Saturday 13 January 2018

കുട്ടികളെല്ലാം ഒരുമിച്ചൊരു പഠനയാത്ര

പഠനയാത്രയ്ക്കൊരുങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥികളും
പരീക്ഷ കഴിഞ്ഞുള്ള പ്രവൃത്തി ദിനത്തില്‍ ഏകദിന പഠനയാത്ര നടത്തി. പഠനയാത്ര സാധാരണ മാണെങ്കിലും എല്ലാ വിദ്യാര്‍ത്ഥികളേയും പങ്കടുപ്പിച്ചു കൊണ്ടുള്ള യാത്ര വളരെ വിരളമാണ്.പ്രധാനധ്യാപകന്‍ കെ.ജി.സനല്‍ഷായുടെ ആശയത്തില്‍ നിന്നുമാണ് ഇങ്ങനെയൊരു പഠനയാത്രയ്ക്ക് വഴിയൊരുക്കിയത്.ടീച്ചിംഗ്,നോണ്‍ ടീച്ചിംഗ് സ്റ്റാഫ് എന്നുള്ള ഭേദമില്ലാതെ എല്ലാ സ്റ്റാഫംഗങ്ങളും ഈ യാത്രയില്‍ ഭാഗവാക്കായി.കുറേയധികം കുട്ടികള്‍ ഉള്ളതുകൊണ്ടുതന്നെ 4 വലിയ ബസ്സുകളിലായിരുന്നു യാത്ര. പഠനയാത്രയിലെ ആദ്യസ്ഥലം മില്‍മ പാലുല്‍പ്പന്ന കേന്ദ്രമായിരുന്നു.പിന്നീട് ആനന്ദാശ്രമം,നിത്യാനന്ദാശ്രമം, ഫയര്‍ ഫോര്‍സ്,ആര്‍ട്ട് ഗാലറി,ബേക്കല്‍ കോട്ട,ബേക്കല്‍ ബീച്ച് & പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച് സന്ധ്യയോടെ തിരിച്ചെത്തി. 






No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...