Monday 23 October 2017

സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുങ്ങി.കേരള സഭാനാഥന്‍ ഉദ്ഘാടകനായി.

സഭാനാഥനെ കാണാന്‍ കുരുന്നുകള്‍ ഓടിയെത്തി,സ്മാര്‍ട്ട് റൂം ക്ലാസ്സിന്റെ ഉദ്ഘാടനം ഗംഭീരം
ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യസം ഏതൊരു വ്യക്തിയുടേയും ആഗ്രഹമാണ്. തന്റെ കുട്ടി പഠിക്കേണ്ടത് ഏറ്റവും മികച്ച വിദ്യാലയത്തിലാകണം എന്ന  നാട്ടുകാരുടെ സ്വപ്നസാക്ഷാത്കാരമാണ് കാഞ്ഞിരപ്പൊയിലിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം. കേരളവിഷന്‍ നേതൃത്വം കൊടുത്തുകൊണ്ടുള്ള ഈ പ്രൊജക്റ്റ്  നാട്ടുകാരുടേയും കുടുംബശ്രീ അംഗങ്ങളുടേയും ഇടപെടലിലൂടെ മികവുറ്റതായി.സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം കേരളനിയമസഭ സ്പീക്കര്‍ ശ്രീ.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ എം എല്‍ എ എം.രാജഗോപാലന്‍ ,ജില്ലാ പഞ്ചായത്ത്  മെമ്പര്‍ കേളു പണിക്കര്‍,ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികള്‍ ,കേബിള്‍ ടി.വി ഓപ്പറേറ്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വികസന നിധിയിലേക്ക് 10,000 രൂപ കുടുംബശ്രീ പ്രവര്‍ത്തകര്‍ സംഭാവന ചെയ്തത് എല്ലാവര്‍ക്കും മാതൃകയായി.പായസ വിതരണം നടത്തി.

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...