Tuesday 24 October 2017

പ്രീ-പ്രൈമറി കാഞ്ഞിരപ്പൊയിലിന്റെ സ്വപ്നസാക്ഷാത്കാരം

കാഞ്ഞിരപ്പൊയിലിന്റെ സ്വപ്നസാക്ഷാത്കാരം 
ഒരു പ്രീ പ്രൈമറി തുടങ്ങുക എന്നത് ഏറെ വര്‍ഷമായി ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന കാര്യമാണ്.കാഞ്ഞിരപ്പൊയിലിന്റെ സ്വപ്നസാക്ഷാത്കാരം ഒക്ടോബര്‍ 2 കുട്ടികളുടെ ഏറ്റവും പ്രിയപ്പെ‌ട്ട ബാപൂജിയുടെ ജന്മദിനത്തില്‍  ദിനത്തില്‍ തന്നെ പൂവണിഞ്ഞത് ഏറെ സന്തോഷദായകമാണ്.വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസര്‍ ആയി വിരമിച്ച കാഞ്ഞിരപ്പൊയില്‍  വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ‍ഡോ.കെ.പി ജയരാജ് ആണ് പ്രീ പ്രൈമറിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.കുട്ടികളോട് വളരെ സരസമായി സംവദിച്ച് തന്റെ സ്വപ്നസാഫല്യങ്ങളെ വിനിമയം ചെയ്തത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ആസ്വാദ്യവും മാതൃകയുമായി.   അല്പം ശങ്കയോടെയായിരുന്നു ക്ലാസ്സുകള്‍ തുടങ്ങിയതെങ്കിലും ഒരു ശങ്കയ്ക്കും വക നല്‍കാത്തതായിരുന്നു ഹെഡ‍മാസ്റ്റര്‍ കെ.ജി.സനല്‍ഷാ ഏറ്റെടുത്ത ദൗത്യം.പിഞ്ചുകുഞ്ഞുങ്ങളുടെ അഡ്മിഷന്‍ മുപ്പതിലധികം ലഭിച്ചത് എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണ്.
പ്രീ പ്രൈമറി ഉദഘാടനം നിലവിളക്ക് കൊളുത്തി ജയരാജന്‍ സാര്‍ നിര്‍വ്വഹിക്കുന്നു.








No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...