Wednesday 13 June 2018

പരിസ്ഥിതി ദിനവും വര്‍ഷമാക്കാന്‍ പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ക്ലബ്ബ് പ്രവര്‍ത്തനം
പരിസ്ഥിതി ദിനത്തില്‍ ഹെ‍ഡ്മാസ്റ്റര്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമത്തിലാണ് പരിസ്ഥിതി ക്ലബ്ബ് . പ്രീത ടീച്ചറും ശ്രീജ ടീച്ചറും ഗൗരവത്തോടെ ഈ ദൗത്യം ഏറ്റെടുക്കുമ്പോള്‍  ഫലപ്രാപ്തിയിലെത്താന്‍ താമസമില്ല.പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷാ ഈ ദൗത്യം തുടങ്ങി വച്ചു. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിച്ച പ്ലാവ് സ്കൂളിലെ പരിസരങ്ങളില്‍ നട്ടുകൊണ്ട് കുട്ടികള്‍ക്ക് തങ്ങളുടെ വീടിന്റെ പരിസരങ്ങളിലും നട്ടു വളര്‍ത്താനുതകുന്ന തൈകള്‍ വിതരണം ചെയ്തപ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് തണല്‍ സംരക്ഷണമാണെന്നും തണലിന് വ‍ൃക്ഷങ്ങള്‍ അത്യാവശ്യമാണെന്നുമുള്ള ബോധം വിദ്യാര്‍ത്ഥകളിലുണ്ടാക്കി.അതിനാല്‍ വ‍ൃക്ഷത്തൈകളും സംരക്ഷിക്കേണ്ടുന്നത് അത്യാവശ്യമാണെന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൊണ്ട്  താല്‍പര്യമുള്ളവര്‍ക്ക് മാത്രം വിതരണം നടത്തി.



No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...