Tuesday 24 October 2017

ഒന്നാം പാദ വാര്‍ഷികവും ഓണാഘോഷവും

ഓണാഘോഷത്തിന്റെ പ്രൗഢി കൂട്ടാന്‍ ഓണസദ്യയും സൃഹൃദമല്‍സരങ്ങളും.
ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്ത് 20 മുതല്‍30 വരെ നടന്നു. കുട്ടികളുടെ ക്ലാസ്സ് റൂം പഠനം കുട്ടികള്‍ എങ്ങനെ കാണുന്നു എന്ന അളവുകോലാണ് മൂല്യനിര്‍ണ്ണയം.നിരന്തര മൂല്യ നിര്‍ണ്ണയത്തിലൂടെ  ഓരോ കുട്ടിയുടെയും വികാസവും അറിവും മനസ്സിലാക്കപ്പെടുന്നുണ്ടെങ്കിലും പാദ വാര്‍ഷിക മൂല്യനിര്‍ണ്ണയം പോലുള്ള പരീക്ഷകള്‍ കുട്ടികളുടെ ശ്രദ്ധയെയും ബുദ്ധിയേയും അളക്കാനുതകുന്നതാണ്.
മൂല്യനിര്‍ണ്ണയത്തിന്റെ അവസാന വേളയില്‍ കുട്ടികളുടെ മനസ്സിനെ ആശ്വസിപ്പിച്ചുകൊണ്ട് ഓണാഘോഷം നടത്തി.ക്ലാസ്സ് തല ഓണസദ്യ കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കുമായുള്ള കലാ-കായിക മല്‍സരങ്ങള്‍ ,ഓണപ്പൂക്കളം എന്നിവ ഓണാഘോഷത്തിന് കൊഴുപ്പു കൂട്ടി.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...