Wednesday 6 June 2018

2018-2019 അക്കാദമിക വര്‍ഷത്തേക്ക് കാഞ്ഞിരപ്പൊയിലിന്റെ കാല്‍വെയ്പ്

അധ്യയനസമയം പരമാവധി ലഭ്യമാക്കുന്ന രീതിയില്‍ പ്രവേശനോത്സവം

പുതിയ അധ്യയന വര്‍ഷത്തില്‍ മികവിന്റെ പാതയില്‍ മുന്നൊരുക്കത്തോടെ എന്ന മുദ്രാവാക്യം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് കാഞ്ഞിരപ്പൊയിലിലെ അധ്യാപകരും രക്ഷകര്‍ത്താക്കളും നാട്ടുകാരും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പില്‍ വരുത്താനുള്ള തയായാറെടുപ്പിലാണ്.അതിന്റെ ഭാഗമായി സര്‍ക്കാറിന്റെ തീരുമാനത്തോടൊപ്പം നിന്നുകൊണ്ട് അധ്യയന സമയം കൂടുതല്‍ നഷ്ടപ്പെടുത്താതെ വിദ്യാര്‍ത്ഥികളുടെ പഠന സമയം പരമാവധി ഉപയോഗയോഗ്യമാക്കുക എന്ന ചിന്തയിലൂടെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ലളിതമായ ചടങ്ങില്‍ ഗംഭീരമാക്കി.പിഞ്ചുകുട്ടികളായ പ്രീ പ്രൈമറി കുരുന്നുകളും ഒന്നാം ക്ലാസ്സിലെ പിഞ്ചുമക്കളേയും പേപ്പര്‍ തൊപ്പികള്‍ ധരിപ്പിച്ച് പച്ച മരത്തണലിലേക്ക് സ്വീകരിച്ചിരുത്തി. തുടര്‍ന്ന് പ്രധാനധ്യാപകന്റെ നേത‍ത്വത്തില്‍ ഈ അക്കാദമിക വര്‍ഷത്തെ ആദ്യ സ്കൂള്‍ അസംബ്ലി നടന്നു. കുട്ടികള്‍ക്കായുള്ള മധുരവും മറ്റു സമ്മാനങ്ങളും വേദിയല്‍ വെച്ച് വിതരണം ചെയ്തശേഷം ഒട്ടും വൈകാതതന്നെ ക്ലാസ്സുകള്‍ ആരംഭിച്ചു.ഉച്ചയ്ക്ക് പായസവിതരണം നടത്തി കുട്ടികളെ സന്തോഷിപ്പിച്ചു.











No comments:

Post a Comment

പ്രസാദം -ആയുര്‍വേദ പദ്ധതി 17-08-2019

പ്രസാദം പദ്ധതിക്കു തുടക്കമായി. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയായ പ്രസാദം ജി.എ...