Tuesday 20 June 2017

വായനാപക്ഷാചരണം ജൂണ്‍ 19&20

വായനാപക്ഷാചരണത്തിലെ ആദ്യദിനമായ പി.എന്‍ പണിക്കരുടെ ചരമദിനമായ വായനാദിനത്തിലും രണ്ടാം ദിനത്തിലും  നടന്ന പരിപാടികള്‍.

19-06-2017(തിങ്കള്‍)കേരളസര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ വിദ്യാലയങ്ങളിലും മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വായനാപക്ഷാചരണമായി കൊണ്ടാടുകയാണ്അതിന്റെ ഭാഗമായി പി.എന്‍ പണിക്കരുടെ ജന്മദിനത്തില്‍ വായനാദിനമായി ആഘോഷിച്ചു. പക്ഷാചരണത്തിലെ ആദ്യവാരത്തിലെ എല്ലാ ദിവസങ്ങളിലും അസംബ്ളി സംഘടിപ്പിക്കുവാനും ക്ലാസ്സുകള്‍ നഷ്ടപ്പെടാത്ത രീതിയില്‍ വായനയുടെ പ്രധാന്യത്തക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാനുമുള്ള പരിപാടിയാണ് ആദ്യ ദിനം നടത്തിയത്.പ്രധാനധ്യാപകന്‍ കെ.ജി സനല്‍ഷാ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ പ്രണവ് പ്രഭാകരന്‍ അസംബ്ലി നിയന്ത്രിച്ചു.വായനാദിനത്തിനെക്കുറിച്ച് വിനോദ്,നന്ദകുമാരന്‍,സുഭാഷ്,സണ്ണി,എന്നിവര്‍ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയവര്‍ക്ക് അസംബ്ലിയില്‍ വെച്ച്  തന്നെ സമ്മാനങ്ങള്‍ നല്‍കി.അഞ്ചാം തരത്തിലെ അഭിനവും എട്ടാം തരത്തിലെ പ്രണവ് പ്രഭാകരനും സമ്മാനര്‍ഹരായി.രതി സമ്മാനങ്ങള്‍ നല്‍കി.ഹരി വായനാഗാനം ചിട്ടപ്പെടുത്തി പാടി.നൗഷീന വായനാനുഭവം പങ്കുവെച്ചു.

20-06-2017(ചൊവ്വ)വായനാപക്ഷാചരണത്തിന്റെ വാരാഘോഷത്തിന്റെ രണ്ടാം സുദിനത്തില്‍ രക്ഷിതാക്കളേയും നാട്ടുകാരേയും പങ്കെടുപ്പിക്കുവാനായി നടത്തിയ എന്റെ വായനാനുഭവം എന്ന പരിപാടിയിലേക്ക് 20-06-2017 ചൊവ്വാഴ്ച എത്തിയത് ഒന്‍പതാം ക്ലാസ്സിലെ നന്ദനയുടേയും അഞ്ചാം ക്ലാസ്സിലെ ശിവനന്ദിന്റെയും അമ്മ നേത്രാവതിയാണ്. നേത്രാവതി തന്റെ വായനാനുഭവത്തില്‍ ഏറെ മികച്ച പുസ്തകമായി കാണുന്നത് തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴിയാണ്. മര്‍ദ്ദിതരും പീഢിതരുമായ കര്‍ഷകന്റെ നോവിനെ കുറിച്ച് പറയുന്ന നോവലിലുടെ നേത്രാവതി തന്റെ വായനാനുഭവം ചുരുങ്ങിയ വാക്കുകളിലൊതുക്കി.തുടര്‍ന്ന് ഏഴാം തരത്തിലെ തീര്‍ത്ഥമനോഹരന്‍ താന്‍ വായിച്ച പുസ്തകത്തെകുറച്ച് പറഞ്ഞു. മൂന്നാം ക്ലാസ്സിലെ ചുണക്കുട്ടി ഗംഗാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ വായനാസന്ദേശം വ്യക്തതയോടെ വായിച്ചു കേള്‍പ്പിച്ചു.തുടര്‍ന്ന് സീതടീച്ചര്‍ പ്രശസ്ത സാഹിത്യകാരിയായ ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളര്‍ എന്ന പുസ്തക വായനയുടെ അനുഭവം പങ്കു വെച്ചു.

ഗംഗാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കുന്നു.

നേത്രാവതി രണ്ടിടങ്ങഴിയെക്കുറിച്ച്

തീര്‍ത്ഥമനോഹരന്‍ വായിച്ച പുസ്തകത്തെ കുറിച്ച്...

ശ്രദ്ധയോടെ വിദ്യാര്‍ത്ഥികള്‍..

പിറന്നാള്‍ പുസ്തകം

100 ശതമാനം വിജയത്തിന്റെ ഉപഹാരം

വായനാഗാനം ചിട്ടപ്പെടുത്തി ആലപിക്കുന്നു.


രതി ടീച്ചര്‍ ഉപഹാരം നല്‍കുന്നു.

പ്രണവിനുള്ള ഉപഹാരം സുഭാഷ് മാസ്റ്റര്‍ നല്‍കുന്നു.


No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...