Thursday 22 June 2017

വായനാപക്ഷാചരണത്തിന്റെ ആദ്യ വാരത്തിലെ നാലാം ദിനം ജൂണ്‍ 22

22-06-2017(വ്യാഴം)ചങ്ങമ്പുഴയുടെ കാവ്യ ഭാഷ്യത്തിന് രംഗ ഭാഷ്യമൊരുക്കി 

ഏഴാം ക്ലാസ്സുകാര്‍.

വാഴക്കുലയുടെ രംഗഭാഷ്യമൊരുക്കികൊണ്ട് ഏഴാം ക്ലാസ്സുകാര്‍ അരങ്ങിലെത്തി.തമ്പുരാനും മലയപ്പുലയനും നീലിയും അരങ്ങില്‍ നിറഞ്ഞാടി

ചങ്ങമ്പുഴ കൃഷ്ണപ്പിള്ള രചിച്ച ഒരു കവിതയാണ് വാഴക്കുല[1]. "മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു" എന്നു തുടങ്ങുന്ന വരികളുള്ള ഈ കവിത രക്തപുഷ്പങ്ങൾ എന്ന സമാഹാരത്തിലാണു് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം ഈ കവിതയിൽ വ്യക്തമാണ്.

  മലയാപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. 

മനതാരിലാശകൾപോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. 

അരുമാക്കിടാങ്ങളിലോന്നായതിനേയു- മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയൻറെ മാടത്ത പാട്ടുപാടി. 

മരമെല്ലാം പൂത്തപ്പോൾ ,കുളിർകാറ്റു വന്നപ്പോൾ മലയൻറെ മാടവും പൂക്കൾ ചൂടി. 

വയലിൽ വിരിപ്പൂ വിതയ്ക്കേണ്ട കാലമായ്‌ വളരെ പ്പണിപ്പാടു വന്നു കൂടി. 

ഉഴുകുവാൻ രാവിലെ പോകും മലയനു- മഴകിയും-പോരുമ്പോളന്തിയാവും.

ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാൻ മറവിപറ്റാറില്ലവർക്കു ചെറ്റും, 

അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ- ലതുവേഗവേഗം വളർന്നുവന്നു; 

അജപാലബാലനിൽ ഗ്രാമീണബാലത- ന്നനുരാഗകന്ദളമെന്നപോലെ!

പകലോക്കെപ്പൈതങ്ങളാ വാഴത്തൈത്തണൽ- 

പ്പരവതാനിക്കുമേൽ ചെന്നിരിക്കും. പൊരിയും വയറുമായുച്ചക്കൊടുംവെയിൽ ചൊരിയുമ്പോ,

ഴുതപ്പുലാക്കിടങ്ങൾ, അവിടെയിരുന്നു കളിപ്പതു കാൺകി, ലേ- 

തലിയാത്ത ഹൃത്തുമലിഞ്ഞു പോകും!

ഏഴാം ക്ലാസ്സിലെ കുട്ടികള്‍ ചേര്‍ന്നവതരിപ്പിച്ച വാഴക്കുല


No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...