സ് കുട്ടികളില്‍ ആവേശം നിറയ്ക്കുന്നതായിരുന്നു. ക്ലാസ്സ് തലത്തിലുള്ള മല്‍സരങ്ങള്‍ അതാത് ക്ലാസ്സുകളില്‍ വെച്ചു തന്നെ തലേദിവസത്തില്‍  നടത്തി.രണ്ടാം തരം മുതല്‍ പത്താം തരം വരെയുള്ള കുട്ടികള്‍ ഒരേ വേദിയില്‍ അണി നിരന്നപ്പോള്‍ ആരാകും വിജയികളെന്ന ജിജ്ഞാസയിലായിരുന്നു കുട്ടികള്‍ .അവസാനം സ്കോര്‍ അറിയിച്ചപ്പോള്‍ പത്താം ക്ലാസ്സിലെ ചേച്ചിമാരോടൊപ്പം യു.പി വിഭാഗത്തിലെ  കുട്ടികളും ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടം സ്ഥാനം എട്ടാം ക്ലാസ്സുകാരും ഒമ്പതാം ക്ലാസ്സുകാരും പങ്കിട്ടപ്പോള്‍ മൂന്നാം സ്ഥാനം അഞ്ചാം ക്ലാസ്സുകാര്‍ കരസ്ഥമാക്കിയത് ഏവരേയും അതിശയിപ്പിച്ചു.എല്‍ പി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹനം നല്‍കി.

 

 

 

പിന്നീട് പ്രീത ടീച്ചറും ബാലചന്ദ്രന്‍ മാസ്റ്ററും  ബഹിരാകാശയാത്രയുടേയും ചാന്ദ്രപര്യടനത്തിന്റേയും  ദൃശ്യങ്ങള്‍ കുട്ടികളെ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ വിശദീകരിച്ചു കൊടുക്കുകയും കുട്ടികള്‍ക്ക് ചന്ദ്രനിലെ അവസ്ഥകളെ കുറിച്ചുള്ള അറിവ് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...