Tuesday 24 October 2017

കലോല്‍സവവും കായിക മേളയും(കായികമേള ഉപജില്ലയില്‍ സാന്നിധ്യം)

സ്കൂള്‍ കലോത്സവവും കായികമേളയും യഥാക്രമം സെപ്തംബര്‍ 22,23 തീയ്യതികളിലായി നടന്നു.
സബ്ജില്ലാ കായികമേളയില്‍ കാഞ്ഞിരപ്പൊയിലിന്റെ സാന്നിധ്യം
വിദ്യാലയത്തിന്റെ മികവ് പ്രകടമാക്കുന്നതിനും കുട്ടികളുടെ കായിക പ്രതിഭയെ തിരിച്ചറിയാനുമായി ഈ അധ്യയന വര്‍ഷത്തെ സ്കൂള്‍ കലോത്സവവും കായികമേളയും  സെപ്തംബര്‍ 22,23 എന്നീ ദിവസങ്ങളിലായി അരങ്ങേറി.കലോത്സവത്തിന്റെ ഉദ്ഘാടനം
ദേശീയ തലത്തില്‍ സംഗീതപഠനത്തിനായി സ്കോളര്‍ഷിപ്പിനര്‍ഹയായ കുമാരി.സിന്ദുജ നിര്‍വ്വഹിച്ചു. ഐ എച്ച് ആര്‍ ഡി കോളേജിലെ വിദ്യാര്‍ത്ഥിനി കൂടിയായ സിന്ദുജ ആനന്ദദായകമായ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് നിര്‍വ്വഹിച്ചത്.കലോല്‍സവ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
കായികാധ്യാപികയായ സിന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ഈ വര്‍ഷത്തെ കായികമേളയെങ്കിലും  ഈ മേഖലയില്‍ പരിചയസമ്പന്നരായ അധ്യാപകരുടെ സഹകരണം കൊണ്ട് ഗംഭീരമാക്കാന്‍ സാധിച്ചു.



സ്കൂള്‍ കായികമേളയുടെ ദൃശ്യങ്ങള്‍ 

No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...