Monday 23 October 2017

ആഗസ്ത് 6 ഹിരോഷിമാ ദിനം 9 നാഗസാക്കി ദിനം

ഇനി ഒരു യുദ്ധം വേണ്ടേ വേണ്ട
ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.യുദ്ധത്തിന്റേയും ബോബാക്രമണത്തിന്റേയും അനന്തരഫലങ്ങള്‍ എന്താണെന്ന് ഈ നഗരങ്ങളിലും കൂടാതെ യുദ്ധം നടന്നിട്ടുള്ള ഏതൊരു സ്ഥലത്തിന്റേയും ഭീകരാവസ്ഥ കണ്ടാല്‍ മനസ്സിലാകും.ഇത് എല്ലാ ജനവും മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വളര്‍ന്നു വരുന്ന കുട്ടികള്‍ യുദ്ധത്തിന്റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ് യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തണം.അതിനായാണ് ഈ ദിനങ്ങളുടെ പ്രാധാന്യത്തെ കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നത്.
ഈ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും ഇതിന്റെ പ്രാധാന്യതയെ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.തു‌ര്‍ന്ന് ഇതിനോടു ബന്ധപ്പെട്ട പ്രശ്നോത്തരിയും നടന്നു.


 

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...