Sunday 30 July 2017

സീഡ‍് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഒരു പച്ചപ്പനന്തത്തപോൽ പാറിപ്പറന്ന പ്രകൃതിയുടെ പച്ചയിതളുകൾക്ക് ഇന്ന് ഭീഷണി ഉയർത്തുന്നെങ്കിൽ അത് നമ്മൾ മനുഷ്യരാണെന്ന തിരിച്ചറിവ് അറിഞ്ഞിട്ടും അറിയാതെയാണെന്നു നടിക്കുന്നവരാവുന്നു...മനുഷ്യരായ നമ്മൾ സുഖജീവിതത്തിനായ് എന്ന മിഥ്യാധാരണയിൽ മണ്ണിലെ ചെടികളും മരങ്ങളും പിഴുതുമാറ്റി അതിസുന്ദരമെന്ന് നമ്മൾ കരുതുന്ന പടുകൂറ്റൻ മാളുകളും ബഹുനില വീടുകളും പണിയുമ്പോൾ ഒന്നോർക്കുക ഇന്ന് പ്രകൃതിയിൽ നിന്നും നാം ശ്വസിക്കുന്ന ശുദ്ധവായു പോലും നാളെ സിലണ്ടറുകളിലാക്കി ശ്വസിക്കേണ്ടി വരുമെന്ന യാഥാർത്ഥ്യം...പ്രകൃതിയുടെ പാതകൾ സംരക്ഷണത്തിനുള്ള പാഠങ്ങളാണ്....

ജൂലൈ 28 പ്രകൃതി സംരക്ഷണദിനം സീഡിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രത്യേക  അസംബ്ലി വിളിച്ചു കൊണ്ട് ഈ ദിവസത്തെ പ്രാധാന്യത്തെ കുറിച്ച്  കുട്ടികളെ ബോധവല്‍ക്കരിച്ചു.മനുഷ്യന് മാത്രം സസുഖം വാഴാനുള്ളതല്ല ഭൂമിയെന്നുള്ളത് ഓരോ കുട്ടിയും മനസ്സിലാക്കിയാല്‍ മാത്രമേ പ്രകൃതിയോടൊപ്പം മറ്റു ജീവജാലങ്ങളുടെ നിലനില്‍പ്പിനും പ്രധാന്യമുണ്ടെന്ന് അറിവ് സ്വായത്തമാക്കാന്‍ കഴിയുകയുള്ളൂ.അതിനുവേണ്ടിയാകണം മുന്നോട്ടുള്ള പ്രയാണം.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...