Wednesday 21 June 2017

വായനാപക്ഷാചരണത്തിന്റെ മൂന്നാം ദിവസം.पाँच मिनट पचास शब्द ജൂണ്‍ 22

पाँच मिनट पचास शब्द

   

  വിദ്യാലയത്തിലെ ക്ലാസ്സുകള്‍ നഷ്ടപ്പടുത്താതെ വായനാപക്ഷാചരണത്തില്‍ ക്ലാസ്സു തലങ്ങളില്‍ പുസ്തക പരിചയപ്പടുത്തല്‍ നടന്നു. കൂടാതെ വായനയില്‍ എല്ലാ ഭാഷകള്‍ക്കും പ്രാധാന്യം വേണമെന്ന വസ്തുത മനസ്സിലാക്കികൊടുത്തുകൊണ്ടുള്ള സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ (प्रेमचंद हिंदी मंच)നേതൃത്വത്തില്‍ നടന്ന (पाँच मिनट  पचास शब्द )എന്ന പരിപാടി വായനാഘോഷ പരിപാടികള്‍ക്ക് പുതിയ മുഖം നല്‍കി.ജൂണ്‍ 22 ഉച്ചയ്ക്ക് 1.30യ്ക്ക് ആരംഭിച്ച പരിപാടി 1.35ന് അവസാനിച്ചു. അഞ്ച് മിനുട്ടിനുള്ളില്‍ അന്‍പത് വാക്ക് എഴുതാന്‍ വേണ്ടി ഇന്നെത്തിയത് യു.പി വിഭാഗത്തിലെ കുട്ടികളായിരുന്നു. ചേച്ചിമാരോടും ചേട്ടന്‍മാരോടും മല്‍സരിക്കാന്‍ ആറാം ക്ലാസ്സിലെയും അഞ്ചാം ക്ലാസ്സിലേയും ചുണക്കുട്ടികളുമെത്തി. 59 വാക്കുകളെഴുതിയതില്‍ ഒരു തെറ്റ് മാത്രം വരുത്തിയ ലുബ്ന റഹ്മാന്‍ (7എ)വിജയിയായി.54 വാക്കുകള്‍ ശരിയായെഴുതിയ തീര്‍ത്ഥ മനോഹരന്‍(7ബി) രണ്ടാം സ്ഥാനത്തിനര്‍ഹയായി.അഭിനവ്,നിവേദിത എന്നിവര്‍ 51 വാക്കുകള്‍ എഴുതി. അന്‍പതിലധികം വാക്കുകള്‍ അഞ്ചു മിനിറ്റിലെഴുതിയവര്‍ അനേകമുണ്ടങ്കിലും സമയപരിമിതയാല്‍ വാക്കുകളുടെ ചിഹ്നങ്ങളുടെ പിഴവ് മൂലം പിറകോട്ട് പോയവരാണ് പലരും. എങ്കിലും അടുത്ത പരിപാടിക്ക് നമ്മള്‍ മുന്നിലെത്തുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്  പഠനത്തോടുള്ള കുട്ടികളുടെ മല്‍സരബുദ്ധി തെളിയിക്കുന്നു.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...