Tuesday 24 October 2017

സ്വതന്ത്ര്യദിനാഘോഷം നാട്ടുകാരോടൊത്ത്

സ്വാതന്ത്ര്യദിനാഘോഷം നാട്ടുകാരോടൊത്ത് ആഘോഷിച്ച് ജി.എച്ച്.എസ് കാഞ്ഞിരപ്പൊയി‍‍ല്‍
കാഞ്ഞിരപ്പൊയിലിന്റെ സ്പന്ദനമറിഞ്ഞുകൊണ്ട് തന്നെ നാട്ടുകാരെ ഉള്‍പ്പെടുത്തികൊണ്ട് വ്യത്യസ്തമായ പരിപാടികള്‍ ഒരുക്കാന്‍
വിദ്യാലയത്തിന് സാധിച്ചു.  വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന രീതിയിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം കേവലം ഒരു ദിവസം മാത്രം ആഘോഷിക്കേണ്ടുന്ന ഒരു ഉത്സവമല്ല എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ക്ലാസ്സുകള്‍ നഷ്ടപ്പെടുത്താത്ത രീതിയില്‍ ആഗസ്ത് 14 ന് സ്കൂള്‍ അസംബ്ലിയും ഡിസ്പ്ലേയും അരങ്ങേറിയത്.സ്കൂളിലെ പി.ഇ.ടി സിന്ധു നേതൃത്വം നല്‍കിയ ഡിസ്പ്ലേയില്‍ എല്‍.പി യു.പി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ഇന്ത്യയുടെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നപ്പോള്‍ ചടങ്ങില്‍ സന്നിഹിതരായ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ദേശസ്നഹം തുളമ്പുന്ന നിമിഷങ്ങളായി.
ആഗസ്ത് 15ന് മലപ്പച്ചേരി സ്കൂളില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലിയുടെ ഫ്ലാഗ് ഓഫ് സ്കൂള്‍ പ്രധാനധ്യാപകന്‍ 
സലീം മാസ്റ്റര്‍ നിര്‍വഹിച്ചു.43 വിദ്യാര്‍ത്ഥികള്‍  സമാധാന റാലിയില്‍ പങ്കെടുത്തു.9.30 ന് സ്കൂള്‍ അസംബ്ലിയില്‍ മടിക്കൈ പഞ്ചായത്ത് വാര്‍ഡ്  മെമ്പറും
വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയര്‍മാനുമായ അബ്ദുള്‍ റഹ്മാന്‍ പി.ടി.എ പ്രസി‍ഡണ്ട് ശ്രീ രാജന്‍ എസ്.എം.സി ചെയര്‍മാന്‍ ഗോപാലന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട്  ശ്രീമതിഎന്നിവര്‍ ആശസയേകി. ദേശീയഗാനത്തിനുശേഷം അസംബ്ലി പിരിയുകയും 11 മണിക്ക് സ്കൂള്‍ ഹാളില്‍ സമ്മേളനം നടന്നു.ദേശഭക്തിഗാനം,​​​​എയറോബിക്സ് തുടങ്ങിയപരിപാടികളിലൂടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.








No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...