Sunday 27 January 2019

ഭരണഘടന സെമിനാറു നടത്തി റിപ്പബ്ലിക്ക് ദിനാഘോഷം

ഭരണഘടന-നിയമങ്ങള്‍ പാലിക്കേണ്ടവ -സെമിനാറിലൂടെ കുട്ടികള്‍ക്ക് ഭരണഘടന അവബോധം
റിപ്പബ്ളിക്ക് ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിച്ചു കൊണ്ട് സ്കൂളില്‍ സെമിനാര്‍ നടത്തി. ഒന്‍പത് മണിക്ക് സ്കള്‍ ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡണ്ട്,എസ്.എം.സി  ചെയര്‍മാന്‍,രക്ഷിതാക്കള്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ അസംബ്ലിയിലാണ് ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സെമിനാര്‍ അവതരിപ്പിച്ചത്.ഗാന്ധിസ്മൃതിയും ദേശഭക്തിഗാനങ്ങളും കുട്ടികള്‍ക്ക് ഒരു നല്ല അനുഭൂതിയായി.പ്രീ പ്രൈമറി മുതല്‍ ഒന്‍പതാം ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളടക്കം ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്ക് മധുരപ്പായസ വിതരണവും നടത്തി.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...