Tuesday 11 December 2018

സ്കൂള്‍ കലോത്സവം ഘട്ടം ഘട്ടമായി നടത്തി.

കലോത്സവത്തിന് തുടക്കമായി.

ഈ വര്‍ഷത്തെ കലോത്സവം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും മികവുറ്റതാക്കാനും അധ്യാപകരും പി.ടി.എ യും ശ്രമിച്ചു.സെപ്തംബര്‍ 14 ന് സ്റ്റേജിതര മല്‍സരങ്ങള്‍ ആരംഭിച്ചെങ്കിലും  മത്സരങ്ങള്‍ ക്ലാസ്സുകളെ ബാധിക്കാത്ത രീതിയില്‍ മല്‍സരാര്‍ത്ഥികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു.സെപ്തംബര്‍ 26 വരെ ഓഫ് സ്റ്റേജ് ഇനങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കി.സെപ്തംബര്‍ 27,28 തീയ്യതികളിലായി സ്റ്റേജിനങ്ങള്‍ അരങ്ങേറി. മികച്ച രീതിയില്‍ കലോത്സവം ഭംഗിയാക്കാന്‍ സാധിച്ചത് അധ്യാപക-രക്ഷാകര്‍തൃ സമിതിയടേയും കുട്ടികളുടേയും സഹകരണത്തിന്റെ ഫലമായാണ്.പ്രളയ ദിരിതാശ്വാസവുമായി ബന്ധപ്പെട്ട് യൂ.പി,എല്‍.പി തലത്തില്‍ ഉപജില്ലാ -ജില്ലാ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ കുട്ടികള്‍ക്ക് അവരുടെ പ്രകടനം പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരം സ്കൂളി‍ല്‍ നല്‍കിയത് നാട്ടുകാരെ സന്തോഷിപ്പിച്ചു.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...